<
  1. Farm Tips

പച്ചക്കറികൃഷിയിലെ തുടക്കക്കാർക്കായി

പച്ചചാണകം പുളിപ്പിക്കുന്നതെങ്ങനെ? അതിൽ എത്ര വെള്ളം ചേർക്കാം ? വെള്ളരി മൂത്തോ എന്നെങ്ങനെ മനസിലാക്കാം? കൂൺ നല്ലതോ വിഷമുള്ളതോ എന്നെങ്ങനെ അറിയും തുടങ്ങി നിരവധി കാര്യങ്ങളിൽ സംശയങ്ങൾ ഉണ്ടാവാം.

K B Bainda
വെള്ളരിയുടെ മൂപ്പറിയാൻ അതിന്റെ കളർ നോക്കിയാൽ മതി.
വെള്ളരിയുടെ മൂപ്പറിയാൻ അതിന്റെ കളർ നോക്കിയാൽ മതി.

പച്ചക്കറികൃഷിയിലെ തുടക്കക്കാർക്ക് ഒരു പാട് സംശയങ്ങളാണ്. ഫിഷ് അമിനോ ആസിഡ് എങ്ങനെ ഉണ്ടാക്കും? പച്ചചാണകം പുളിപ്പിക്കുന്നതെങ്ങനെ? അതിൽ എത്ര വെള്ളം ചേർ ക്കാം? വെള്ളരി മൂത്തോ എന്നെങ്ങനെ മനസിലാക്കാം?

കൂൺ നല്ലതോ വിഷമുള്ളതോ എന്നെങ്ങനെ അറിയും തുടങ്ങി നിരവധി കാര്യങ്ങളിൽ സംശയങ്ങൾ ഉണ്ടാവാം.എല്ലാത്തിനും മറുപടി ആയില്ലെങ്കിലും കുറച്ച് ടിപ്സ് ഇതിൽ ഉണ്ട് എന്ന് കണ്ടതിനാലാണ് വായനക്കാരോട് പങ്കു വയ്ക്കുന്നത്.

ഒരു വീപ്പക്കുള്ളില്‍ കൃഷി സ്ഥലത്ത് പൊഴിഞ്ഞു വീഴുന്ന ചപ്പ് ചവറുകളും മറ്റ് ജൈവ വസ്തുക്കളും നിക്ഷേപിക്കുക. അതിനു ശേഷം വീപ്പ നിറയെ വെള്ളം ഒഴിക്കുക. ഈ ജൈവ വസ്തുക്കള്‍ അഴുകാനായി രണ്ടാഴ്ച വയ്ക്കുക. ഈ അഴുകിയ വളം ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികളുടെ ചുവട്ടിലും ഇലകളിലും ഒഴിച്ചു കൊടുത്താല്‍ പെട്ടന്ന് ചെടികള്‍‍ വളരും. ഇത് പച്ചക്കറികള്‍‍ക്ക് നല്ല വളമാണ് ഇതില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്കുകൂടെ ചേര്‍ത്തു തളിച്ചാല്‍ കീടനാശിനിയായും പ്രയോജനപ്പെടുന്നു.

ചീരയില്‍ ഇലപ്പുള്ളി രോഗം പടരാതിരിക്കാന്‍ ചീര നനയ്ക്കുമ്പോൾ വെള്ളം ചുവട്ടില്‍ തന്നെ ഒഴിക്കുക. വെള്ളം ഇലയുടെ മുകളിലൂടെ വീശി ഒഴിക്കുമ്പോള്‍‍ രോഗകാരിയായ കുമിളി ന്റെ വിത്തുകള്‍ മറ്റു ചെടികളിലേക്കും വ്യാപിക്കും.

വെണ്ട, വഴുതന, പയര്‍ ചെടികളില്‍ വേര്, തണ്ട്, പൂവ്, കായ് ഇവ തുരന്നു നശിപ്പിക്കുന്ന ചെറിയ ഉറുമ്പുകളെ നിയന്ത്രിക്കാന്‍ ഒരു കഷണം ശര്‍ക്കര ( 10 ഗ്രാം) വെള്ളത്തില്‍ നനച്ച് എടുക്കുക. ഇത് ഒരു ചിരട്ടക്കുള്ളില്‍ തേച്ചുപിടിപ്പിക്കുക. ചിരട്ടയില്‍ ആകമാനം ചിതറി വീഴത്തക്കവണ്ണം ഒരു നുള്ള് ഫുറഡാന്‍ തരികള്‍ വിതറുക. ചിരട്ട ഉറുമ്പിന്‍‍ കൂടുകള്‍ക്ക് സമീപത്തായി മാറി മാറി വയ്ക്കുക. ഉറുമ്പുകള്‍ ശര്‍ക്കര തിന്ന് ചത്തുകൊള്ളും.

തകരയിലക്കഷായം പച്ചക്കറികളില്‍ തളിച്ചാല്‍ ഉപദ്രവകാരികളായ പുഴുക്കളേയും കീടങ്ങ ളേയും നശിപ്പിക്കാം.

കടച്ചക്ക മൂക്കുന്നതിനു മുന്‍പ് പ്രത്യേക കാരണമില്ലാതെ പൊഴിഞ്ഞു വീഴുകയാണെങ്കില്‍ കടപ്ലാവില്‍ രണ്ട് വലിയ ഇരുന്പാണി അടിച്ചു തറയ്ക്കുക അസുഖം മാറും.

വെള്ളരിയുടെ മൂപ്പറിയാൻ അതിന്റെ കളർ നോക്കിയാൽ മതി. നല്ല മഞ്ഞ ക്കളർ ആയാൽ കായപറിച്ചെടുക്കാം.

ഒരു പിടി അരിത്തവിടില്‍ , പത്തു ഗ്രാം ശര്‍ക്കര നല്ലതുപോലെ പൊടിച്ചു ചേര്‍ക്കുക ഇതില്‍ അഞ്ചുഗ്രാം സെവിന്‍ ചേര്‍ത്ത് ഇളക്കിയ ശേഷം മിശ്രിതം ചിരട്ടയിലാക്കുക ഈ കെണി കൃഷിസ്ഥലത്ത് പലയിടത്തായി വച്ചാല്‍ കട്ടപ്പുഴുക്കളെ നശിപ്പിക്കാം.

ചീരക്ക് ഒരു ശതമാനം യൂറിയാ ലായനി തളിക്കുന്ന പക്ഷം വളരെ മെച്ചപ്പെട്ട വിളവ് ലഭിക്കും.Spinach sprayed with 1% urea solution yields a much better yield.ചേനക്കണ്ണുകള്‍ ഞാറ്റടിയില്‍ വളര്‍ത്തിയാല്‍ ഒരു വര്‍ഷം കൊണ്ട് 750 ഗ്രാം വരെ തൂക്കമുള്ള നടീല്‍ ചേനകള്‍ ലഭിക്കും. അത് പിന്നീട് വിത്ത് ചേനയായി ഉപയോഗിക്കാം.വെള്ള പ്ലാസ്റ്റിക് ചാക്കില്‍ പച്ചക്കറികളും മറ്റും കൃഷി ചെയ്താല്‍ എലി ശല്യം ഉണ്ടാവുകയില്ല.

ചാമ്പയുടെ കായില്‍ നിന്നും ഗുണമേന്മയുള്ള വിനാഗിരി ഉണ്ടാക്കാം. പാവല്‍, പടവലം, വെണ്ട, മത്തന്‍, വഴുതന ഇവയെ ബാധിക്കുന്ന ഇല മുരടിപ്പ് തടയാന്‍ പഴങ്കഞ്ഞി വെള്ളം തളിക്കുക.

പുകയില വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ആ വെള്ളത്തില്‍ സോപ്പ് പതച്ചു ചേര്‍ത്ത് പാവലില്‍ തളിച്ചാല്‍ മുള്ളന്‍ പുഴുവിനെ നിയന്ത്രിക്കാം.

വെണ്ടചെടികളുടെ വളര്‍ച്ച മുരടിക്കുകയും വേരുകളില്‍ മുഴകളുണ്ടാവുകയും ചെയ്യുന്നത് നിമാ വിരകളുടെ ഉപദ്രവം മൂലമാണ്. ഇതൊഴിവാക്കാന്‍ തടത്തില്‍ മുന്‍ കൂട്ടി കമ്മ്യൂണിസ്റ്റു പച്ചയോ വേപ്പിന്റെ ഇലയോ തടമൊന്നിനു കാല്‍കിലോ എന്ന തോതില്‍ ചേര്‍ക്കുക.

