നാനാവിധ ജൈവാശിഷ്ടങ്ങൾ, മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനം മൂലം, മണ്ണിന്റെ ഭാഗമായിത്തീരുമ്പോഴാണ് മണ്ണ് ഫലഭൂയിഷ്ടമായി മാറുന്നത് ,എന്നാൽ ജൈവാവശിഷ്ടങ്ങൾ കത്തിക്കുമ്പോൾ അവയിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം ചൂടും വെളിച്ചവുമായി ബഹിർ ഗ്ഗമിക്കുന്നു. ശേഷിക്കുന്നത് നിർജ്ജിവമായ ചാരം മാത്രം .
തീയിട്ടുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് ,അന്തരീക്ഷത്തിൽ നിന്നും ശേഖരിക്കപ്പെട്ട സൗരോർജ്ജം തിരിച്ച് അന്തരീക്ഷത്തിലേക്കു തന്നെ പോവുകയാണ് .ഭക്ഷണത്തിലെ ഊർജ്ജമായി സസ്യങ്ങൾക്ക് സ്വാംശീകരിക്കാനുള്ള ഊർജ്ജമാണ് തീയിടുമ്പോൾ ഇങ്ങനെ നഷ്ടമാകുന്നത്
തന്നെയുമല്ല ഒരു പ്രദേശത്ത് തീ കത്തിക്കുമ്പോൾ ആ ഭാഗത്തുള്ള മുഴുവൻ സൂക്ഷ്മജീവികളും നശിച്ച് ആ ഭാഗത്തെ ജൈവ പ്രക്രിയ താൽക്കാലികമായെങ്കിലും നിലച്ചുപോകുന്നു .അതിനാൽ ജൈവാവശിഷ്ടങ്ങൾ ഒരിക്കലും തീയിടരുത്. മണ്ണിന് അവ പുതയായി ഇടുക തന്നെ വേണം നമ്മൾക്ക് കൃഷിയിൽ കള വളരാതിരിക്കാൻ പ്ലാസ്റ്റിക് പുത അല്ല വേണ്ടത് .
ജൈവ പുത തന്നെയാണ് വേണ്ടത് . ഈ പുത മണ്ണ് ചുടാകാതെ കാത്തുകൊള്ളും ജലം നീരാവിയായിപ്പോവുന്നത് തടഞ്ഞ് ഈർപ്പം നിലനിർത്തും .
കുടാതെ സൂക്ഷ്മജി വി കള്ളു ടെ പ്രവർത്തനം ഊർജ്ജിതമാക്കി മണ്ണിന് ഇളക്കം വരുത്തു കയും ചെയ്യുന്നു.
കടപ്പാട് സി കെ മണി
Share your comments