നമ്മുടെ അടുക്കളത്തോട്ടത്തിൽ നിർബന്ധമായും വെച്ച് പിടിപ്പിക്കേണ്ട വിളയാണ് മുളക്. എന്നാൽ മുളകിനെ ബാധിക്കുന്ന കീടരോഗ സാധ്യതകൾ നിരവധിയാണ്. മുളകിൽ ധാരാളമായി കണ്ടുവരുന്ന നീരൂറ്റി കുടിക്കുന്ന കീടങ്ങൾ ആണ് ഇലപ്പേൻ, മഞ്ഞ മണ്ഡരി, കായ്തുരപ്പൻ പുഴുക്കൾ തുടങ്ങിയവ.
മുളകിൽ കാണപ്പെടുന്ന കീട രോഗങ്ങളും പരിഹാരമാർഗ്ഗങ്ങളും
ഇലപ്പേൻ
മുളകിൽ കാണപ്പെടുന്ന ഇലപ്പേൻ നിമിത്തം ഇലകൾ ചുരുണ്ട് പോകുന്നു. മൊട്ടുകൾ ഉണങ്ങി ജലാംശം നഷ്ടപ്പെട്ട് പോകുന്നതും ഇലപ്പേൻ കാരണമാണ്. കായ്കളിൽ കീടം ബാധിച്ചാൽ ഇരുണ്ട തവിട്ടുനിറത്തിലുള്ള പാടുകൾ കാണാൻ സാധിക്കും.
Chilli is a must-have crop in our kitchen garden. But the risk of pests affecting chillies is many. The most common water-drinking pests found in chillies are leafhoppers, yellow mites and nematode worms.
പരിഹാരമാർഗങ്ങൾ
ഇലപ്പേൻ നിയന്ത്രിക്കാൻ ഏറ്റവും ആദ്യത്തെ പ്രതിരോധ മാർഗം കെണികൾ സ്ഥാപിക്കുക എന്നതാണ്. കെണികളിൽ ഏറ്റവും മികച്ചത് മഞ്ഞക്കെണി ആണ്. ഇതുകൂടാതെ ഇമിഡോക്ലോപ്രിഡ് 17.8 SL (200SL) 3 മില്ലി 10 ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ സയാൻട്രോനിലിപ്രോൾ 10.26 OD ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ തളിക്കുക.
മഞ്ഞ മണ്ഡരി
ഇലകളുടെ അരിക് താഴത്തേക്ക് വളയുന്നതാണ് മഞ്ഞ മണ്ഡരി ചെടികളെ ആക്രമിക്കുന്നതിന്റെ പ്രധാന ലക്ഷണമായി കണക്കാക്കുന്നത്. ഇലകൾ ചുരുങ്ങുന്നതും വളർച്ച പൂർണമായും മുരടിക്കുന്നതും പൂക്കൾകൊഴിഞ്ഞു പോകുന്നതും മഞ്ഞ മണ്ഡരിയുടെ ലക്ഷണങ്ങൾ ആണ്
നിയന്ത്രണ മാർഗങ്ങൾ
20 മില്ലി വേപ്പെണ്ണയും, 20 ഗ്രാം വെളുത്തുള്ളിയും, 5 ഗ്രാം ബാർ സോപ്പും ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തയ്യാറാക്കുന്ന വേപ്പെണ്ണ മിശ്രിതം ഇലകളിൽ തളിച്ച് കൊടുക്കുക. ഇത് കൂടാതെ ഒരു ശതമാനം വീര്യമുള്ള അസാടിറാക്‌റ്റിൻ 3 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ തളിക്കുക. ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്പൈറോമെസിഫെൻ എട്ടു മില്ലി 10 ലിറ്റർ വെള്ളത്തിൽ തളിക്കുക.
കായ്തുരപ്പൻ പുഴു
കായകളിൽ ചെറിയ ദ്വാരങ്ങൾ കാണുന്നത് കായ്തുരപ്പൻ പുഴുവിന്റെ ആക്രമണത്തെ കാണിക്കുന്നു. ഓരോ ദ്വാരങ്ങൾ ക്ക് പുറത്തും അവയുടെ വിസർജ്യം കാണാനാവുന്നു. ഇവ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഇരുണ്ട തവിട്ടുനിറത്തിലുള്ള വരകൾ ഇവയുടെ ശരീരത്തിൽ കാണാൻ സാധിക്കുന്നു. പച്ച നിറം മുതൽ തവിട്ടുനിറം വരെയുള്ള കായ്തുരപ്പൻ പുഴുക്കൾ മുളകിൽ പ്രത്യക്ഷപ്പെടാറുണ്ട്.
പരിഹാരമാർഗ്ഗങ്ങൾ
വേപ്പിൻകുരു സത്ത് 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തയ്യാറാക്കുന്ന ലായനി കായ്തുരപ്പൻ പുഴുക്കളെ നിയന്ത്രണവിധേയമാക്കാൻ മികച്ചതാണ്. ഇതുകൂടാതെ 20 ഗ്രാം കാന്താരി ഒരു ലിറ്റർ ഗോമൂത്രത്തിലും 10 ലിറ്റർ വെള്ളത്തിലും ചേർത്തു തളിക്കുക. ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനപ്പെട്ട ജീവാണുവളം ആയ ബിവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കാവുന്നതാണ്.
Share your comments