നമ്മുടെ പച്ചക്കറി തോട്ടത്തിലെ മുളക്, വഴുതന, തക്കാളി തുടങ്ങിയവയെല്ലാം ബാധിക്കുന്ന രോഗമാണ് കുരുടിപ്പ്. ഇവയ്ക്ക് കാരണം ജാസിഡ്, വെള്ളീച്ച തുടങ്ങിയവയാണ്. ജാസിഡ് നീരൂറ്റി കുടിക്കുമ്പോൾ ഇലകളുടെ അരിക് വശങ്ങളിലേക്ക് കപ്പ് മാതിരി വളയും. കുരുടിപ്പ് രോഗത്തിന് ഫലപ്രദമായ ഉപയോഗിക്കാവുന്ന ഒന്നാണ് വെളുത്തുള്ളി മിശ്രിതം.
These are caused by jasmine and whitefly. When drinking jasmine juice, the cup bends towards the edges of the leaves. Garlic mixture is one that can be used effectively for blindness.
വെളുത്തുള്ളി മിശ്രിതം തയ്യാറാക്കുമ്പോൾ
വെളുത്തുള്ളി 18 ഗ്രാം തൊലികളഞ്ഞ് അരയ്ക്കുക. അതുപോലെ ഒൻപത് ഗ്രാം പച്ചമുളക് 50 ഗ്രാം ഇഞ്ചിയും അരയ്ക്കുക ഇവ മൂന്നും ഒരു ലിറ്റർ വെള്ളത്തിൽ കലക്കുക. നന്നായി ഇളക്കി അരിച്ചെടുത്ത ലായനിയുടെ 500 മില്ലി ലിറ്ററിൽ 100 മില്ലി ലിറ്റർ സോപ്പ് ലായനി ചേർത്ത് തുടർന്ന് 9.5 ലിറ്റർ വെള്ളവും കൂടി ചേർത്ത് ചെടിയിൽ തളിക്കുക.
കീടനിയന്ത്രണത്തിന് മറ്റു വഴികൾ
നമുടെ പച്ചക്കറിത്തോട്ടങ്ങളിൽ കാണപ്പെടുന്ന കീടങ്ങൾ അകറ്റുവാൻ ആവണക്കെണ്ണ തേച്ച മഞ്ഞ ബോർഡ് പച്ചക്കറികൾക്ക് ഇടയിൽ തൂക്കിയിടുക.ഇതുകൂടാതെ 30 ഗ്രാം വേപ്പിൻ കുരു കളഞ്ഞ് നന്നായി പൊടിക്കുക. ഇത് കിഴികെട്ടി 10 ലിറ്റർ വെള്ളത്തിൽ ഒരു രാത്രി കെട്ടിയിടുക തുടർന്ന് അരിച്ചെടുക്കുക. അതിനുശേഷം ഖാദിയുടെ സോപ്പ് വെള്ളത്തിൽ ലയിപ്പിച്ച് 10 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് ചേർത്തു പച്ചക്കറികൾ തളിച്ചു കൊടുക്കാം.
കുരുപ്പ് നിയന്ത്രിക്കാൻ രാസവളപ്രയോഗം
കുരുടിപ്പിനെ നിയന്ത്രിക്കാൻ രാസകീടനാശിനി അസ്ഫേറ്റ് ഏഴര ഗ്രാം 10 ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് തൈ ആയിരിക്കുമ്പോൾ സ്പ്രേ ചെയ്യാം. വിളവെടുപ്പ് സമയങ്ങളിൽ ഇത് ഒഴിവാക്കണം.
Share your comments