വീട്ടാവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നവരാണ് കൂടുതലും കീടബാധയാൽ വലയുന്നത് . കാരണം അവർക്കറിയില്ല കീടബാധ എങ്ങനെ നിയന്ത്രിക്കണം എന്ന് . വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ ഏതു വിധേനയും രോഗബാധയെ പ്രതിരോധിക്കും. അവരിൽ നിന്ന് ശേഖരിച്ച , പച്ചക്കറികളിലെ ചില രോഗങ്ങളും കീട നിയന്ത്രണമാർഗങ്ങളും കൂടി പങ്കുവയ്ക്കാം.
ഇലപ്പേൻ
ഇലപ്പേൻ പച്ചകറി ചെടികളെ അക്ക്രമിക്കുന്ന ഒരു കീടം ആണ്.ഇവ ചെടികളില് നിന്ന് നീരുറ്റിക്കുടിക്കുന്നു.നെല്ല്,പച്ചക്കറികൾ തുടങ്ങിയ വിളകളിലാന് ഇലപ്പേനിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. ഇലകളിലും പൂക്കളിലും തണല് ഉള്ള ഭാഗങ്ങളില് ഇലപ്പേന് ധാരാളമായി കാണുന്നു.ഇലപ്പേനിനെ നിയന്ത്രിക്കുവാൻ പുകയില കഷായം തളിക്കുന്നത് നല്ലതാണ്.
നിയന്ത്രണ മാർഗം
പുകയിലക്കഷായം കീടനിയന്ത്രണത്തിനുപയോഗിക്കുന്ന ഒരു ജൈവ കീടനാശിനിയാണ് .ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിനായ് ജൈവികമായ വസ്തുക്കളാൽ നിർമ്മിക്കുന്ന കീടനാശിനികളാണ് ജൈവകീടനാശിനികൾ.പുകയിലയും,സോപ്പും ഉപയോഗിച്ചാണ് പുകയിലക്കഷായം നിർമിക്കുന്നത് .പുകയിലക്കഷായം ഉപയോഗിച്ച് ഇലപ്പേൻ,തണ്ടുതുരപ്പൻ,ഏഫിഡുകൾ, മുഞ്ഞ, മിലി മൂട്ട,പുഴു തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കാം.തണ്ടുതുരപ്പൻ പുഴുക്കളെ തുരത്താൻ പുകയിലക്കഷായം വ്യാപകമായി ഉപയോഗിക്കുന്നു.
ഒരു കിലോഗ്രാം പുകയില (തണ്ടും ഇലയും)കൊത്തിയരിഞ്ഞ് 15 ലിറ്റർ വെള്ളത്തിൽ ഒരു ദിവസം കുതിർത്ത് വെയ്ക്കണം. ഇത് അരിച്ചെടുത്ത് 100 ഗ്രാം ബാർ സോപ്പ് ചീകിയിട്ട് ലയിപ്പിച്ചെടുത്താണ് പുകയില കഷായം നിർമ്മിക്കുന്നത്. വീര്യം കൂടിയ പുകയിലകഷായമുണ്ടാക്കാൻ പുകയില അരിഞ്ഞിട്ട ലായനി അരമണിക്കൂർ തിളപ്പിച്ചാൽ മതിയാകും പുകയിലയുടെ സത്ത് ചെടികളിൽ നന്നായി ഒട്ടിപ്പിടിയ്ക്കാൻ വേണ്ടിയാണ് ബാർ സോപ്പ് ഉപയോഗിക്കുന്നത്. പച്ചക്കറികളിൽ ഉപയോഗിക്കുമ്പോൾ സോപ്പിന്റെ അളവ് ഇരട്ടിയാക്കുന്നത് എളുപ്പം ചെടിയിൽ പറ്റിയിരിക്കാൻ സഹായിക്കും.
