നമ്മളിൽ പലർക്കും കിസ്സാൻ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ടുള്ള നിരവധി സംശയങ്ങൾ ഉണ്ട്. അത് പലപ്പോഴും നിങ്ങളിൽ പലരും കമന്റ് ആയി ചോദിച്ചിട്ടുള്ളതും ഞങ്ങൾ പല രൂപത്തിൽ പറഞ്ഞു തന്നിട്ടുള്ളതുമാണ്.നമ്മുടെ സംശയങ്ങൾ ദൂരീകരിക്കാനായി ഞങ്ങൾ പല ബാങ്കുകളിലും കയറി ഇറങ്ങി. പല ബാങ്കുദ്യോഗസ്ഥരും കൃത്യമായ മറുപടികൾ നൽകി. എല്ലാം ക്രോഡീകരിച്ചു കൊണ്ടുള്ള ഈ വിവരങ്ങൾ കർഷകർക്ക് വ്യക്തമായി മനസ്സിലാകും ഉപകാരപ്പെടും എന്ന് തന്നെ കരുതട്ടെ.
1998 ൽ നബാർഡ് ആവിഷ്കരിച്ചു ഇന്ത്യയിലെ ബാങ്കുകളിലൂടെ നട പ്പിലാക്കുന്ന കർഷകരെ സാമ്പത്തികമായും സാമൂഹികമായും ഉന്നത നിലവാരത്തിലേക്കെത്തിക്കാനുള്ള ഒരു ലളിതമായ വായ്‌പാ രീതിയാണ് KCC അഥവാ കിസാൻ ക്രെഡിറ്റ് കാർഡ് സ്‌കീം. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള വികസനത്തിനും രാജ്യത്തു മികച്ചതും മെച്ചപ്പെട്ടതുമായ കാർഷിക ഉത്പാദനവും ലാക്കാക്കിയാണ് KCC സ്‌കീം വിപുലമായി നടപ്പിലാക്കി വരുന്നത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഗ്രാമീണ ബാങ്കുകൾ കോപ്പറേറ്റീവ് ബാങ്കുകൾ മുതലായവ വഴിയാണ് ഈ സ്‌കീം ജനങ്ങളിലേക്കെത്തിക്കുന്നത്. രാജ്യത്തെ ഭക്ഷ്യ സുരക്ഷയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള കാർഷിക നയം kcc യിലൂടെ പ്രതിഫലിക്കുന്നു.
1 . ആർക്കൊക്കെയാണ് കിസാൻ ക്രെഡിറ്റ് കാർഡ് കിട്ടാൻ അർഹതയുള്ളത്?
കൃഷി മുഖ്യ തൊഴിലായി സ്വീകരിച്ച കാര്ഷികവൃത്തിയിലേർപ്പെട്ടു ഉപജീവന മാർഗം കണ്ടെത്തുന്നവനാണ് കർഷകൻ. വ്യക്തികൾ തനിച്ചും കൂട്ടായും സ്വയം സഹായ സംഘങ്ങൾ അതായത് SHG , കൂട്ടുത്തരവാദിത്ത ഗ്രൂപ്പുകൾ JLG , പാട്ടക്കൃഷി ചെയ്യുന്നവർ തുടങ്ങിയ എല്ലാ കർഷകർക്കും ബാങ്കുകളുടെ പ്രേത്യേകിച്ചു കേരളം ഗ്രാമീണ ബാങ്കിന്റെ ശാഖകളിലൂടെ KCC വായ്പ ലഭിക്കും.A farmer is a person who earns his living by engaging in farming which is his main occupation. Individual and collective SHGs, SHGs, Collective Liability Groups, JLGs and all tenant farmers can avail KCC loans through banks, especially through Kerala Gramin Bank branches.
2 . വായ്പ അനുവദിക്കുന്നതിന് മാനദണ്ഡം എന്താണ്?
