രാസവളങ്ങളുടെ അമിത ഉപയോഗം മണ്ണിന്റെ ഘടന തന്നെ മാറ്റി മറിച്ചിരിക്കുന്നു. കര്‍ഷകന്‍ വളം തിരഞ്ഞെടുക്കുമ്പോള്‍ അത് മണ്ണിനെ ഹനിക്കുന്നതാകരുത്. ജനനവും വളര്‍ച്ചയും പക്വതയാര്‍ജിക്കലുമുള്ള ഒരു ജൈവ ആവാസ വ്യവസ്ഥയാണ് മണ്ണ്. നാല്‍പ്പതില്‍ പരം മൂലകങ്ങള്‍ ചെടിയുടെ വളര്‍ച്ചക്കത്യാവശ്യമാണ്. ഇതില്‍ 14 എണ്ണം കൂടിയ അളവില്‍ ചെടികള്‍ക്ക് വേണം. മണ്ണിന്റെ ഫലപൂഷ്ടി നിലനിര്‍ത്തുന്നതില്‍ ഏറെ പ്രാധാന്യം pH ന് ഉണ്ട്. NPK കേന്ദ്രീകൃതമായ രാസവള പ്രയോഗം മണ്ണിന്റെ pH കുറയ്ക്കും. ഇത് രോഗങ്ങള്‍ക്കും കീടബാധക്കും കാരണമാകും. ജലാംശം സ്വാംശീകരിച്ചു നിര്‍ത്താന്‍ കാര്‍ബണ്‍ ഉണ്ടായിരിക്കണം. ഇന്ന് നമ്മുടെ മണ്ണിന്റെ കാര്‍ബണ്‍ സമ്പത്ത് കുറഞ്ഞു വരികയാണ്. അന്തരീക്ഷോഷ്മാവ് കൂടുന്നതും മണ്ണിലെ കാര്‍ബണിന്റെ അളവ് കുറയുന്നതിനാലാണ്. മണ്ണിലെ കാല്‍സ്യവും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ചെടികളുടെ കോശഭിത്തിക്ക് ദൃഢത നല്‍കുന്നത് കാല്‍സ്യം ആണ്. മണ്ണിന്റെ pH ക്രമീകരിക്കുന്നതും മണ്ണിലെ കാല്‍സ്യം തന്നെയാണ്. ചെടികളുടെ ഇലകളിലും മറ്റും മിനുസമായ നേര്‍ത്ത ഒരു ആവരണം ഉണ്ട്. ഇത് ഇലകളില്‍ നിന്നും പോഷകങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കും. ഇലകളെ സംരക്ഷിക്കുന്ന ഈ ആവരണം ഉണ്ടാകണമെങ്കില്‍ മണ്ണില്‍ കൊഴുപ്പ് ഉണ്ടാകണം. ചെടികള്‍ നന്നായി പുഷ്പിക്കണമെങ്കില്‍ ഉത്പാദനം വര്‍ദ്ധിക്കണമെങ്കില്‍ മണ്ണില്‍ പ്രോട്ടീന്‍ വേണം. മാംസാവശിഷ്ടങ്ങള്‍ മണ്ണില്‍ വിഘടിച്ചു ചേരുമ്പോള്‍ മണ്ണില്‍ പ്രോട്ടീന്റെ അളവ് വര്‍ദ്ധിക്കും. യൂറിയയും മഗ്‌നീഷ്യവും ചെടികളുടെ വളര്‍ച്ചക്ക് അത്യാവശ്യമാണ്. മഗ്‌നീഷ്യം കുറഞ്ഞാല്‍ ഇലകള്‍ മഞ്ഞളിച്ചു പോകും. കേരളത്തിലെ മണ്ണില്‍ മഗ്‌നീഷ്യം പൊതുവെ കുറവായാണ് കണ്ടിരിക്കുന്നത്.
ഒരു ഉത്തമവളം എങ്ങനെ ആയിരിക്കണം ?
വളം എന്നു പറഞ്ഞാല്‍ NPK മാത്രം ലക്ഷ്യം വച്ചാല്‍ പോരാ. ഇവയ്ക്കു പുറമെ കാര്‍ബണും, കാല്‍സ്യവും, കൊഴുപ്പും, പ്രോട്ടീനും, മഗ്‌നീഷ്യവും, സൂക്ഷ്മമൂലകങ്ങളും ഒക്കെ വളത്തില്‍ അടങ്ങിയിരിക്കണം. മണ്ണിന്റെ pH നെ കുറയ്ക്കുന്നതാകരുത് നാം തിരഞ്ഞെടുക്കുന്ന വളം. ഇവിടെയാണ് എസ്. പി. സി എന്ന കമ്പനി പുറത്തിറക്കുന്ന ബയോ പവറില്‍ എന്ന മികച്ച ജൈവ വളത്തിന്റെ പ്രാധാന്യം. നാല് തരത്തിലുള്ള പിണ്ണാക്ക് മിശ്രിതങ്ങള്‍ അതില്‍ ചേര്‍ത്തിരിക്കുന്നു. അതില്‍ വേപ്പിന്‍പിണ്ണാക്കിലും പൊങ്കാമിയ പിന്നേറ്റയിലുമുള്ള അസാഡിറാക്ടിന്‍ കീടനാശിനി സ്വഭാവം ഉള്ളതാണ്. 28% വരെ കാര്‍ബണ്‍ 'ബയോ പവറില്‍' അടങ്ങിയിരിക്കുന്നു. മാംസാവശിഷ്ടങ്ങള്‍ കംപോസ്‌റ് ചെയ്തു ചേര്‍ത്ത് പ്രോട്ടീനും കൊഴുപ്പും നിലനിര്‍ത്തിയിരുന്നു. ബയോ ഫോസ്‌ഫോറസും പൊട്ടാഷും ചേര്‍ത്തിരിക്കുന്നു. കൂടാതെ ചെടികളുടെ വളര്‍ച്ചക്ക് ആവശ്യമായ സൂക്ഷ്മ മൂലകങ്ങള്‍ നല്‍കുന്നതിനായി കടല്‍ പായല്‍ സംസ്‌കരിച്ച പൊടിയും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ചെടികളുടെ വേരും കാണ്ഡവും നന്നായി വളരുവാന്‍ സഹായകമായ ഹ്യൂമിക്, ഫള്‍വിക് തുടങ്ങിയവയും ഇതില്‍ ചേരുവകളാണ്. ഇന്ന് കര്‍ഷകര്‍ വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും ഉയര്‍ന്ന വില കൊടുത്തു വാങ്ങുന്നുണ്ട്. പശുവിന്‍ ചാണകവും കോഴി കാഷ്ഠവും മണ്ണില്‍ ചേര്‍ക്കുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് കൃഷിച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതാണ്. എന്നാല്‍ ഏത് വിളകള്‍ക്കും ഏത് സമയത്തും ഒരു അടിസ്ഥാന വളം ആയി ഉപയോഗിക്കാന്‍ പറ്റുന്ന ബയോപവര്‍ മിതമായ വിലയ്ക്ക് കര്‍ഷകര്‍ക്ക് എത്തിച്ചു കൊടുക്കുവാന്‍ എസ്. പി. സി ക്ക് സാധിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമായവസ്തുതയാണ്.
ഫോണ്‍: 9497172442
9497287063
Share your comments