1. Farm Tips

മൂപ്പെത്തും മുൻപ് പാവക്കായകൾ പഴുത്തുപോകുന്നതെന്ത് എന്നറിയാമോ?

കായ്ചീയൽ എന്നു കരുതികേടുവന്ന കായകൾ പിഴുതെറിയുകയാണ് പതിവ്.എന്നാൽ അതിനുള്ളിലിരുന്ന് പുഴുക്കൾ സമാധിയാവുകയും പിന്നീട് കായീച്ചയായി പരണമിച്ച് പുറത്തു വരികയും വീണ്ടും പാവൽ ചെടിയിലെ ഇളം കായ്കളെ ആക്രമിക്കുകയും ചെയ്യുമെന്നു കൂടി അറിയണം.It is common practice to uproot the berries which are thought to be rotten.But it should also be noted that the worms in it become concentrated and then emerge as larvae and attack the young pods of the plant again.

K B Bainda
പഴുത്തു തുടങ്ങിയ പാവയ്ക്കാ
പാവൽ ചെടി

പാവൽ ചെടിയിലെ മുഖ്യ ശത്രു കായീച്ച (Fruit Fly ) ആണ്.ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന കായീച്ച പെൺപൂക്കൾ പരാഗണം നടന്ന് കായ്കളാകുന്ന ഘട്ടത്തിൽ അതിൽ പറ്റിക്കൂടും. മുൻ കാലുകൾ കൊണ്ട് പുറം ഭാഗത്ത് മുറിവുകളാണ്ടിക്കിയ ശേഷം അതിൽ മുട്ടയിടും 'രണ്ടു ദിവസം കൊണ്ട് മുട്ട വിരിഞ്ഞ പുഴുക്കൾ കായ്ക്കുള്ളിലേയ്ക്കു പ്രവേശിക്കും.കായകൾ വലുതാകുന്ന മുറയ്ക്കു് വെളുത്ത നിറമുള്ള പുഴുക്കളും വലുേതാകും. ഉള്ളിലെ മാംസളമായ ഭാഗമാണ് പുഴുവിൻറെ ഭക്ഷണം: ക്രമേണ കായ്കളുടെ പുറമെയുള്ള മുള്ളുകൾക്ക് മഞ്ഞ നിറമാകും. പുഴുക്കൾ കയറിയ ദ്വാരങ്ങൾ വലുതാകുകയും നിറവ്യത്യാസം വരുകയും ചെയ്യും.

കായ്ചീയൽ എന്നു കരുതികേടുവന്ന കായകൾ പിഴുതെറിയുകയാണ് പതിവ്.എന്നാൽ അതിനുള്ളിലിരുന്ന് പുഴുക്കൾ സമാധിയാവുകയും പിന്നീട് കായീച്ചയായി പരണമിച്ച് പുറത്തു വരികയും വീണ്ടും പാവൽ ചെടിയിലെ ഇളം കായ്കളെ ആക്രമിക്കുകയും ചെയ്യുമെന്നു കൂടി അറിയണം.It is common practice to uproot the berries which are thought to be rotten.But it should also be noted that the worms in it become concentrated and then emerge as larvae and attack the young pods of the plant again.

പാവൽ ചെടി
പാവൽ ചെടി

നിയന്ത്രണമാർഗങ്ങൾ:

i കേടായ കായ്കൾ വളരാൻ കാത്തിരിക്കാതെ ശേഖരിച്ചു നശിപ്പിക്കുകയോ മത്സ്യത്തിനും കോഴികർക്കും അരിഞ്ഞ് ഭക്ഷണമായ് നൽകുകയോ ചെയ്യാം.


ii കായ്കൾ രൂപം കൊള്ളുമ്പോൾ തന്നെ വലിപ്പം വയ്ക്കാൻ കാത്തിരിക്കാതെ കടലാസ് കവറോ പോളിത്തീൻ കവറോ കൊണ്ടു കൂട്ടിലാക്കണം.(Bagging) . കവറിൻ്റെ മേൽ ഭാഗം വാഴനാരോ മറ്റ് നേർത്ത നാരുകളോഉപയോഗിച്ച് ഞെട്ടുമായും വള്ളിയുമായും ചേർത്തുകെട്ടാം.