KCC വായ്പക്കുള്ള പ്രധാന മാനദണ്ഡത്തിൽ ഒന്ന് യഥാർത്ഥ കര്ഷകനായിരിക്കണം ബാങ്കുകൾ വഴി വായ്പകൾ ലഭിക്കേണ്ടത് എന്നതായാണ്. സ്വന്തമായുള്ള ഭൂമിയിൽ കൃഷി ചെയ്യുകയോ പാട്ടക്കൃഷി ചെയ്യുകയോ ചെയ്യുന്ന കർഷകർക്കാണ് വായ്‌പ നൽകുന്നത്. വായ്‌പ തോത് നിശ്ചയിക്കുന്നത് ജില്ലാതല ടെക്‌നിക്കൽ കമ്മിറ്റി DLTC യുടെ കാലാകാലങ്ങളായുള്ള നിർദ്ദേശം അനുസരിച്ചായിരിക്കും.
3 വായ്പയുടെ പരിധി നിശ്ചയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
വായ്പാ പരിധി നിശ്ചയിക്കുന്നത് കർഷകൻ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി, വിളകളുടെ സ്വഭാവം എന്നിവ കണക്കിലെടുത്തു അടുത്ത 5 വർഷം വരെ ഉണ്ടാകാൻ ഇടയുള്ള ചെലവുകൾ കൂടി നോക്കിയാണ് ഇത് നിശ്ചയിക്കുന്നത്.
4 ഏതെല്ലാം തര൦ കൃഷികൾക്കാണ് ബാങ്കുകൾ വഴി ലോകാനുകൾ ലഭ്യമാക്കുന്നത്?
വിളകൾക്ക് നിലമൊരുക്കുന്നതു മുതൽ വിപണനം വരെയുള്ള വിശാലമായൊരു ക്യാൻവാസ്സിലാണ് ലോണിന്റെ വിതരണം നടപ്പിലാക്കുന്നത്. വിളപരിപാലനം വിള ഉത്പാദനം തുടങ്ങിയവയും ഇതിൽ പെടും. നെല്ല്. വാഴ, കാപ്പ മറ്റു കിഴങ്ങു വർഗ വിളകൾ തുടങ്ങി പച്ചക്കറികളാക്കു വരെയുള്ള കൃഷിയ്ക്ക് സാമ്പത്തിക സഹായം ബാങ്കുകളിലൂടെ കിട്ടും. കാർഷികാനുബന്ധ പ്രവർത്തികളിൽ ക്ഷീര വികസനം, കോഴി വളർത്തൽ ആട് വളർത്തൽ മീൻ വളർത്തൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ പെടും. KCC എന്ന സ്‌കീമിൽ ഉൾപ്പെടുത്തിയാണ് വിതരണം ചെയ്യുന്നത്.ഇത്തരം വായ്‌പയ്ക്കും ജില്ലാതല ടെക്‌നിക്കൽ കമ്മിറ്റി നിശ്ചയിക്കുന്ന വായ്‌പാ തോതിന്റെ , അതായത് scale of finance ന്റെ അടിസ്ഥാനത്തിലാണ് വായ്പാതുകയും നിജപ്പെടുത്തിയിരിക്കുന്നത്.
5 നാണ്യ വിളകൾക്കും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വായ്പ അനുവദിക്കുമാ?
റബർ , ഏല൦ , തെങ്ങ് , കവുങ്ങ് തുടങ്ങിയ നാണ്യ വിളകൾക്കും കാർഷിക ലോൺ നൽകുന്നുണ്ട്.നീണ്ട കാലാവധിയും ഘട്ടം ഘട്ടമായി നൽകുന്ന വായ്‌പയുമാണ് ഇത്തരം കൃഷിക്ക് നൽകുന്നത്. ഇത്തരം വായ്പകൾക്ക് വിളവെടുപ്പ് തുടങ്ങുന്ന കാലം അനുസരിച്ചായിരിക്കും തിരിച്ചടവ് നിശ്ചയിക്കുക. KCC എന്ന സ്കീമില്ല്ല്ല agricultural term Loan എന്ന വേറൊരു category യിൽ ഉൾപ്പെടുത്തിയാണ് ഇത്തരം ലോണുകൾ വിതരണം ചെയ്യുന്നത്. Agricultural loans are also available for cash crops such as rubber, cardamom, coconut and squash. For such loans, the repayment will be based on the time of harvest. Such loans are disbursed under another category of agricultural term loan and not under KCC scheme.
