നമ്മുടെയെല്ലാം അടുക്കളത്തോട്ടത്തിൽ നിരന്തരം ശല്യക്കാരായി മാറുന്ന ഒട്ടേറെ ചെറുകിടങ്ങളുണ്ട്. വെള്ളീച്ച, മണ്ഡരി മീലിമൂട്ട, പച്ചത്തുള്ളൻ, ഇലപ്പേൻ, മുഞ്ഞ എന്നിവയാണ് പ്രധാനപ്പെട്ട ശല്യക്കാർ. മുളക്, തക്കാളി, വഴുതന തുടങ്ങിയവ പച്ചക്കറികൃഷിയിൽ വ്യാപകമായി കാണുന്ന ചെറുകിടമാണ് വെള്ളീച്ച.
പേര, പൈനാപ്പിൾ, വാഴ,കാപ്പി കൊക്കോ, മരിച്ചീനി, ചെമ്പരത്തി, വഴുതന, തക്കാളി, വെണ്ട, തുടങ്ങി വിളകളിൽ മീലിമുട്ട കണ്ടുവരുന്നു. ഇത്തരത്തിലുള്ള ചെറു കീടങ്ങളെ ഇല്ലാതാക്കുവാൻ അഞ്ച് നിയന്ത്രണമാർഗ്ഗങ്ങൾ ആണ് താഴെ നൽകുന്നത്.
Pests are found in crops such as guava, pineapple, banana, coffee, cocoa, marijuana, saffron, aubergine, tomato and venda. The following are five control measures to control these small pests
കീട നിയന്ത്രണ മാർഗങ്ങൾ
1. 5 ശതമാനം വീര്യമുള്ള വേപ്പിൻകുരു സത്ത് 50 ഗ്രാം വേപ്പിൻ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റർ വെള്ളത്തിൽ ഒരു രാത്രി ഇട്ട് കുതിർക്കുക. പിറ്റേന്ന് അത് തവിട്ടുനിറം മാറുന്നതുവരെ ഈ വെള്ളത്തിൽ മുക്കി വീണ്ടും വീണ്ടും പിഴിഞ്ഞെടുത്തു രണ്ടാഴ്ച കൂടുമ്പോൾ സ്പ്രേ ചെയ്യാം.
2. ലെക്കാനിസീലിയം 20 മില്ലിയും പത്തു മില്ലി ശർക്കര ഉരുക്കിയ ലായനിയും ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ ലായനി ഉണ്ടാക്കി 15 ദിവസം കൂടുമ്പോൾ സ്പ്രേ ചെയ്യുക.
3. 5 ഗ്രാം ബാറസോപ്പും 20 മില്ലി വേപ്പെണ്ണയും ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ ആഴ്ചതോറും സ്പ്രേ ചെയ്താൽ ചെറു പ്രാണികളെ ഒരുപരിധിവരെ ഇല്ലാതാക്കാം.
4. 2 ശതമാനം വീര്യമുള്ള വെളുത്തുള്ളി- വേപ്പെണ്ണ - സോപ്പ് മിശ്രിതം രണ്ടാഴ്ച ഇടവിട്ട് സ്പ്രേ ചെയ്യുക. ഇതിന് 50 ഗ്രാം ബാർസോപ്പ് ചീകി 500 മില്ലി ചെറുചൂടു വെള്ളത്തിൽ അലിയിക്കുക. ഇത് 200 ഗ്രാം വേപ്പെണ്ണയിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.
200 മില്ലി വെളുത്തുള്ളി 300 മില്ലി വെള്ളം ഒഴിച്ച് അരിച്ചെടുത്ത ശേഷം മേൽപ്പറഞ്ഞ ലായനിയിലേക്ക് ഒഴിച്ചിളക്കുക. ഈ ലായനി കൂട്ടിലേക്ക് 9 ലിറ്റർ വെള്ളം കൂടി ചേർത്ത് സ്പ്രേ ചെയ്യുക.
5. ഇതുകൂടാതെ പച്ചക്കറിത്തോട്ടത്തിൽ മഞ്ഞക്കെണി വയ്ക്കുന്നതും, ഇലകളിൽ ശക്തമായി ഹോസ് ഉപയോഗിച്ച് വെള്ളം തളിക്കുന്നതും നല്ലതാണ്.
Share your comments