നമ്മുടെ പച്ചക്കറി തോട്ടത്തിൽ കൂടുതൽ വിളവ് ലഭിക്കാൻ ഏറ്റവും ഉത്തമമായ ജൈവവളക്കൂട്ടാണ് ഗോമൂത്രം കൊണ്ട് നിർമ്മിക്കുന്ന ജൈവ ലായനികൾ. ഇത് ഉപയോഗിക്കുക വഴി ചെടികളുടെ വളർച്ച ത്വരിതപ്പെടുക മാത്രമല്ല രോഗ-കീട സാധ്യതകളെ ഇല്ലായ്മ ചെയ്യുകയും ചെയ്യാം.
മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്ന സൂക്ഷ്മ മൂലകങ്ങൾ ആയ നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്ന ഒന്നാണ് ഗോമൂത്രം. ഗോമൂത്രം ഉപയോഗപ്പെടുത്തി നിർമ്മിക്കാവുന്ന കിടിലം വളക്കൂട്ടുകൾ ആണ് താഴെ പറയുന്നത്.
Cow urine is rich in micronutrients such as nitrogen, potassium and phosphorus which enhance soil fertility. The following are some of the composts that can be made using cow urine.
ഗോമൂത്രം നേർപ്പിച്ചത്
ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ ചെയ്യാവുന്നതും, കൂടുതൽ വിളവ് ലഭിക്കാൻ സഹായിക്കുന്നതുമായ ഒന്നാണ് ഗോമൂത്രം നേർപ്പിച്ചത്. ഈ മിശ്രിതം മണ്ണിൽ നേരിട്ട് ഒഴിച്ചു കൊടുക്കുന്നതും ചെടികളിൽ തളിക്കുന്നതും നല്ലതാണ്. ഗോമൂത്രം ഇരട്ടി വെള്ളം ചേർത്ത് നേർപ്പിക്കുന്നതാണ് നല്ലത്.
കഞ്ഞിവെള്ളം ഗോമൂത്രം മിശ്രിതം
പഴകിയ രണ്ട് ലിറ്റർ കഞ്ഞിവെള്ളത്തിൽ അര ലിറ്റർ ഗോമൂത്രം യോജിപ്പിച്ച് ഇരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിച്ചു കൊടുത്താൽ ചെറുപ്രാണികളെ ഇല്ലാതാക്കാം.
വേപ്പിൻ പിണ്ണാക്ക് ഗോമൂത്രം മിശ്രിതം
ഗ്രാം 150 ഗ്രാം വേപ്പിൻപിണ്ണാക്ക് രണ്ട് ലിറ്റർ ഗോമൂത്രത്തിൽ ചേർത്ത് ഒരാഴ്ച വയ്ക്കുക. അതിനുശേഷം ഇവ നേർപ്പിച്ച് എടുത്ത് കൃഷിയിടത്തിൽ ഉപയോഗിച്ചാൽ കൂടുതൽ വിളവ് ലഭ്യമാകും. എല്ലാത്തരം വിളകളിലും ഇത് ഉപയോഗിക്കാവുന്നതാണ്.
കാന്താരി ഗോമൂത്രം മിശ്രിതം
ഒരു ലിറ്റർ ഗോമൂത്രത്തിൽ 10 ഗ്രാം കാന്താരിമുളക് അരച്ച് ചേർക്കുക. ഇത് 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടികളിൽ തളിച്ചാൽ നീരൂറ്റി കുടിക്കുന്ന പ്രാണികളെ ഇല്ലാതാക്കാം.
Share your comments