റബ്ബർ കർഷകർ മഴക്കാലത്ത് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഉണക്കി കൂട്ടി വച്ചിരിക്കുന്ന റബ്ബർ ഷീറ്റ് പൂത്തു പോവുക എന്നത്. കൂടുതൽ എണ്ണം റബ്ബർ ഷീറ്റ് അങ്ങനെ പൂത്തു പോയാൽ അത് വീണ്ടും തുടച്ചു വൃത്തിയാക്കി എടുക്കുക എന്നത് വലിയ ഒരു പ്രയത്‌നം തന്നെയാണെന്ന് ആർക്കും അറിയാം. The biggest problem faced by rubber farmers during the monsoon season is the catching of mold on the dried rubber sheet.. Everyone knows that if a large number of rubber sheets explode, wiping them clean is a big effort..എന്നാൽ അത് എളുപ്പത്തിൽ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. ജൈവ വളക്കടകളിൽ കിട്ടുന്ന ബാവിസ്റ്റിൻ (BAVISTIN ) എന്ന ഒരു ചെറിയ കുമിൾനാശിനി ഉപയോഗിച്ച് പൂപ്പൽ മാറ്റാനാവും 100 gram പാക്കറ്റിനു 105 രൂപയാണ് വില. പച്ചക്കറികൾക്കൊക്കെ പ്രയോഗിക്കാവുന്ന ഒരു കുമിൾ നാശിനിയാണ്.
പ്രയോഗിക്കേണ്ട വിധം
2 ,3 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു ബക്കറ്റ് വെള്ളത്തിലേക്ക് മൂന്നു ടീ സ്പൂൺ എന്ന കണക്കിൽ ഈ മരുന്ന് കലക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. തുടർന്ന് റബ്ബർ ഷീറ്റ് ഒരു മേശയിൽ നിവർത്തിയിട്ടതിനു ശേഷം ഒരു പെയിന്റ് അടിക്കുന്ന ബ്രഷ് ഈ മരുന്ന് കലക്കിയ ലായനിയിൽ മുക്കി ഈ റബ്ബർ ഷീറ്റിന്റെ പൂപ്പൽ പിടിച്ച ഭാഗത്തു പെയിന്റ് അടിക്കുന്നത് പോലെ തൂക്കുക. വളരെ ബലം കൊടുത്തു അടിക്കുകയുന്നും വേണ്ട. ചെറുതായി ഉരസുക. പെട്ടന്ന് തന്നെ പൂപ്പൽ പോകും എന്ന് മാത്രമല്ല കുറച്ചു നാൾ കൂടി നല്ല ഫ്രഷ് ആയി ഇരിക്കുകയും ചെയ്യും. ഇനി പെട്ടന്നു തന്നെ വിൽക്കാൻ കൊണ്ടുപോകുന്നതിനാണെങ്കിൽ ചെറുതായി ഒന്ന് വെയിൽ കൊള്ളിച്ചാൽ മതി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിയറ്റ്‌നാം കുരുമുളകിന്റെ വരവ് ഇന്ത്യന്‍ കുരുമുളക് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി
Share your comments