പച്ചക്കറികൾ കൃഷി ചെയ്യുന്നവർ ഏറ്റവുമധികം അഭിമുഖീകരിക്കുന്ന പ്രശ്നമായ കീടബാധയെ ക്കുറിച്ച് രോഗങ്ങളും കീട നിയന്ത്രണമാർഗങ്ങളും എന്നതിന്റെ ഒന്നാം ഭാഗത്തിൽ കുറച്ചു കാര്യ ങ്ങൾ പറഞ്ഞു. ഇനി മറ്റു ചില കീടങ്ങളെക്കുറിച്ചും അവയുടെ നിയന്ത്രണ മാർഗങ്ങളെക്കു റിച്ചും പറയാം.
ഇല ചുരുട്ടിപുഴു
ഇല ചുരുട്ടിപുഴു പച്ചക്കറി ചെടികളുടെ ഇലകളെ ആക്ക്രമിക്കുന്ന ഒരിനം കീടമാണ്.നെല്ലിനെയും,പച്ചക്കറി ചെടികളുടെ ഇലകളെയും ആണ് സാധാരണ ഈ കീടം ആക്ക്രമിക്കുന്നത്.ക്രമേണ ചെടികളുടെ വളർച്ച മുരടിക്കുക്കയും വാടി തുടങ്ങുകയും ചെയ്യുന്നു.കാന്താരിമുളക് ലായനി ചെടികളിൽ തളിച്ചാൽ ഈ കീടത്തെ പ്രതിരോധിക്കനാകും .
നിയന്ത്രണ മാർഗം
കാന്താരിമുളക് ലായനി
ചെടികളുടെ ഇലകൾ നശിപ്പിക്കുന്ന പുഴുക്കളെ നശിപ്പിക്കതിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്.കായ്-തണ്ടുതുരപ്പന്‍ പുഴുക്കള്‍ക്ക് പ്രതിവിധിയായി ആയിട്ടാണ് കാന്താരിമുളക് ലായനി ഉപയോഗിക്കുന്നത്.10 ഗ്രാം കാന്താരിമുളക് 1 ലിറ്റർ ഗോമൂത്രത്തിൽ അരച്ച് ചേർക്കുന്നു. ഈ മിശ്രിതത്തിലേക്ക് 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് പുഴുക്കളുടെ മേൽ തളിച്ചാൽ രോഗബാധ നിലയ്ക്കുന്നതാണ്.പടവല പുഴു,വരയൻ പുഴു,ഇലപ്പുഴു,കൂടുകെട്ടി പുഴു,പയർ ചാഴി,കായ് തുരപ്പൻ പുഴു,ഇലതീനി പുഴുക്കൾ എന്നിവയ്ക്കെതിരെ കാന്താരിമുളക് ലായനി വ്യാപകമായി ഉപയോഗിക്കുന്നു.
ചിത്രകൂടം
ചിത്രകൂടം ചെടികളുടെ ഇലകളെ ആക്ക്രമിക്കുന്ന ഒരു കീടമാണ് .ഇലകളുടെ ഹരിതകം കാർന്നു തിന്നുന്നതിനാൽ ഇലകളുടെ ഭാഗത്ത് വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നു.പച്ചക്കറി ചെടികളുടെ ഇലകളെയാണ് കൂടുതലായിട്ട് ആക്ക്രമിക്കുന്നത് .ഇലകളുടെ ഹരിതകം ഭക്ഷിക്കുന്നതിനാൽ ചെടികളുടെ വളർച്ച മുരടിപ്പിച്ചു ചെടികൾ നശിക്കുന്നു.വേപ്പെണ്ണ മിശ്രിതം ഉപയോഗിച്ചാൽ ഒരു പരിധി വരെ ഈ കീടത്തെ പ്രതിരോധിക്കനാകും.
