കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് തങ്ങളുടെ പച്ചക്കറികൃഷിയെ ആക്രമിക്കുന്ന നീരൂറ്റി കുടിക്കുന്ന ചെറു പ്രാണികളുടെ ശല്യം. ഇവയെ ഫലപ്രദമായി നേരിടാൻ കഴിയുന്ന സസ്യ അധിഷ്ഠിത ജൈവകീടനാശിനികൾ ചുവടെ നൽകുന്നു.
കസ്റ്റാർഡ് ആപ്പിൾ
സീതപ്പഴം എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന ഫലവർഗമാണ് ഇത്. ഇതിൻറെ ഇലയുടെ ചാറും ഗോമൂത്രവും ചേർന്ന മിശ്രിതം ചെടികളിൽ കാണുന്ന വിവിധ തരത്തിലുള്ള ഇലതീനി കീടങ്ങളെ നിയന്ത്രിക്കാൻ മികച്ചതാണ് 10 ശതമാനം മാത്രം വീര്യമുള്ള ഇലച്ചാറ് ചേർത്ത് നേർപ്പിച്ച മിശ്രിതം ഇലകളിൽ തളിക്കുന്നത് മികച്ച വഴിയാണെന്ന് കർഷകർ അഭിപ്രായപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വർഷങ്ങളോളം വെണ്ടയിൽ നിന്ന് മികച്ച വിളവ് ലഭിക്കുവാൻ ഒഴിച്ചു കൊടുക്കേണ്ടത് ഒരേയൊരു വളം
കസ്റ്റാർഡ് ആപ്പിളിന്റെ വിത്തിന്റെ ചാർ
രണ്ടു മുതൽ അഞ്ചു ശതമാനം വീര്യത്തിൽ വിത്ത് അരച്ചു ഊറ്റിയെടുക്കുന്ന ഈ ചാർ ഉപയോഗിച്ച് വഴുതനങ്ങ, പാവൽ എന്നിവയിൽ കാണപ്പെടുന്ന ചെറു കീടങ്ങളെയും തണ്ടുതുരപ്പൻ പുഴുവിനെയും ഇല്ലാതാകുന്നു.
ആസാം പച്ചില
സാധാരണയായി കളയായി വളരുന്ന ഈ ചെടിയുടെ സസ്യഭാഗങ്ങൾ പുതയായി ഉപയോഗിക്കുന്നത് പച്ചക്കറി ചെടികളെ ബാധിക്കുന്ന നിമാവിരകളെയും മധുരക്കിഴങ്ങ് വേരിനെ തുരക്കുന്ന വണ്ടുകളെയും നിയന്ത്രിക്കാൻ സഹായകമാണ്. ഹെക്ടറൊന്നിന് 15 ടൺ എന്ന കണക്കിൽ ഉപയോഗിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ബേക്കിങ്ങ് സോഡകൊണ്ടുണ്ടാക്കിയ ഈ മിശ്രിതങ്ങൾ മതി ചെടികളിലെ കീടങ്ങളെ പ്രതിരോധിക്കാന്‍
കൃഷ്ണ തുളസി
ഒരുപിടി കൃഷ്ണ തുളസി ഇല അരച്ച് അതിനോടൊപ്പം 10 ഗ്രാം ശർക്കരയും ചേർത്ത് ഒരു കെണിയായി ഉപയോഗിച്ചാൽ എല്ലാവിധ പച്ചക്കറി പഴ വർഗ്ഗങ്ങളേയും ബാധിക്കുന്ന കീടങ്ങൾ ഈ ലായിനിയിൽ വീണു നശിക്കുന്നു.
ലാന്റന
ലാന്റന എന്ന പൂച്ചെടിയുടെ ഇലച്ചാറും ഗോമൂത്രവും 10% വീതം വീര്യത്തിൽ ഉണ്ടാക്കിയ ലായിനി എല്ലാവിധ കീടങ്ങളേയും നിയന്ത്രിക്കുന്നു.
ബോർഡോ പേസ്റ്റ്
100ഗ്രാം നീറ്റാത്ത കക്കയും 100 ഗ്രാം തുരിശും 500 മില്ലി വീതം വെള്ളത്തിൽ വേറെ വേറെ ഉണ്ടാക്കി ഒന്നിച്ചുചേർത്ത് ഒരു ലിറ്റർ പേസ്റ്റ് ഉണ്ടാക്കി കീടങ്ങൾക്കെതിരെ ഉപയോഗിക്കാം.
ഗോമൂത്ര ലായിനി
ഗോമൂത്രം കാന്താരിമുളക് ലായനി തയ്യാറാക്കി തളിച്ചാൽ തണ്ടുതുരപ്പൻ പുഴുക്കളെ നിയന്ത്രിക്കാം. ഒരു ലിറ്റർ ഗോമൂത്രം 10 ഗ്രാം കാന്താരിമുളക് അരച്ച് ചേർത്ത് ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് എടുത്താൽ ഗോമൂത്രം കാന്താരിമുളക് ലായനി തയ്യാറാക്കാം.
The biggest problem facing farmers is the infestation of water-drinking small insects that attack their vegetable crops.
വേപ്പെണ്ണ
രണ്ടര മുതൽ 10 ശതമാനം വരെ വീര്യമുള്ള വേപ്പെണ്ണ പയറുവർഗ്ഗ ചെടികളെ ബാധിക്കുന്ന ചെറു കീടങ്ങൾ, ചെറു വണ്ടുകൾ പച്ചക്കറി ചെടികളെ ബാധിക്കുന്ന ഇലപ്പേനുകൾ തുടങ്ങിയവയ്ക്ക് എതിരെ ഉപയോഗിക്കാം.
ചാണക ലായനി
200 ഗ്രാം പച്ചച്ചാണകം 10 ലിറ്റർ വെള്ളത്തിൽ കലക്കി തയ്യാറാക്കുക ഈ ലായനി അരിച്ചെടുത്ത് തളിച്ചാൽ ചെടികളിലെ ബാക്ടീരിയൽ വാട്ട രോഗം നിയന്ത്രിക്കാം.
കിരിയാത്ത് സത്ത്
കിരിയാത്ത് ചെടിയുടെ ഇലയും ഇളം തണ്ടും അരച്ചെടുത്തത് 100 മില്ലി നീരെടുക്കുക. അതിലേക്ക് 6 ഗ്രാം ബാർസോപ്പ് 50 മില്ലി വെള്ളത്തിൽ ചേർത്ത് സോപ്പുലായനി തയ്യാറാക്കി ഒഴിക്കുക. ഇത് എല്ലാവിധ പച്ചക്കറികളിലും കാണുന്ന കീടശല്യം നിയന്ത്രിക്കാൻ മികച്ചതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചകിരിച്ചോർ കമ്പോസ്റ്റ് നിർമ്മാണത്തിൽ ഇനിയും ഈ തെറ്റ് ആവർത്തിക്കരുത്
Share your comments