6. മത്സ്യകൃഷി, ക്ഷീര വികസനം തുടങ്ങിയവയ്ക്കു നൽകുന്ന വായ്പകളെക്കുറിച്ചുകൂടുതൽ വിവരങ്ങൾ ?
2019 ൽ കേന്ദ്ര ഗവർണ്മെന്റ് മൽസ്യ കൃഷി, കന്നുകാലി വളർത്തൽ കോഴി വളർത്തൽ ആട് വളർത്തൽ മുതലായവയെ കൂടി KCC സ്‌കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് പ്രകാരം ഇപ്പോൾ ബാങ്കുകൾ വഴി ഇത്തരം ലോകാനുകൾ വിതരണം ചെയ്യുന്നുമുണ്ട്. ഉൾനാടൻ മൽസ്യ ബന്ധനം ആഴക്കടൽ മൽസ്യ ബന്ധനം കോഴി വളർത്തൽ കന്നുകാലി വളർത്തൽ തുടങ്ങിയവക്കാവശ്യമായ ഇത്തരം KCC ലോണുകൾക്കു പ്രവർത്തന മൂലധനമാണ് ബാങ്കുകൾ വഴി ലഭിക്കുന്നത്. ഭക്ഷ്യ സുരക്ഷയെ മുൻനിർത്തി വലിയ ജലാശയങ്ങളിലെ മൽസ്യ കൃഷിയും ചെറുകുളങ്ങളിലെ മൽസ്യ കൃഷിയും പ്രോത്സാഹിപ്പിക്കുക എന്നതും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്. മൽസ്യ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഈ മേഖലയിൽ വേണ്ടത്ര പരിചയം ഉള്ളവരും അതിനാവശ്യമായ ലൈസെൻസ് തുടങ്ങിയവയും ഉണ്ടായിരിക്കണം. കോഴി വളർത്തലിനായും വായ്‌പകൾ ബാങ്കുകൾ നൽകുന്നുണ്ട്. ഇതിൽ മുട്ടക്കോഴിവളർത്തൽ, ഇറച്ചിക്കോഴി വളർത്തൽ തുടങ്ങിയവയും മുയൽ വളർത്തൽ പന്നി വളർത്തൽ ആട് വളർത്തൽ പക്ഷി വളർത്തൽ തുടങ്ങിയവയും ഉൾപ്പെടുന്നു. ക്ഷീര വികസനമേഖലയിലെ പുത്തനുനുണർവ് ലാക്കാക്കി പുതിയ വായ്‌പാ പദ്ധതിയും കേരള ഗ്രാമീൺ ബാങ്ക് നടപ്പിലാക്കുന്നുണ്ട്. ഹൈ ടെക് ഫാമിങ്ങ് ചെയ്യുന്നതിനും പശു വളർത്തലിനും എരുമ പൊതു മുതലായവ വാങ്ങുന്നതിനും വായ്‌പാ പദ്ധതികൾ നിലവിലുണ്ട്.
7 ഈ വായ്പകൾക്ക് മാർജിൻ മണി ആവശ്യമുണ്ടോ?
KCC യിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വായ്പകൾക്കും ഒരു ലക്ഷത്തി അറുപതിനായിരം രൂപ വരെ മാർജിൻ മണി ആവശ്യമില്ല. എന്നാൽ ഒരു ലക്ഷത്തി അറുപതിനായിരതിനു മുകളിലുള്ള വായ്‌പക്ക് 15 % മാർജിൻ മണി വേണം.
8. ഇത്തരം വായ്‌പകളുടെ തിരിച്ചടവ് എങ്ങനെയാണ്?