iii കായ്കൾ രൂപം കൊള്ളുമ്പോഴേയ്ക്കും കായീച്ചകൾ വരുമെന്നു കരുതി ജൈവ കീടനാശിനികളും മറ്റും തളിക്കാവുന്നതാണ്. ഇതു മൂലം പാവലിൻ്റെ മറ്റ് ശത്രുക്കളായ
ആമ വണ്ട്‌ (Epila Kna Beetle), ഇലതീനിപുഴു എന്നിവയ്ക്കും നിയന്ത്രണമാകും.

രോഗം ബാധിച്ചു പഴുത്ത പാവയ്ക്ക
രോഗം ബാധിച്ചു പഴുത്ത പാവയ്ക്ക

പാവൽ കൃഷിക്കാർ അറിയേണ്ടത്:

ഒരു പാവൽ ചെടിയിൽ തന്നെ ആൺപൂവും പെൺപൂവും വേറെ വേറെയാണ്.
പയറിലും മറ്റും ഒരു പൂവു തന്നെ ആണും പെണ്ണും ചേർന്നതാണു്. പപ്പായ ചെടികളിലും മരങ്ങളിലും ആൺപൂക്കൾ മാത്രമുള്ള ആൺ മരവും പെൺപൂക്കൾ മാത്രമുള്ള പെൺമരവുമുണ്ട്.
The male and female flowers are different in the same plant.Male and female are the same flower in the pea.In papaya plants and trees, there is a male tree with only male flowers and a female tree with only female flowers

തെങ്ങാണെങ്കിൽ

ഒരു പൂങ്കുലയിൽത്തന്നെ ആൺപൂവും പെൺപൂവുമുണ്ടു്. പെൺപൂവാണ് വെള്ളയ്ക്കയായും തേങ്ങയായും മാറുന്നത്.അതു പോലെ തന്നെയാണ് പാവലിലെ പെൺപൂവാണ് കായാകുന്നത്.
തേനീച്ചയും ശലഭങ്ങളും മറ്റു പറവകളും ഉറുമ്പുകളും ഒക്കെയാണു് ആൺപൂവിലെ പൂമ്പൊടി പെൺപൂവിലെ പരാഗണ സ്ഥാനത്ത് പതിപ്പിക്കുന്നത്.(Pollination). നന്നായി കിടനാശിനികൾ പ്രയോഗിച്ചാലും തുടർച്ചയായ മഴ കാറ്റ് എന്നിവ മൂലവും ഇത്തരം പരാഗണ ഏജൻറുകൾ
ഇല്ലാതെ വന്ന് പരാഗണം നടക്കാതെ കായ്കൾ തീരെ കുറയും. അത്തരം സന്ദർഭങ്ങളിൽ കൃത്രിമ പരാഗണം നടത്താവുന്നതാണ്. ആൺ പൂക്കൾമുറിച്ചെടുത്ത് പെൺപൂക്കളുടെ പരാഗണ സ്ഥാനത്ത് (STIGMA ) കൊണ്ടുവന്ന് കമഴ്ത്തി പൂമ്പൊടി പതിപ്പിക്കാം. ഒന്നോ രണ്ടോ തവണ ആവർത്തിക്കുന്നത് നല്ലതാണ്. സങ്കരയിനങ്ങളുടെ ഉല്പാദന രീതിയും
(Croടട. Pollination) ഇതു തന്നെയാണ് '

തയ്യാറാക്കിയത്
ടി.എസ് വിശ്വൻ
റിട്ട. കൃഷി ഓഫീസർ
ആലപ്പുഴ


കൂടുതൽ അനുബന്ധ വാർത്തകൾക്കു :സങ്കരത്തെങ്ങുകൾക്കു പരിചരണം ഇങ്ങനെ

#FTB#Farmer#Krishi#Agri

English Summary: Do you know why the bitter gourd ripen before they are ripe?

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds