ഉരുളക്കിഴങ്ങു വിഭവങ്ങൾ നമുക്ക് പ്രിയപെട്ടതാണ് ഏതു സമയത്തും വിപണിയിൽ ഉരുളക്കിഴങ്ങു ലഭ്യമാണെങ്കിലും കടയിൽ നിന്ന് വാങ്ങിയാൽ ഇവ അധികനാൾ കേടുകൂടാതെ ഇരിക്കില്ല എന്ന ഒരു ദോഷം കൂടിയുണ്ട് ഇതിന്.
ഉരുളക്കിഴങ്ങു വിഭവങ്ങൾ നമുക്ക് പ്രിയപെട്ടതാണ് ഏതു സമയത്തും വിപണിയിൽ ഉരുളക്കിഴങ്ങു ലഭ്യമാണെങ്കിലും കടയിൽ നിന്ന് വാങ്ങിയാൽ ഇവ അധികനാൾ കേടുകൂടാതെ ഇരിക്കില്ല എന്ന ഒരു ദോഷം കൂടിയുണ്ട് ഇതിന്. കടയിൽ നിന്ന് വാങ്ങി ദിവസങ്ങള്‍ സൂക്ഷിച്ചാല്‍ ഉരുളന്‍ കിഴങ്ങ് മുളച്ചിരിക്കുന്നത് കാണാനാകും. മുളച്ച ഉരുളകിഴങ്ങു ആരോഗ്യത്തിന് ദോഷമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സൊളാനൈൻ, ചാക്കോനൈൻ എന്നീ ഗ്ലൈക്കോ ആൽക്കലോയ്ഡുകൾ ഇത്തരം ഉരുളക്കിഴങ്ങിലുണ്ട്. ഇവ രണ്ടും നാഡീവ്യൂഹത്തെ ദോഷകരമായി മായി ബാധിക്കും.മുളച്ച ഉരുളക്കിഴങ്ങുകൾ രണ്ടാമതൊന്നാലോചിക്കാതെ വലിച്ചെറിയാൻ വരട്ടെ ഇവ ഉപയോഗിച്ച് നല്ല ഒന്നാന്തരം ഉരുളക്കിഴങ്ങു കൃഷിചെയ്യാം.
നിലത്തു വാരം കോരി തടമെടുത്തു അതിൽ ആണ് ഉരുളക്കിഴങ്ങു നടുന്ന രീതി എന്നാൽ സ്ഥലപരിമിതി ഉള്ളവർക്ക് ചാക്കിലോ ഗ്രോബാഗിലോ നടാം. മുളവന്ന കിഴങ്ങുകളെ നാലു ഭാഗമായി മുറിക്കുക. ഓരോ ഭാഗത്തിലും ഒരു മുള ഉണ്ടാവുന്ന രീതിയിലാണ് മുറിക്കേണ്ടത്. മണ്ണ്, ചകിരിച്ചോര്‍, ഉണങ്ങിയ കരിയില, ചാണകപൊടി, എല്ല് പൊടി എന്നിവചേർത്തു ഗ്രോബാഗ് നിറയ്ക്കുക . നിലത്താണെങ്കിൽ ചാണകവും വേപ്പിന്‍പിണ്ണാക്കു തടത്തിൽ ചേര്‍ത്ത് ഇതിൽ മുളഭാഗം മുകളില്‍ വരുംവിധമാണ് നടേണ്ടത്. ഒരുമാസം കഴിയുമ്പോൾ കുറച്ചു മണ്ണ് ചേർത്തുകൊടുക്കാം. 70 ദിവസം കഴിയുമ്പോള്‍ ചാരം, കാലിവളം എന്നിവ തടത്തില്‍ ചേര്‍ത്തുകൊടുക്കണം. നാലു മാസത്തിനു ശേഷം അതായത് 120 ദിവസം കഴിഞ്ഞാല്‍ വിളവെടുക്കാം. ഇടയ്ക്കിടെ നനച്ചുകൊടുക്കുന്നത് ഉരുളക്കിഴങ്ങ് വലുതാകാന്‍ സഹായിക്കും.
.
English Summary: Don't throw away potato with bud and use it for farming potato at home
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments