വീടുകളിലും കൃഷിയിടങ്ങളിലും എളുപ്പം തയ്യാറാക്കാവുന്ന അമിനോഅമ്ലങ്ങളാണ് മീന്‍ അമിനോ അമ്ലവും മുട്ട അമിനോ അമ്ലവും. മത്തിക്കഷായം, മുട്ടക്കഷായം എന്നീ പേരിലാണ് ഇവ അറിയപ്പെടുന്നത് പ്രകൃതിദത്തമായി തയ്യാറാക്കി ഉപയോഗിക്കാവുന്ന അമിനോ അമ്ലങ്ങളുടെ ആരാധകരാണ്. ജൈവ കർഷകർ ചെടികളുടെ സമൃദ്ധമായ വളര്‍ച്ചയ്ക്കും, സൂക്ഷ്മജീവികളുടെ വംശവര്‍ധനയ്ക്കും കായ് പിടിത്തത്തിനും മാത്രമല്ല, ഗുണമേന്മ വര്‍ധിക്കുന്നതിനും ഇത് സഹായകരമാണെന്നാണ് കൃഷിക്കാർ പറയുന്നത്.
മുട്ടയും ചെറുനാരങ്ങനീരും ഉപയോഗിച്ചാണ് മുട്ടക്കഷായം തയ്യാറാക്കുന്നത്. കോഴിയുടെയോ താറാവിന്റെയോ മുട്ട ഇതിനായി ഉപയോഗിക്കാമെങ്കിലും കോഴിമുട്ടകളാണ് അമിനോ അമ്ലങ്ങളില്‍ മുന്‍പന്തിയില്‍. അഞ്ചുമുട്ട പൂര്‍ണമായും മുങ്ങിനില്‍ക്കത്തക്കവണ്ണം പത്തോ പതിനഞ്ചോ ചെറുനാരങ്ങയുടെ നീരും തയ്യാറാക്കിവയ്ക്കണം.വായ് വിസ്തൃതിയുള്ള ഒരു പാത്രത്തില്‍ മുട്ട പൊട്ടാതെ ഇറക്കിവയ്ക്കുക.
മുട്ട പൂര്‍ണമായും മൂടത്തക്കവിധം ചെറുനാരങ്ങാനീര് ഇതിലേക്ക് ഒഴിക്കണം. പാത്രത്തിൻ്റെ വായ ഭദ്രമായി അടച്ചുവെച്ചശേഷം വെയിലടിക്കാത്ത ഒരു സ്ഥലത്ത് ഇളക്കാതെവയ്ക്കുക. പത്തുദിവസത്തിനുശേഷം മൂടിതുറന്ന് 250 ഗ്രാം ശര്‍ക്കര ഉരുക്കി ഇതിലേക്ക് ഒഴിക്കുക. ഇവ നന്നായി യോജിപ്പിച്ച് ചേര്‍ക്കുക.
പാത്രം വീണ്ടും ഭദ്രമായി മൂടിവയ്ക്കുക. പത്തുദിവസംകൂടി കഴിഞ്ഞശേഷമെടുത്ത് നന്നായി ഇളക്കുക. പിന്നീട് നേരിയ തുണി ഉപയോഗിച്ച് അരിച്ച് പിഴിഞ്ഞെടുത്താല്‍ മുട്ടക്കഷായമായി. ഇത് ഒന്നോ രണ്ടോ മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ ഒരാഴ്ച ഇടവിട്ട് തളിക്കാനുപയോഗിക്കാം.
Share your comments