ഒരു കിലോഗ്രാം പുകയില 15 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഉണ്ടാക്കുമ്പോൾ കീടബാധയുടെ തീവ്രതയനുസരിച്ച് 2-3 ഇരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കാം. നല്ല വെയിലുള്ളപ്പോഴാണ് പുകയില കഷായവും സത്തും ചെടികളിൽ തളിയ്ക്കേണ്ടത്. നിക്കോട്ടിന്റെ വിഷവീര്യം നന്നായി പ്രകടമാവാൻ വെയിൽ ആവശ്യമാണ്
മുഞ്ഞ
മുഞ്ഞ സാധാരണയായി നെൽച്ചെടിയെ ആക്രമിക്കുന്ന ഒരു ഷഡ്പദമാണ്.ഇവയുടെ ആക്രമണത്തിനിരയായ നെൽ പാടങ്ങളിൽ അങ്ങിങ്ങായി മഞ്ഞനിറത്തിൽ വൃത്താകൃതിയിലിലുള്ള പാടുകൾ കണ്ടുവരുന്നു. മുണ്ടകൻ വിളയെയാണു ഈ കീടം വമ്പിച്ചരീതിയിൽ ആക്രമിക്കുന്നത്.പൂർണ്ണ വളർച്ചയെത്തിയ കീടങ്ങൾ തവിട്ട് നിറത്തിൽ 3.5 മുതൽ 4.5mm വരെ വലിപ്പത്തിൽ കണ്ടുവരുന്നു. കാലുകൾ ഇളംതവിട്ട് നിറത്തിലും; മുട്ടിനു താഴെ കറുപ്പ് നിറത്തിലും കാണപ്പടുന്നു. ചിറകുകൾ സുതാര്യമായ തവിട്ട് അടയാളങ്ങളോടും, ഇരുണ്ട നാഡികളോടുകൂടിയും കാണപ്പെടുന്നു. വളർച്ചയെത്താത്തവ തവിട്ട്കലർന്ന കറുപ്പ് നിറത്തിൽ ചാരനിറം കലർന്ന നീല കണ്ണുകളോടുകൂടിയും കാണപ്പടുന്നു. മുഞ്ഞയുടെ ഉപദ്രവം കൂടുതൽ കാണപ്പെടുന്നത് നല്ല വെയിലും വെള്ളവും കിട്ടുന്ന വയലുകളിലും താഴ്ചന പ്രദേശങ്ങളിലുമാണു. നെൽച്ചെടിയുടെ പോള തുളച്ച് പെൺകീടം രണ്ടുമുതൽ പന്ത്രണ്ടുവരെ കൂട്ടമായി മുട്ടകളിടുന്നു. ഏഴെട്ടുദിവസങ്ങൾക്കകം മുട്ട വിരിയും. മുട്ടവിരിഞ്ഞിറങ്ങുന്ന ചെറുപ്രാണികൾ ചെടിയുടെ ചുവടുഭാഗത്ത് ജലനിരപ്പിനു മുകളിൽ കൂടിയിരുന്നു നീരൂറ്റിക്കുടിയ്ക്കുന്നു. മുഞ്ഞയ്ക്ക് അതിന്റെ ജീവിതചക്രം പൂർത്തിയാക്കാൻ 10-22 ദിവസം വേണ്ടിവരും. ഇത് നെൽച്ചെടികൾ അവിടെവിടെയായി മഞ്ഞളിക്കുന്നതിനും പിന്നീട് കരിഞ്ഞ് പോകുന്നതിനും കാരണമാകുന്നു.
