നെല്ലിൽ പ്രധാനമായും കണ്ടുവരുന്ന കീട രോഗങ്ങളാണ് ഓലചുരുട്ടി പുഴുക്കളുടെ ആക്രമണവും,മുഞ്ഞ ശല്യവും. ഇവ രണ്ടും എളുപ്പത്തിൽ ഇല്ലാതാക്കുവാൻ കർഷകർ പ്രയോഗിക്കുന്ന ജൈവ നിയന്ത്രണമാർഗ്ഗങ്ങൾ ആണ് താഴെ നൽകുന്നത്.
ഓലചുരുട്ടി പുഴുക്കളുടെ ആക്രമണം
ഇവ നെൽ ഓലകൾ മടക്കി അവയ്ക്കുള്ളിൽ ഇരുന്ന് ഹരിതകം കാർന്നു തിന്നുന്നതു മൂലം ഇലകൾ വെള്ളനിറമായി കാണപ്പെടുന്നതാണ്. ആക്രമണ ലക്ഷണം ഉള്ള സ്ഥലങ്ങളിൽ ആക്രമണ സാധ്യത കൂടുതലാണ് പാക്യജനക വളങ്ങളുടെ അമിതമായ ഉപയോഗവും ആക്രമണത്തിന് വഴിയൊരുക്കുന്നു.
നിയന്ത്രണ മാർഗങ്ങൾ
ചെറു കമ്പുകൾ നെല്ല് ഓലകൾക്ക് മുകളിലൂടെ വലിച്ച് ഓല മടക്കുകൾ നിർത്തുക. അതിനുശേഷം ഇനി പറയുന്ന കീടനാശിനികൾ ആയ ക്വിനാൽഫോസ്, ഫോസലോൺ, അസഫേറ്റ്, കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ്, കാർബോ സൾഫാൻ തുടങ്ങിയവ തളിച്ച് കൊടുക്കുക.
ജൈവ നിയന്ത്രണ മാർഗങ്ങൾ
ട്രൈക്കോഗ്രാമ ജപ്പോണിക്കവും ട്രൈക്കോഗ്രാമ കിലോണിസും ഒരു ഹെക്ടറിന് ഒരു ലക്ഷം എന്ന തോതിൽ+ ബിവേറിയ ബാസിയാന 10 ഗ്രാം ലി.
ബന്ധപ്പെട്ട വാർത്തകൾ: മുഞ്ഞ, മണ്ഡരി, കായീച്ച തുടങ്ങി എല്ലാവിധ കീടങ്ങളേയും തുരത്താൻ ഈ ആറ് വിദ്യകൾ പഠിക്കാം..
മുഞ്ഞ ശല്യം
വയലിൽ അങ്ങിങ്ങായി വട്ടത്തിൽ നെൽച്ചെടികൾക്ക് മഞ്ഞനിറവും ഓലകരിച്ചിൽ ഉണ്ടാകുന്നതാണ് ആദ്യലക്ഷണം. ആക്രമണം വളരെ പെട്ടെന്ന് മറ്റു ഇടങ്ങളിലേക്ക് ബാധിക്കും. ചെടികളുടെ കട ഭാഗത്ത് മുഞ്ഞകളെ കൂട്ടംകൂട്ടമായി കാണുകയും ചെയ്യും. അടുപ്പിച്ചുള്ള നടീൽ ആക്രമണ സാധ്യത വർദ്ധിപ്പിക്കും.
നിയന്ത്രണ വിധികൾ
1. പ്രതിരോധശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക
2. വയലിലെ വെള്ളം വാർത്തു കളയുന്നത് ആക്രമണം ഒരുപരിധിവരെ നിയന്ത്രണവിധേയമാകും.
3. കുട്ടനാടൻ പ്രദേശങ്ങളിൽ പറ്റുമെങ്കിൽ സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ നടുന്നത് വൈകി നടുന്നതിനേക്കാൾ നല്ലതാണ്.
4. സിന്തറ്റിക് പൈറത്രോയിഡ് വിഭാഗത്തിൽ ഉൾപ്പെട്ട കീടനാശിനികൾ തളിക്കുന്നത് ഒഴിവാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: മുഞ്ഞ, മണ്ഡരി, കായീച്ച തുടങ്ങി എല്ലാവിധ കീടങ്ങളേയും തുരത്താൻ ഈ ആറ് വിദ്യകൾ പഠിക്കാം..
The major pests found in paddy are aphid infestation and aphid infestation. The following are the biological control measures applied by farmers to eliminate both these easily.
5. ആക്രമണത്തിന് പ്രാരംഭത്തിൽ മുഞ്ഞ ശല്യം ഉള്ള ഇടത്തും അതിനുചുറ്റും മാത്രമായി ഇനി പറയുന്ന കീടനാശിനികൾ ഉപയോഗപ്പെടുത്തുക. ക്വിനാൽഫോസ്, ഫോസലോൺ, അസഫേറ്റ്, തയാമിതോക്സം തുടങ്ങിയവ നെല്ലിൻ ചുവട്ടിൽ തട്ടതക്ക രീതിയിൽ തളിക്കാൻ ശ്രമിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, പച്ചത്തുള്ളൻ തുടങ്ങി ചെറു കീടങ്ങളെ അകറ്റാൻ അഞ്ച് വിദ്യകൾ
Share your comments