കേരളത്തിൽ വളരെയധികം പ്രചാരമുള്ള കൃഷിരീതിയാണ് അക്വാപോണിക്സ്. പഴങ്ങളും പച്ചക്കറികളും പൂർണ്ണമായും മണ്ണും രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി കൃഷി ചെയ്യുന്ന ന്യൂതന സാങ്കേതിക വിദ്യയാണിത്. കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതൽ ഉൽപാദനം സാധ്യമാക്കുന്ന ഈ കൃഷി രീതി സമയലാഭവും അതോടൊപ്പം ധനലാഭവും നേടിത്തരുന്നു.
5 സെൻറ് സ്ഥലം ഉള്ള ഒരാൾക്ക് വാണിജ്യാടിസ്ഥാനത്തിൽ അക്വാപോണിക്സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നല്ല രീതിയിൽ കൃഷി ചെയ്യാവുന്നതാണ്. ഒട്ടേറെപ്പേർ ഈ ഈ ജല കൃഷിയുടെ സാങ്കേതികവിദ്യയെക്കുറിച്ച് ബോധവാന്മാരാണ്. മത്സ്യം, ജലം, സസ്യങ്ങൾ എന്നിവ അക്വാപോണിക്സ് കൃഷിരീതിയിൽ പ്രധാന ഘടകങ്ങളാണ്.
ഏറ്റവും താഴെത്തട്ടിൽ ശുദ്ധജല മത്സ്യങ്ങളും, മുകളിൽ യഥാക്രമം പച്ചക്കറികളും പഴവർഗങ്ങളും മറ്റു ഔഷധസസ്യങ്ങളും കൃഷി ചെയ്യാം. അടിത്തട്ടിലെ മീൻ കുളത്തിൽ നിന്ന് വെള്ളം പൈപ്പ് വഴി മുകൾതട്ടിൽ ഉള്ള സസ്യങ്ങൾക്ക് എത്തിച്ചു നൽകുന്നു. മത്സ്യങ്ങൾക്ക് നൽകുന്ന ഭക്ഷണാവശിഷ്ടങ്ങളും, മത്സ്യ വിസർജ്ജനവും അടങ്ങിയ ഈ ജലം സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.
ജലത്തിൻറെ പരമാവധി ഉപയോഗം മൂലം കർഷകർക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കാം. ഒരു തുള്ളി ജലം പോലും ഇവിടെ പാഴാക്കുകയില്ല. തട്ടുകളുടെ എണ്ണം കൂട്ടി കൃഷി കൂടുതൽ വിപുലപ്പെടുത്താൻ സാധിക്കുകയും ചെയ്യും. ഓർക്കിഡ് പോലുള്ള സസ്യങ്ങളുടെ കൃഷി ഇങ്ങനെ ചെയ്യുന്നത് ആദായകരമാണ്. പലപ്പോഴും കർഷകർ നേരിടുന്ന തൊഴിലാളി ലഭ്യത കുറവ് ഇവിടെ ഉണ്ടാകുകയുമില്ല.
ഈ അക്വാപോണിക്സ് ന്യൂതന രീതിയെക്കുറിച്ച് ഹൈടെക് റിസർച്ച് ആൻഡ് ട്രെയിനിംഗ് യൂണിറ്റ് ഇൻസ്ട്രക്ഷൻ ഫാം, വെള്ളാനിക്കരയിൽ വച്ച് ഓൺലൈനായി ജൂലൈ 12 മുതൽ ജൂലൈ 16 വരെ അഞ്ചു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അക്വപോണിക്സ് സിസ്റ്റം- രൂപ കൽപ്പനകൾ, നിർമ്മാണം, പ്രവർത്തന- ഉപയോഗ- പരിപാലന രീതികൾ, വാട്ടർ ക്വാളിറ്റി ടെസ്റ്റിംഗ്, നിയന്ത്രണ മാർഗങ്ങൾ, രോഗ-കീട നിയന്ത്രണങ്ങൾ, വിളകളുടെ പരിപാലനം എന്നിവയെക്കുറിച്ച് വീഡിയോ കാണിച്ചു കൊണ്ട് Dr. P. Suseela professor(ഹൈടെക് റിസർച്ച് ആൻഡ് ട്രെയിനിംഗ് യൂണിറ്റ് കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി)യുടെ നേതൃത്വത്തിൽ ക്ലാസുകൾ എടുക്കുന്നതായിരിക്കും.
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ രാവിലെ 10നും വൈകീട്ട് നാലിനും ഇടയിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9562338143
7025498850
Share your comments