നിയന്ത്രണ മാർഗം-വേപ്പെണ്ണ എമല്‍ഷന്‍
ജൈവ കൃഷികളിൽ ഒഴിച്ച് കൂട്ടനാവാത്ത ജൈവ കീടനാശിനിയാണ് വേപ്പെണ്ണ എമൽഷൻ.മുഞ്ഞ,ഇലതീനി പുഴുക്കൾ ,ചിത്രകൂടം,വെള്ളീച്ച,പയർ പേൻ തുടങ്ങിയ കീടങ്ങൾക്കെതിരെ ഫലപ്രദമായ ഒരു കീടനാശിനി ആണ് വേപ്പെണ്ണ എമൽഷൻ.വേപ്പെണ്ണ,ബാർ സോപ്പ് എന്നിവ ഉപയോഗിച്ചാണ് വേപ്പെണ്ണ എമൽഷൻ നിർമിക്കുന്നത്.ഒരു ലിറ്റർ വേപ്പെണ്ണ ഉണ്ടാക്കാൻ ഏകദേശം 65 ഗ്രാം ബാർ സോപ്പ് ആണ് വേണ്ടി വരുക.അര ലിറ്റർ ചൂട് വെള്ളത്തിൽ 65 ഗ്രാം സോപ്പ് ലയിപ്പിച്ചെടുക്കുക.ഇതിലേക്ക് വേപ്പെണ്ണ ചേർത്ത് നല്ലപോലെ ഇളക്കുക.ഈ ലായനി വെള്ളം ചേർത്ത് നേർപ്പിച്ചു വേണം ചെടികളുടെ ഇലകളിൽ തളിക്കാൻ.നല്ല വെയില് ഉള്ളപ്പോൾ തളിക്കുന്നതാണ് ഫലപ്രദം.വേപ്പെണ്ണ എമൽഷൻ അധിക നാൾ ഇരിക്കില്ല.ആയതിനാൽ ആവിശ്യത്തിന് അനുസരിച്ച് കുറച്ചു നിർമിക്കുന്നതാണ് അഭികാമ്യം.
കായീച്ച
കായീച്ച ടെഫ്രിറ്റിഡേ കുടുംബത്തിൽ പെട്ട ഒരു തരം പഴയീച്ചയാണ്. പാവൽ, പടവലം, വെള്ളരി,കുമ്പളം.കക്കിരി,മത്തൻ എന്നീ പച്ചക്കറികളെയും,മാവ്,പേര തുടങ്ങിയവയുടെ കായ് ഫലങ്ങളെയും കായീച്ച അക്ക്രമിക്കുന്നു.ഇവയെ തുരത്താൻ തുളസിക്കെണി , ശര്‍ക്കര ക്കെണി, കഞ്ഞിവെള്ള ക്കെണി തുടങ്ങിയ പലതരം കെണികൾ കർഷകർ ഉപയോഗിക്കുന്നു. കയീച്ചയുടെ അക്ക്രമണം സാധാരണ രാവിലെ ആണ് കാണപ്പെടുന്നത് .പെണ്‍ കയീച്ചകൾ ഇലകളിലും,കായ്‌കളിലും മുട്ടയിടുന്നുഈ മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ കായ്‌കളെ അക്ക്രമിക്കുന്നു.ഏറ്റവും നല്ല പ്രതിരോധ മാർഗം വിരിഞ്ഞ കായ്‌കൾ കടലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് കവർ ഇട്ടു പൊതിയുക,കായ്‌കൾ വളരുന്നതിനനുസരിച്ച് പൊതിയുടെ വലിപ്പം കൂട്ടി കൂട്ടി കൊടുക്കുക.
നിയന്ത്രണ മാർഗം
പഴങ്ങൾ വളരുന്ന സമയത്ത് സംരക്ഷണത്തിനായി ഒരു കവർ കൊണ്ട് മൂടുക. കെണിക ളൊരുക്കുന്നതും ഇത്തരം നിയന്ത്രണമാർഗ്ഗത്തിൽ പെടുന്നു.കീടബാധയുണ്ടായതും വിൽക്കാൻ സാധിക്കാത്തതുമായ എല്ലാ പഴങ്ങളും നശിപ്പിക്കുകയും വിളവെടുപ്പ് കഴിഞ്ഞാൽ വിളയുടെ ശേഷിപ്പുകൾ നിശ്ശേഷം നശിപ്പിക്കുകയും ചെയ്യുക.തുളസിക്കെണി , ശര്‍ക്കര ക്കെണി, കഞ്ഞിവെള്ള ക്കെണി തുടങ്ങിയ പലതരം കെണികൾ ഉപയോഗിക്കുക
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :രോഗങ്ങളും കീടങ്ങളും നിയന്ത്രണ മാർഗങ്ങളും Part 3
Share your comments