നിയന്ത്രണ മാർഗം
വേപ്പ് എന്ന ഔഷധ സസ്യത്തിൽ നിന്നും നിർമിക്കുന്ന എണ്ണയാണ് വേപ്പെണ്ണ. ഇത് ആയുർവേദചികിത്സയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.വേപ്പെണ്ണ ലായനി (ഇമൾഷൻ) ജൈവ കീടനാശിനിയായും ഉപയോഗിക്കപ്പെടുന്നുണ്ട്.200 മി.ലി. വേപ്പെണ്ണയിൽ; 500 മി.ലി. ചൂടുവെള്ളത്തിൽ 50ഗ്രാം അലക്ക് സോപ്പ് ചീകിയിട്ട് അലിയിച്ചതും 200ഗ്രാം വെളുത്തുള്ളി അരച്ച് അരിച്ചെടുത്ത സത്തുംകൂടി ചേർത്ത് നല്ലതുപോലെ സാവധാനത്തിൽ യോജിപ്പിച്ച് എടുക്കുന്ന മിശ്രിതത്തിൽ 9 ലിറ്റർ വെള്ളവും കൂടി ചേർത്താൽ 10 ലിറ്റർ വേപ്പെണ്ണപയസ്യം 2% വീര്യത്തിൽ ലഭിക്കും. പച്ചത്തുള്ളൻ എന്ന കീടത്തിനെതിരെ ഇലകളുടെ അടിഭാഗത്തായി തളിക്കാവുന്നതാണ്
എലി
എലി കരണ്ടുതീനി വർഗത്തിൽപ്പെട്ട ഒരു സസ്തനിയാണ്.ഇവ ത് പരിസ്ഥിതിയിലും വളരുകയും പെറ്റുപെരുകുന്നു.കൂടുതലും മനുഷ്യന്റെ സാമിപ്യത്തിൽ ജീവിക്കുന്ന ഇവ കൃഷികൾ ക്കുണ്ടാക്കുന്ന നാശവും ഭക്ഷ്യ സാധനങ്ങൾ തിന്നും ഉണ്ടാക്കുന്ന നഷ്ടം ഭീമമാണ്. പല രോഗങ്ങളുടെയും ഇടനിലക്കാരാണിവർ. എലികളെ നശിപ്പിക്കുന്നത് ഒരു നല്ല ആരോഗ്യ സംരക്ഷണ പ്രവർത്തനമാണ്. പക്ഷേ, പ്ലേഗ് വ്യാപനം ഉള്ളപ്പോൾ, ഫുമിഗേഷൻ നടത്തി എലികളെയും എലിചെള്ളിനെയും ഒരുമിച്ചു നശിപ്പിക്കേണ്ടാതാണ്. റബ്ബര്‍ത്തോട്ട ങ്ങളിലും,കപ്പത്തോട്ടങ്ങളിലും എലിശല്യം കൂടുന്നത് മഴക്കാലത്താണ്. തുരപ്പന്‍ എലി, പെരിച്ചാഴി, തവിട്ടെലി, കറുത്ത എലി എന്നിവ റബ്ബറിന് പലതരത്തിലുള്ള നാശനഷ്ടങ്ങള്‍ വരുത്താറുണ്ട്.ചെറിയ റബ്ബർ ചെടികളുടെ തണ്ടുകൾ വെട്ടിയും,കപ്പ കിഴങ്ങുകൾ കരണ്ടും നശിപ്പിക്കുന്നു.എലികൾ മണ്ണിനടിയില്‍ മാളങ്ങള്‍ ഉണ്ടാക്കി രണ്ടുമുതല്‍ മൂന്ന് വര്‍ഷംവരെ പ്രായമുള്ള ഇളം റബ്ബര്‍ മരങ്ങളുടെ തായ്‌വേരുകള്‍ തിന്നുനശിപ്പിക്കും.എലികൾ കാർഷിക വിളകളുടെ മുഖ്യ ശത്രുക്കളാണ്. ധാന്യങ്ങളെ വൻതോത്തിൽ ഇവ നശിപ്പിക്കുന്നു. വയലുകൾ, ധാന്യപുരകൾ, പത്തായങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം എലികൾ ധാന്യവിളകൾ തിന്നൊടുക്കാറുണ്ട്. തിന്നു തീർക്കുന്നതിന്റെ പത്തിരട്ടി മറ്റുവിധത്തിൽ ഇവ നശിപ്പിക്കുന്നു.