വെള്ളരി വര്‍ഗവിളകള്‍ക്ക് നന്നായി ജൈവവളം ചേര്‍ത്ത് കൊടുക്കുക.കുമ്പളം പടരുന്നതിന് ഇലകളും മരചില്ലകളും അടിയില്‍ വിരിച്ചിടണം. തന്മൂലം നിലത്തെ ചൂട് കൊണ്ട് കായ്കള്‍ക്ക് കേടുവരാനുള്ള സാധ്യത ഒഴിവാകും.ചുരയ്ക്ക പച്ചക്കറിയായി ഉപയോഗിക്കുന്നതിന് പകുതി മൂപ്പു മതി.പടവലത്തിന്റെ പകുതി മൂപ്പെത്തിയ കായ്കള്‍ കറിവയ്ക്കുന്നതാണ് ഉത്തമം.പത്ത് ശതമാനം വീര്യമുള്ള വെളുത്തുള്ളിനീര്‍ തളിച്ചാല്‍ വെണ്ടയിലെ മൊസൈക്ക് രോഗം നിയന്ത്രിക്കാം.മുരിങ്ങക്കായേക്കാള്‍ വലരെയധികംപോഷകഗുണങ്ങള്‍മുരിങ്ങയിലയിലുണ്ട്.ചീരച്ചെടി പൂത്തു പാകമാകുമ്പോള്‍ ചുവടെവെട്ടി വെയിലത്തുണക്കി വിത്തെടുക്കാം.തെങ്ങിന്റേത് ഒഴികെ മറ്റ് വിറകുകളുടെ ചാരം ചെടികളില്‍ ഇടയ്ക്കിടെ വിതറുക. കൃമികീട ശല്യം കാര്യമായി കുറയും. പച്ചക്കറിത്തോട്ടത്തില്‍ ബന്ദിച്ചെടി നട്ടുവളര്‍ത്തിയാല്‍ കീടങ്ങള്‍ താനേ അകന്നു പോകും.കാരറ്റ് news paperൽപൊതിഞ്ഞ് വീണ്ടും ഒരു Plastic cover ൽ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതല്‍ ദിവസം ഫ്രഷായിട്ടിരിക്കും. പച്ചമുളകും ഇതേ പോലെ സൂക്ഷിക്കാം.
Cucumber,പപ്പായ പോലുള്ള ഫലവര്‍ഗ്ഗങ്ങള്‍ ശരീരത്തിലെ പല മാലിന്യങ്ങളെയും പുറന്തള്ളാന്‍ സഹായിക്കുന്നു.ഒരു സമ്പൂര്‍ണ്ണാഹാരമായ പാലിനു തുല്യം നില്‍ക്കുന്നതാണ് ഇലക്കറികള്‍. ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം.The leafy greens are the equivalent of a full-fledged milk. You can add more to your diet.നേര്‍പ്പിച്ച ഗോമൂത്രം ഇടയ്ക്കിടയ്ക്ക് ഒഴിച്ചുകൊണ്ടിരുന്നാല്‍ ചീര കൂടുതല്‍ കാലം വിളവെടുക്കാം.പച്ചക്കറി നടുന്നതിന്‍ മുന്പ് ഓരോ കുഴിയിലും ചപ്പുചവറുകളിട്ട് കത്തിക്കുക. ഉപദ്രവകാരികളായ ഒട്ടേറെ കൃമികീടങ്ങള്‍ നശിച്ചുകൊള്ളും.പച്ചക്കറിക്കൃഷിക്ക് പൊട്ടാഷ് വളം വളരെ പരിമിതമായി മാത്രം ഉപയോഗിക്കുക.

പയറുവര്‍ഗ്ഗത്തില്‍പ്പെട്ട വിളവുകള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ ഉണങ്ങിയ കറിവേപ്പില ഇടുക. പുഴു കുത്തുന്നത് തടയാം.കൂണ്‍ വളര്‍ത്തുന്നതിന് അറക്കപ്പൊടി ഉപയോഗിക്കുന്ന പക്ഷം പത്തു പന്ത്രണ്ടു പ്രാവശ്യം ഒരേ പൊടി തന്നെ ആവര്‍ത്തിച്ചുപയോഗിക്കാവുന്നതാണ്. കൂണിന്റെ വിളവ് വര്‍ദ്ധിപ്പിക്കുന്നതിന് ബഡ്ഡില്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് പൊടി വിതറുക. കൂണ്‍ ഉല്‍പ്പാദനത്തിന് മാധ്യമം ആയി ചെല്ലിയും, തെങ്ങോലയും, വാഴയിലയും, കരിമ്പിന്‍ ചണ്ടിയും, അറക്കപ്പൊടിയും ഉപയോഗിക്കാവുന്നതാണ്.കൂണ്‍ വളരുന്ന മാദ്ധ്യമം അനുസരിച്ച് അതിന്റെ രുചിയിലും ഗുണങ്ങളിലും മാറ്റം ഉണ്ടാകാനിടയുണ്ട്.

English Summary: For beginners in vegetable cultivation

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds