പച്ചക്കറികൾ നട്ടു കഴിഞ്ഞാൽ അവയ്ക്കു കൃത്യമായി ജലസേചനം ചെയ്യുക എന്നത് ഒരു ഹെർക്കൂലിയൻ ടാസ്ക് ആണ് പലപ്പോഴും. ഒന്നോ രണ്ടോ മൂട് കൃഷി ചെയ്യുന്നവരുടെ കാര്യമല്ല. ഏക്കറുകൾ കൃഷി ചെയ്യുമ്പോൾ അതൊരു വലിയ കാര്യമാണ്. എന്നാൽ വിളകൾ ഉത്പാദനം കൂടിയ അളവിൽ കിട്ടുകയും വേണം. അതിനായി ചെയ്യാവുന്ന ഒരു രീതിയാണ് വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ ജലത്തിലൂടെ നല്‍കുക. ഫെർട്ടിഗേഷൻ വിളകളുടെ വേരുകളില്‍ നേരിട്ട് നല്‍കുന്നതിനാല്‍ പ്ലാസ്റ്റിക്ക് പുത ഉപയോഗിക്കുന്നതാണ് നല്ലതു. പോഷകങ്ങള്‍ നഷ്ടപ്പെടുന്നത് കുറയ്ക്കുവാനും വിളകളുടെ ഉത്പ്പാദനം ഉയര്‍ത്തുവാനും കൃത്യമായ ഫെര്‍ട്ടിഗേഷന്‍ വളരെ അത്യാവശ്യമാണ് . ഗ്രീന്‍ ഹൗസിനുള്ളില്‍ ബാഷ്പീകരിക്കപ്പെടുന്ന ജലത്തിന്റെ അളവ് കണക്കാക്കി ആവശ്യമുള്ള നനയുടെ അളവ് മുന്‍കൂട്ടി നിശ്ചയിക്കാവുന്നതാണ്.
സാധാരണ ജലസേചനത്തിന്റെ കാര്യക്ഷമത 33% ഉം, സ്പ്രിങ്ക്ലര്‍ ജല സേചന ത്തിന്റെത് 7 5 % ഉം നുള്ളി നനയുടെത് 90 -95 % വരെയുമാണ് . പൂര്‍ണ്ണമായും ജലത്തില്‍ ലയിക്കുന്ന പോഷകങ്ങള്‍ ഫെര്ട്ടിഗേഷനിലൂടെ നല്‍കാവുന്നതാണ്. എന്നിരുന്നാലും നൈട്രജെനും പൊട്ടാഷും വേഗത്തില്‍ ചെടികള്‍ക്ക് ലഭ്യമാകുന്നതിനാല്‍ അവ ഏറ്റവും അനുയോജ്യമാണ് . കേരളത്തിലെ ജലത്തിന് അമ്ലത ഉള്ളതിനാല്‍ മൂലകങ്ങളുടെ ഫെര്‍ട്ടിഗേഷന്‍ ക്ലോഗിംഗ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. എല്ലാ ലയിക്കുന്ന മൂലകങ്ങളും ഫെര്‍ട്ടിഗേഷന്അനുയോജ്യമാണ്. അതുകൊണ്ട് പ്രധാനമായും ഫെര്‍ട്ടിഗേഷന് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അതില്‍ അടങ്ങിയിരിക്കുന്ന വളത്തിന്റെ വിലയും മറ്റ് ഘടകങ്ങളും ആവശ്യകതയുമാണ് .ഫെര്‍ട്ടിഗേഷനു വേണ്ടി ഉപയോഗിക്കുന്ന വളങ്ങളില്‍ പാക്യജനകം (N) സ്രോതസ്സുകള്‍ അമോണിയം നൈട്രേറ്റ്, കാത്സ്യം നൈട്രേറ്റ് , അമോണിയം സള്‍ഫേറ്റ് , യൂറിയ ,പൊട്ടാസ്യം നൈട്രേറ്റ് എന്നിവയും ക്ഷാരത്തിന്റെ (K) പ്രധാന സ്രോതസ്സുക ള്‍ പൊട്ടാസ്യം ക്ലോറൈഡ്, പൊട്ടാസ്യം നൈട്രേറ്റ്, പൊട്ടാസ്യം സള്‍ഫേറ്റ് എന്നിവയുമാണ് . ഫെര്‍ട്ടിഗേഷന്‍ വേണ്ട ഫോസ്ഫറസ് (ഭാവകം ) നേര്‍പ്പിച്ച ഫോസ്ഫോറിക് ആസിഡ് ആയോ മോണോ അമോണിയം ഫോസ്ഫേറ്റ് ,ആയോ നല്‍കാം. റോക്ക് ഫോസ്ഫേറ്റ് , സൂപ്പര്‍ ഫോസ്ഫേറ്റ് എന്നിവ അടിവളമായി പാത്തികളില്‍ (bed- ല്‍ ) നല്‍കാം . കേരളത്തിലെ മണ്ണില്‍ പൊതുവെ ആകെ (total) ഫോസ്ഫറസിന്റെ അളവ് കൂടുതലാണ് . ചെടികള്‍ക്ക് ലഭ്യമാകുന്ന (water soluble /available) ഫോസ്ഫറസിന്റെ അളവിന്റെ അടിസ്ഥാന ത്തിലാണ് ഫോസ്ഫറസ് (ഭാവകം) വളം നല്‍കേണ്ടത്.
മേല്‍പ്പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ഫെര്‍ട്ടിഗേഷന്‍ രീതി തയ്യാറാക്കിയിട്ടുണ്ട് . (പട്ടിക കാണുക) ഇവിടെ നല്‍കിയിരിക്കുന്ന ഷെഡ്യൂള്‍ എല്ലാ പോളി ഹൗസുകളിലും ഒരുപോലെ പിന്തുടരാവുന്ന ഒന്നല്ല. വ്യത്യസ്ത പോളി ഹൗസുകളില്‍ അതാത് സ്ഥലത്തെ മണ്ണിലെ പോഷക നിലവാരവും കൃഷി ചെയ്യുന്ന വിത്തിനവും അടിസ്ഥാനപ്പെടുത്തി അതാതു സാഹചര്യങ്ങല്‍ക്കനുസൃതമായി വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഫെര്‍ട്ടിഗേഷന്‍ നല്‍കുവാന്‍ പാടുള്ളൂ.
വളം – 100 ശതമാനം വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ ഉപയോഗിക്കണം
ചെടികള്‍ക്ക് ലഭ്യമാകുന്ന (water soluble /available) ഫോസ്ഫറസിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ഫോസ്ഫറസ് (ഭാവകം) വളം നല്‍കേണ്ടതാണ് .
സാധാരണ ഉപയോഗിക്കുന്ന വളങ്ങള്‍ -- 19:19:19 , 13:0:45, 12:61:0
വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ 50 to 100pആര്‍ദ്രതpm എന്നാ അളവില്‍ ലയിപ്പിച്ച് ചെടികള്‍ക്ക് നല്‍കാവുന്നതാണ് .
ഗ്രീന്‍ ഹൗസിലേ പ്രധാനമായ പച്ചക്കറികളുടെ പോഷക ക്രമീകരണം
1. വെള്ളരി
ഉയര്‍ന്ന തോതിലുള്ള വെളിച്ചം , ആര്‍ദ്രത, മണ്ണിലെ ഈര്‍പ്പം, ഊഷ്മാവ് എന്നിവ ചെടികള്‍ വേഗം വളരുവാന്‍ അനുയോജ്യമാണ് . pH 5.5—6.8 ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ വെള്ളരി പൊതുവേ 80 മുതല്‍ 90 ദിവസം വരെ വിളവെടുക്കാവുന്നതാണ് . ഇതിന്റെ ഫെര്ട്ടിഗേഷന്‍ 30 തവണയായി , അതാത് 3 ദിവസത്തില്‍ ഒരു തവണ എന്ന രീതിയില്‍ വിളയുടെ അവസാനം വരെ ചെയ്യാവുന്നതാണ് .
2. വള്ളിപ്പയര്‍
വല്ലിപ്പയര്‍ പൊതുവേ ഉയര്‍ന്ന തോതിലുള്ള വെളിച്ചം, ആര്‍ദ്രത , മണ്ണിന്റെ ഈര്‍പ്പം , ഊഷ്മാവ് എന്നിവ ഇഷ്ടപ്പെടുന്നു . അനുകൂലമായ സാഹചര്യങ്ങളില്‍ വേഗത്തില്‍ വളരുകയും നല്ല വിളവ് നല്‍കുകയും ചെയ്യും. pH 5.5.-6.8 ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണു ഉത്തമമാണ് . നട്ട് കഴിഞ്ഞ് 110 മുതല്‍ 120 ദിവസം വരെ വിളവെടുക്കാവുന്നതാണ് . ഫെര്‍ട്ടിഗേഷന്‍40 തവണ ആയി 3 ദിവസത്തില്‍ ഒരു തവണ എന്ന രീതിയില്‍ ചെയ്യാവുന്നതാണ് .
3. ക്യാപ്സിക്കം
ക്യാപ്സിക്കത്തിന് വെള്ളരിക്ക് വിപരീതമായി Sensitive environment ആവശ്യമാണ് . 18-21 ഡിഗ്രി C രാത്രി താപനില ഗുണമേന്മയുള്ള കായ്കള്‍ ലഭിക്കുന്നതിനു അനുകൂലമായിരിക്കും. pH 5.5.-6.8 ഉള്ള നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണു ക്യാപ്സിക്കം ഉല്‍പ്പാദനത്തിനു ഉത്തരമാണ്.
4. തക്കാളി
ഇളം ചൂട് കാലാവസ്ഥയില്‍ വളരുന്ന വിലയാണ് . ഇതിനു രാത്രി കാലങ്ങളിലെ താപവില വളരെ പ്രധാനമാണ്. രാത്രി താപനില 18-22 ഡിഗ്രി സെല്‍ഷ്യസ് ഉം ശരാശരി പകല്‍ താപനില 32 ഡിഗ്രി സെല്‍ഷ്യസ് ഉം ആവശ്യമാണ് . താപനില 32 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ആകുമ്പോള്‍ കായ്പിടിത്തം കുറയുന്നതാണ്. തക്കളിയ്ക്ക് പൊതുവേ നേരിയ അമ്ലതയുള്ളതോ ന്യൂട്രലോ ആയ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണു ആണ് ഉത്തമം . കേരളത്തില്‍ കൃഷി ചെയ്യുന്ന തക്കാളികളില്‍ ബാക്ടീരിയല്‍ വാട്ടം (വില്‍ റ്റ്) ഒരു വലിയ പ്രശ്നം ആണ് . ഗ്രീന്‍ ഹൗസിനായി ശുപാര്‍ശ ചെയ്യപെട്ട ഹൈബ്രിഡ് തക്കാളികളില്‍ ഒന്നും തന്നെ ഈ രോഗത്തിന് എതിരെ പ്രതിരോധശേഷിയുള്ള Solanum torvum ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്തോ നടാവുന്നതാണ് .
5. വെണ്ട
ഉയര്‍ന്ന തോതിലുള്ള ആര്‍ദ്രത , മണ്ണിന്റെ ഈര്‍പ്പം, ഊഷ്മാവ് എന്നിവയില്‍ വെണ്ട നല്ല രീതിയില്‍ വളരുന്നതാണ്. pH 5.5.-6.8 ഉള്ള നല്ല നീര്‍വാര്ച്ചയുള്ള മണ്ണ്‍ ഉത്തമമാണ് . വേനല്‍ക്കാലങ്ങളില്‍ തുറസ്സായ സ്ഥലത്ത് കൃഷി ചെയ്യുന്ന വെണ്ടയില്‍ വെള്ളീച്ച ആക്രമണവും അത് വഴി മൊസൈക്ക് രോഗവും രൂക്ഷമാകുന്നതിനാല്‍പോളിഹൗസില്‍ കൃഷി ചെയ്ത് നല്ല വിളവെടുക്കാവുന്നതാണ്.
6. സൂക്ഷ്മ മൂലകങ്ങളും ദ്വിതീയ മൂലകങ്ങളും സൂക്ഷ്മ കൃഷിയില്‍
മണ്ണ് പരിശോധനയില്‍ ഏതെങ്കിലും സൂക്ഷ്മ മൂലകത്തിന്റെയോ ദ്വിതീയ മൂലകത്തി ന്റെയോ ലഭ്യമായ രൂപത്തിന്റെ അളവില്‍ കുറവ് കണ്ടാല്‍ മാത്രം അവ നല്‍കുക.
സൂക്ഷ്മമൂലകങ്ങളും ദ്വിതീയ മൂലകങ്ങളും ഫെര്‍ട്ടിഗേഷനോടോപ്പമോ പത്ര പോഷണം വഴിയോ നല്‍കാവുന്നതാണ് . ഇവയുടെ പ്രയോഗം ഈ രംഗത്തെ ഒരു സാങ്കേതിക വിദഗ്ദ്ധന്റെ ശുപാര്‍ശ അനുസരിച്ച് മാത്രം ചെയ്യേണ്ടതാണ്.
കടപ്പാട് :വാട്സാപ്പ് ഗ്രൂപ്പ്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :എന്താണ് ഫെര്‍ട്ടിഗേഷന്‍
#Fertigation #Agriculture #Vegetable #Krishi #Farm #Farmer
Share your comments