നിയന്ത്രണ മാർഗം
എലികളെ നശിപ്പിക്കുവനായി നിരവധി മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. എലിവില്ല്, എലിപ്പത്തായം, എലിക്കെണി എന്നിവ സർവസാധാരണമായി എലിയെ പിടിക്കുവാൻ ഉപയോഗിക്കുന്നു. കൂടാതെ നിരവധി എലിവിഷങ്ങളും മാർക്കറ്റിൽ ഇന്നു സുലഭമാണ്. ആഹാരപദാർത്ഥങ്ങളുമായി ചേർത്ത് ഈ വിഷവസ്തുക്കൾ എലി സാധാരണ പ്രത്യക്ഷപ്പെടാറുള്ള സ്ഥലങ്ങളിൽ രാത്രികാളങ്ങളിൽ വൈക്കുകയാണു പതിവ്. എലിമാളങ്ങളിൽ വിഷപുക കയറ്റിവിട്ടും എലിയെ നശിപ്പിക്കാറുണ്ട്.
ചാഴി
ചാഴി നീരും പാലും ഊറ്റിക്കുടിച്ച് ധാന്യവിളവ് നശിപ്പിക്കുന്ന ഒരിനം ഷഡ്പദമാണ്.ചാഴി പച്ചക്കറികളെയും നെല്ലിനെയും ആക്രമിക്കുന്ന ഒരു ഷഡ്പദമാണ്.നെല്ലിലും പയർ വർഗ്ഗ സസ്യങ്ങളിലുമാണ് ഇവയുടെ ആക്രമണം അധികമായി കണ്ടുവരുന്നത്.ശരീരത്തിന്റെ പുറംഭാഗം തവിട്ടുനിറത്തിലും അടിഭാഗം പച്ചനിറത്തിലുമായി കാണപ്പെടുന്ന ഈ കീടം മെലിഞ്ഞ് നീളം കൂടിയതും ദുർഗന്ധം വമിക്കുന്നതുമാണ്. കതിർകുല പുറത്തുവന്ന് പാൽ നിറഞ്ഞിരിക്കുന്ന സമയത്താണ് ഇവയുടെ ആക്രമണം. ഈ സമയങ്ങളിൽ ഇവയെ ധാരാളമായി കതിരിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ഈ പ്രാണികൾ നെന്മണികൾ തുളച്ച് ഉള്ളിലെ പാൽ വലിച്ചുകുടിച്ച് മണികൾ പതിരാക്കി മാറ്റി വിളനഷ്ടം ഉണ്ടാക്കുന്നു.
നിയന്ത്രണ മാർഗം
മത്തിയും ശർക്കരയും ചേർത്തുള്ള മിശ്രിതം തളിച്ച് ചാഴിയെ നിയന്ത്രിയ്ക്കാനായി ഉപയോഗിക്കാം.കൂടാതെ കാന്താരിമുളകും കായവും എന്നിവ 200 ഗ്രാം വീതം അരച്ച് 10 ലിറ്റർ വെള്ളത്തിൽ കലക്കി 2% വീര്യത്തിൽ തളിച്ചും ചാഴിയെ നിയന്ത്രണവിധേയമാക്കാം.ഒരേ മൂപ്പുള്ള വിത്ത് ഒരേ സമയം കൃഷിചെയ്യുക, വയലിലേയും വരമ്പിലേയും കളകൾ നശിപ്പിക്കുക എന്നിവ മുൻകരുതലായി ചെയ്യാവുന്ന തയ്യാറെടുപ്പുകളാണ്. ചാഴിയെ തന്നെ വലവീശിപ്പിടിച്ച് ചതച്ച് നീരാക്കി വെള്ളത്തിൽ തളിയ്ക്കുന്ന രീതിയും ചിലയിടങ്ങളിൽ നിലവിലുണ്ട്. വെളുത്തുള്ളി അരച്ചു കലക്കിയ വെളത്തിൽ പാൽക്കായം അലിയിച്ച് തളിക്കുക, ചാളനെയ്യും വേപ്പെണ്ണയും ചേർത്തു തളിക്കുക, ഈന്തിന്റെ പൂങ്കുല പാടത്ത് പലയിടങ്ങളിലായി കുത്തിനിർത്തുക തുടങ്ങിയവയും ചാഴിശല്യം നിയന്ത്രിയ്ക്കാൻ ചെയ്യാവുന്ന കാര്യങ്ങളാണ്.