തിരച്ചടവിന്റെ കാര്യം പറഞ്ഞാൽ ഇത്തരം കൃഷി ചെയ്തു വരുമാനം കിട്ടി തുടങ്ങുന്ന കാലം മുതലാണ് തിരിച്ചടവ് നിശ്ചയിച്ചിരിക്കുന്നത്. KCC ആണെങ്കിലും അനുബന്ധ കാർഷിക ലോൺ ആണെങ്കിലും 5 വർഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇതേ പേരിലോ അല്ലെങ്കിൽ വേറെ ആവശ്യത്തിനോ KCC യോ കാർഷിക ദീർഘ കാല വായ്‌പകളോ എടുത്തിട്ടില്ല എന്നത് കർഷകൻ ശ്രദ്ധിക്കേണ്ടതാണ്.
9. മറ്റു കാർഷിക വായ്‌പളിൽ നിന്ന് വ്യത്യസ്തമായി ഈ കിസാൻ ക്രെഡിറ്റ് കാർഡ് വഴിയുള്ള ലോണിനുള്ള പ്രത്യേകത എന്ത്?
KCC ലോൺ അക്കൗണ്ട് സാധാരണ ഒരു ലോൺ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നത് പോലെ തന്നെയാണ്. ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടിന്റെ എല്ലാ ഫെസിലിറ്റികളും kcc അക്കൗണ്ടിന് ലഭ്യമാണ്. വളരെ സുതാര്യമായി ഇത്തിലൂടെ പൈസ അടക്കുകയും ചെക് ബുക്ക് വഴിയോ ATM കാർഡ് വഴിയോ പിൻവലിക്കുകയും ചെയ്യാം. തിരച്ചടവിനുള്ള സൗകര്യവും ഇതേ അക്കൗണ്ടിലൂടെ നടത്താം. കിസാൻക്രഡിറ് കാർഡ് എടുത്തവർക്കു ATM കാർഡ് പോലുള്ള ഒരു ഡെബിറ്റ് കാർഡിന് അർഹതയുണ്ട്.
10. ഒരു കർഷകന് എത്ര രൂപ വരെയാണ് വായ്പ ലഭിക്കുന്നത്?
4 % പലിശ നിരക്കിൽ 3 ലക്ഷ ൦ വരെ KCC വായ്പ ലഭിക്കും. ഇതിൽ ലോൺ സംഖ്യ കൃഷി സ്ഥലത്തിന്റെ വ്യാപ്തി വിളകളുടെ സ്വഭാവം എന്നിവയെ ആശ്രയിച്ചായിരിക്കും.
11.വായ്പ ലഭിക്കാൻ കർഷകൻ എന്തൊക്കെ രേഖകൾ ബാങ്കിൽ സമർപ്പിക്കണം?
KCC വായ്പകൾക്കായി ബാങ്കിൽ അക്കൗണ്ട് എടുത്തിട്ടുള്ള വ്യക്തിയുടെ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ കരം തീർത്ത രസീത്, പ്രമാണത്തിന്റെ കോപ്പി, ആധാർ കാർഡിന്റെ കോപ്പി മുതലായവയാണ് വേണ്ടത്. എല്ലാ KCC അക്കൗണ്ടുകൾക്കും ആധാറിന്റെ കോപ്പി നിർബന്ധമാക്കിയിട്ടുണ്ട്. സബ്‌സിഡിയും മറ്റു ബെനിഫിട്സും ഒക്കെ കിട്ടണമെങ്കിൽ ആധാർ ലിങ്കേജ് നിർബന്ധമാണ്.
12.വായ്പ എടുക്കുമ്പോൾ ഈടായി എന്തൊക്കെ നൽകണം?
വായ്പാതുക ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണെങ്കിൽ ഈടായിട്ടു വിളകളുടെ ഈട് മാത്രം മതി. ഒരു ലക്ഷത്തി അറുപത്തിനായിരത്തിനു മുകളിൽ കൊളാറ്ററൽ സെക്യൂരിറ്റിയായി സ്വർണ്ണപണയം അല്ലെങ്കിൽ ഭൂമി പണയപ്പെടുത്തണം.
13. വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണോ?
കാലാവസ്ഥാ വ്യതിയാനങ്ങൾക്കും പ്രകൃതി ക്ഷോഭങ്ങൾക്കും എതിരെയുള്ള ഒരു കവചമായി വിള ഇൻഷുറൻസ് നിർദ്ദേശിക്കപ്പെട്ട എല്ലാ വിളകൾക്കും ലഭ്യമാണ്. ഓരോ കർഷകനും ബാങ്ക് ലോൺ ചെയ്യുന്നതിനോടൊപ്പം വിള ഇൻഷുറൻസും കൂടി എടുത്തിരിക്കണം.
14. കർഷകർക്ക് ഇൻഷുറൻസിന്റെ പരിരക്ഷയുണ്ടോ?
KCC വായ്പയെടുക്കുന്ന ഓരോ കർഷകനും വ്യക്തിഗത ഇൻഷുറൻസ് ലഭിക്കും. 70 വയസ്സുവരെ പ്രായമുള്ള കർഷകന് ഈ സ്‌കീമിൽ അംഗമാകാം. യൂണിറ്റ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് സ്‌കീം Personal Accident Insurance Scheme (PAIS)KCC എടുക്കുന്ന എല്ലാവർക്കും ലഭ്യമാണ്. ഇതിന്റെ വാർഷിക പ്രീമിയം 15 രൂപയാണ്. അതിൽ 10 രൂപ ബാങ്ക്കൊടുത്തുകൊള്ളും.
15 കൃഷി ഭവനിൽ നിന്ന് ശുപാർശ ചെയ്താൽ മാത്രമേ ബാങ്കിൽ നിന്ന് ഈ വായ്‌പ ലഭിക്കൂ എന്നുണ്ടോ?
കൃഷി ഭവൻ വഴിയും VFPCK വഴിയും വരുന്ന റെക്കമെൻഡേഷൻസ് KCC ലോൺ കിട്ടാൻ എളുപ്പമാണ് എന്നത് വസ്തുതയാണ്.കാരണം പിന്നെ കർഷകനെ ക്കുറിച്ചു കൂടുതൽ അന്വേഷണം ആവശ്യമില്ലല്ലോ.
16. പാട്ടകൃഷിക്കാർക്ക് സ്വർണ്ണ പണയത്തിന്മേൽ 4% പലിശയ്ക്ക് ബാങ്ക് വഴി വായ്‌പ ലഭിക്കുമോ?
പാട്ടക്കൃഷി ചെയ്യുന്നവർക്ക് കിട്ടുകയില്ല. കാരണം കൃഷി ചെയുന്ന വിള യുടെ അടിസ്ഥാനത്തിലാണ് ലോൺ തരുന്നത്. എന്നാൽ വിളയ്ക്ക് എന്തെങ്കിലും നാശം സംഭവിച്ചാൽ കര്ഷകന് തിരിച്ചടയ്ക്കാൻ കഴിയാതെ വരുമെന്നത് സ്വാഭാവികം. പക്ഷെ ബാങ്കിന് ലോൺ തിരികെ കിട്ടണം. എന്നാൽ പാട്ടക്കരാർ എഴുതിയ സ്ഥലത്തിന്റെ ഉടമ ലോൺ തിരിച്ചടയ്ക്കും എന്ന് കരുതാനും ആവില്ല. അതുകൊണ്ടു ബാങ്കുകൾ പാട്ടക്രിഷി ചെയ്യുന്നവർക്ക് ലോൺ കൊടുക്കുന്നില്ല.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പശു കിസാൻ ക്രെഡിറ്റ് കാർഡ്: കന്നുകാലി ഉടമകൾക്ക് 4% പലിശ നിരക്കിൽ 1.60 ലക്ഷം വരെ വായ്പ ലഭിക്കും
#SBI#Kissan credit card#Farmer#Agriculture
Share your comments