ഏകദേശം 45 ദിവസം പ്രായമായ മച്ചിങ്ങ കളിലാണ് കൂടുതലായി മണ്ഡരി ആക്രമണം ഉണ്ടാകുന്നത്. അര മില്ലിമീറ്ററിൽ താഴെ മാത്രം വലുപ്പമുള്ള മണ്ഡരിക്ക് മറക്കാനോ വേഗത്തിൽ സഞ്ചരിക്കുന്നത്തിനോ സാധിക്കുന്നില്ല. കാറ്റിലൂടെ ആണ് ഇത് വ്യാപിക്കുന്നത്. മച്ചിങ്ങ വിളഞ്ഞ് വരുമ്പോൾ ചുരുങ്ങി വിള്ളലോടു കൂടി കരിഞ്ഞു പോകുന്നതാണ് പ്രധാന ലക്ഷണം. സാധാരണഗതിയിൽ മെയ് -സെപ്റ്റംബർ മാസങ്ങളിലാണ് മണ്ഡരി ശല്യം രൂക്ഷമാകുന്നത്.
എന്നാൽ കാലാവസ്ഥയിലുള്ള മാറ്റം മൂലം മിക്ക മാസങ്ങളിലും മണ്ഡല ശല്യം ഉണ്ടാകുന്നുണ്ടെന്നും കർഷകർ പറയുന്നു. വായുവിലൂടെ പകരുന്നതിനാൽ സംയോജിത മാർഗ്ഗങ്ങൾ അവലംബിക്കുക ആയിരിക്കും ഉത്തമം. ഈ രോഗത്തെ ഫലപ്രദമായി നേരിടാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് തെങ്ങിൻറെ മണ്ട വൃത്തിയാക്കി ഉണങ്ങിയ കൊതുമ്പും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യുക എന്നതാണ്.
തെങ്ങിൻ തോട്ടങ്ങളിൽ ശുചിത്വം പാലിച്ചുകൊണ്ട് മാത്രമേ പല രോഗങ്ങളും നമുക്ക് പരിഹരിക്കാൻ സാധിക്കൂ. മണ്ഡരി ബാധിച്ച് താഴേക്ക് വീഴുന്ന തേങ്ങയും മച്ചിങ്ങയും അവിടെ ഇടാതെ, പൊതിച്ച് തൊണ്ടു കത്തിച്ചു കളയണം.
പരിഹാരമാർഗ്ഗം
മണ്ഡരി രോഗത്തെ നിയന്ത്രണവിധേയമാക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുന്നത് ഉത്തമമാണ്. 20 മില്ലി ലിറ്റർ വേപ്പെണ്ണയും 20 ഗ്രാം വെളുത്തുള്ളി ചതച്ച നീര് ചേർത്ത് 5 ഗ്രാം ബാർ സോപ്പ് ലായനിയുമായി ചേർത്ത് തെങ്ങിൻ മണ്ടയിൽ തെളിച്ചു കൊടുത്താൽ മാത്രം മതി. അസാർഡി റാക്റ്റിൻ എന്ന മണ്ഡരി നാശിനി 4 മില്ലി/ ലിറ്റർ എന്ന തോതിൽ എടുത്ത് തളിച്ചു കൊടുക്കാവുന്നതാണ്. ഈ മണ്ഡരി നാശിനി വേപ്പിൽ നിന്നെടുക്കുന്നയതിനാൽ ഗുണം മികച്ചതാണ്. കൂടാതെ തെങ്ങിൻതോപ്പുകളും ജൈവവസ്തുക്കൾ അതായത് പട്ടയും മറ്റു സസ്യ വസ്തുക്കളും പുക ഇടുന്നത് നല്ലതാണ്.
The most common type of mandible attack is about 45 days old. The hall, which is less than half a millimeter in size, is not forgettable or fast moving. It is spread by wind.
റോക്കർ സ്പ്രേയർ ഉപയോഗിച്ച് തളിക്കുന്നതാണ് നല്ലത്. മണ്ഡരി രോഗത്തിന് വ്യാപന തോത് വളരെ വേഗത്തിൽ ആയതിനാൽ ഒറ്റ തോട്ടത്തിൽ മാത്രം രോഗം നിയന്ത്രിക്കാൻ ശ്രമിക്കാതെ കൂട്ടായ നിയന്ത്രണ രീതി ഫലപ്രദമായി പ്രയോഗിക്കാൻ നോക്കുക.
Share your comments