തടപ്പുഴു
തടപ്പുഴു വാഴയെ ഏറ്റവുമധികം ആക്രമിക്കുന്ന ഒരു കീടമാണ് .തടതുരപ്പൻ, പിണ്ടിതുരപ്പൻ ചെള്ള്/ചെല്ലി എന്നീ പേരിലെല്ലാം അറിയപ്പെടുന്നു.എല്ലാ ഇനം വാഴകളെയും തടപ്പുഴു ആക്രമിക്കാറുണ്ടെങ്കിലും നേന്ത്രനാണ് ഇവയ്ക്ക് കൂടുതല്‍ ഇഷ്ടം. വണ്ടുകളില്‍ ആണും പെണ്ണും ഉണ്ടെങ്കിലും പെണ്‍വണ്ടുകളാണ് ഉപദ്രവം കൂടുതലായി നടത്തുന്നത്. ആണ്‍വണ്ടുകളുടെ എണ്ണവും കുറവായിരിക്കും. പെണ്‍വണ്ടുകളെക്കാള്‍ വലിപ്പം കുറഞ്ഞവയും കൊമ്പുകള്‍ പരുപരുത്തതുമാണ്.ഇതിന്റെ വണ്ടുകൾക്ക് മാണവണ്ടുമായി സാദൃശ്യമുണ്ട്. ഇതിന്റെ ആക്രമണം അടുത്തകാലങ്ങളിൽ കേരളത്തിൽ വ്യാപകമായിട്ടുണ്ട്. വണ്ടുകൾക്ക് കറുപ്പോ ചുവപ്പുകലർന്ന തവിട്ടുനിറമായിരിക്കും. ആൺ വണ്ടുകൾ പെൺവണ്ടിനേക്കാൾ വലിപ്പം കുറവാണ്.വാഴനട്ട് നാലഞ്ചുമാസമാകുന്നതോടെ പിണ്ടി രൂപപ്പെട്ടുവരും. ഈ സമയത്താണ് ആക്രമണം തുടങ്ങുന്നത്. വാഴകളിലെ കരിയിലകളില്‍ പറ്റിപ്പിടിച്ച് തടകള്‍ തുരന്ന് അകത്തുകയറി പിണ്ടിതിന്ന് വളര്‍ന്ന് മുട്ടയിടും. ഇവ വളര്‍ന്ന് കൂട്ടത്തോടെ പിണ്ടി തിന്നുന്നതോടെ തലപ്പ് നേരേനില്‍ക്കാനാവാതെ ഒടിഞ്ഞുവീഴും.കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന നേന്ത്രൻ, പാളയൻകോടൻ, പൂവൻ, ചെങ്കദളി എന്നീ ഇനങ്ങളിലെല്ലാം പിണ്ടിതുരപ്പൻ രൂക്ഷമായി ബാധിക്കുന്നുണ്ട്. റൊബസ്റ്റ, ഞാലിപ്പൂവൻ തുടങ്ങിയ ഇനങ്ങളിൽ ഇതിന്റെ ആക്രമണം താരതമ്യേന കുറവാണ്.വാഴത്തടയിൽ കാണുന്ന കറുപ്പോ ചുവപ്പോ ആയ കുത്തുകളും അവയിൽ നിന്നും ഒലിക്കുന്ന കൊഴുപ്പുള്ള ദ്രാവകവുമാണ് ആക്രമണത്തിന്റെ ആദ്യ ലക്ഷണങ്ങൾ.
