നെൽകൃഷി ചെയ്യുന്നവരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രശ്നമാണ് വെള്ളക്കൂമ്പ് അഥവാ വെൺ കതിർ. ഈ രോഗത്തിന് കാരണം നെല്ലിൽ കാണപ്പെടുന്ന തണ്ടുതുരപ്പൻ പുഴുക്കൾ ആണ്. ഈ പുഴുക്കൾ ചെടികളുടെ തണ്ടിൻ ഉള്ളിൽ കടന്ന് ഉൾഭാഗം കാർന്നുതിന്നുന്നു. ഉൾഭാഗം കാർന്നുതിന്നുന്നതോടെ ചെടി പൂർണമായി നശിക്കുന്നു.
കതിര് വന്നതിനുശേഷം ഇങ്ങനെ സംഭവിക്കുമ്പോൾ ഇതിനെ വെൺ കതിർ എന്ന പേരിൽ പലയിടങ്ങളിലും പറയുന്നു. ഇളംപ്രായത്തിൽ ഈ രോഗം വരുമ്പോൾ ഇതിനെ വെള്ളകൂമ്പ് എന്ന രോഗമായും പലയിടങ്ങളിൽ പറയപ്പെടുന്നു.
നിയന്ത്രണ മാർഗങ്ങൾ
ഈ രോഗത്തെ നിയന്ത്രിക്കാൻ ഏറ്റവും മികച്ചത് ജൈവിക മാർഗങ്ങളാണ്. കൊയ്ത്ത് തീരുന്നതോടെ താറാവുകളെ പാടങ്ങളിലേക്ക് വിടുന്നതാണ് ഏറ്റവും നല്ലത്. പുഴുവിന്റെ സമാധി ദശയിൽ താറാവുകൾ എല്ലാത്തിനെയും തിന്നു തീർക്കുന്നു. ഇതുകൂടാതെ കൊയ്ത്തു കഴിയുമ്പോൾ ഉഴുത് വെള്ളം കയറ്റി നിർത്തിയാൽ പുഴുക്കളുടെ ആക്രമണം പൂർണ്ണമായും ഇല്ലാതാക്കാം. ഇതുകൂടാതെ പ്രതിരോധശേഷി കൂടിയ അരുണ, ധനു തുടങ്ങി ഇനങ്ങൾ കൃഷി ചെയ്യുന്നതും, താഴ്ത്തി നെല്ല്ചെടി കൊയ്യുന്നതും പ്രതിരോധ മാർഗങ്ങൾ ആണ്.
Biological methods are the best way to control this disease. It is best to release the ducks to the fields at the end of the harvest. In the worm's samadhi stage, the ducks eat everything.
ഇവയുടെ വംശവർദ്ധനവ് ഇല്ലാതാക്കാൻ 30 മീറ്റർ അകലം പാലിച്ച് ഫിറമോൺ കെണി സ്ഥാപിക്കുന്നതും നല്ലതാണ്. രണ്ടാഴ്ചയിലൊരിക്കൽ മാറ്റി പുതിയ കെണി വയ്ക്കണം എന്ന് മാത്രം. ഇതുകൂടാതെ പാടത്ത് ട്രൈക്കോഡർമ മുട്ട കാർഡ് സ്ഥാപിക്കാം. ഒരു കാർഡിൽ ഏകദേശം 20000 മുട്ടകൾ വരെ കാണാവുന്നതാണ്. കാർഡ് ലഭിക്കുമ്പോൾ ചെറിയ തുണ്ടുകളാക്കി പാടത്തിൻറെ പലഭാഗത്തായി ചെടികളിൽ വച്ചാൽ മതി.
കേരളത്തിലെ നെല്‍കൃഷി- എ ടു ഇസഡ് (Paddy cultivation in Kerala -A to Z ) Part-1
Share your comments