നിയന്ത്രണ മാർഗങ്ങൾ
കൃഷിയിടം വൃത്തിയാക്കി ഇടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർഗം.രോഗം ബാധിച്ച വാഴകളുടെ എല്ലാ ഭാഗവും തീയിട്ടു നശിപ്പിക്കുക.വാഴയുടെ തണ്ടിൽ വേപ്പണ്ണ എമൾഷനോ തേച്ചുപിടിപ്പിച്ചാൽ വണ്ടുകൾ മുട്ടയിടുന്നത് തടയാം.
വേപ്പണ്ണ എമൾഷൻ തയ്യാറാക്കുന്ന വിധം
വേപ്പെണ്ണ എമൽഷൻ ഒരു പ്രധാനപ്പെട്ട ജൈവ കീട നാശിനിയാണ്.ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിനായ് ജൈവികമായ വസ്തുക്കളാൽ നിർമ്മിക്കുന്ന കീടനാശിനിയാണ് .വേപ്പെണ്ണ എമൽഷൻ ചെടികളിൽ ഉപയോഗിക്കുന്നതുമൂലം ചെടികൾക്കോ പരിസ്ഥിതിക്കോ യാതൊരു വിധത്തിലും കേടുപാടുകൾ ഉണ്ടാക്കുന്നില്ല. ഇതാണ് രാസകീടനാശിനികളിൽ നിന്നും ജൈവകീടനാശിനികൾക്കുള്ള പ്രധാന മേന്മ. ജൈവകീടനാശിനികൾ പ്രധാനമായും വേപ്പ്, തുളസി, പുകയില, മണ്ണെണ്ണ, കാന്താരിമുളക് തുടങ്ങിയവയിൽ മറ്റ് ജൈവവസ്തുക്കൾ ചേർത്ത് നിർമ്മിക്കുന്നു.ജൈവ കൃഷികളിൽ ഒഴിച്ച് കൂട്ടനാവാത്ത ജൈവ കീടനാശിനിയാണ് വേപ്പെണ്ണ എമൽഷൻ.ഇലതീനി പുഴുക്കൾ ,ചിത്രകൂടം,വെള്ളീച്ച,പയർ പേൻ തുടങ്ങിയ കീടങ്ങൾക്കെതിരെ ഫലപ്രദമായ ഒരു കീടനാശിനി ആണ് വേപ്പെണ്ണ എമൽഷൻ.വേപ്പെണ്ണ,ബാർ സോപ്പ് എന്നിവ ഉപയോഗിച്ചാണ് വേപ്പെണ്ണ എമൽഷൻ നിർമിക്കുന്നത്.ഒരു ലിറ്റർ വേപ്പെണ്ണ ഉണ്ടാക്കാൻ ഏകദേശം 65 ഗ്രാം ബാർ സോപ്പ് ആണ് വേണ്ടി വരുക.അര ലിറ്റർ ചൂട് വെള്ളത്തിൽ 65 ഗ്രാം സോപ്പ് ലയിപ്പിച്ചെടുക്കുക.ഇതിലേക്ക് വേപ്പെണ്ണ ചേർത്ത് നല്ലപോലെ ഇളക്കുക.ഈ ലായനി വെള്ളം ചേർത്ത് നേർപ്പിച്ചു വേണം ചെടികളുടെ ഇലകളിൽ തളിക്കാൻ.നല്ല വെയില് ഉള്ളപ്പോൾ തളിക്കുന്നതാണ് ഫലപ്രദം.വേപ്പെണ്ണ എമൽഷൻ അധിക നാൾ ഇരിക്കില്ല.ആയതിനാൽ ആവിശ്യത്തിന് അനുസരിച്ച് കുറച്ചു നിർമിക്കുന്നതാണ് അഭികാമ്യം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വാഴപ്പഴത്തൊലി കളയണ്ട മികച്ച വളമാക്കാം
Share your comments