ധാരാളംപേർ ഇന്ന് കൂൺ കൃഷി ചെയ്യുന്നുണ്ട്. ഏകദേശം ഇരുപതിനായിരത്തിലധികം ഇനങ്ങൾ കൂണിലുണ്ട്. മൂവായിരത്തിലധികം കൂണുകൾ ഭക്ഷ്യയോഗ്യവുമാണ്. എഴുനൂറിലധികം കൂണുകൾ ഔഷധഗുണങ്ങൾ ഏറെയുള്ളതുമാണ്. രോഗഹേതുക്കളായ അണുക്കൾ വൈറസ് തുടങ്ങിയവയ്ക്കും പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ശരീരത്തിലുണ്ടാകുന്ന മുഴകൾ അമിതവണ്ണം എന്നിവ നിയന്ത്രിക്കാനും കൂണുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
പലരിലും കാണപ്പെടുന്ന രക്തക്കുറവ്, മലബന്ധം, പുളിച്ചുതികട്ടൽ തുടങ്ങിയവ ശമിപ്പിക്കാൻ ഓയിസ്റ്റർ ഗണത്തിൽപെട്ട കൂണുകൾക്ക് അതി വിശേഷാൽ കഴിവുണ്ടെന്ന് പഠനങ്ങൾ വഴി തെളിഞ്ഞിരിക്കുന്നു.
വൈക്കോൽ,അറക്കപ്പൊടി, തെങ്ങിൻറെ അവശിഷ്ടങ്ങൾ തുടങ്ങി മാധ്യമകൾ ഉപയോഗപ്പെടുത്തി കൂൺ കൃഷി ചെയ്യാവുന്നതാണ്. വാഴത്തണ്ട്, കരിമ്പിൻ ചണ്ടി, ചകിരിചോറ്, തേയിലച്ചണ്ടി, കപ്പ പൊടി എന്നിവ എടുത്ത് ശേഷമുള്ള അവശിഷ്ടങ്ങൾ ഉപയോഗപ്പെടുത്തിയും കൃഷി ചെയ്യാം.
കൂൺ കൃഷി ചെയ്യാൻ എളുപ്പവഴി
കേരളത്തിൽ ഒരു ട്രെൻഡ് ആണ് പ്ലാസ്റ്റിക് കുപ്പികളിലെ കൂൺ കൃഷി. നമ്മൾ ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന വാട്ടർ ബോട്ടിലും കൂൺ വിത്തും വൈക്കോലും ഉണ്ടെങ്കിൽ ചുരുങ്ങിയ ചിലവിൽ കൂൺ കൃഷി നമുക്ക് ആരംഭിക്കാവുന്നതാണ്. ഒരു പാക്കറ്റ് വിത്ത് ഉപയോഗിച്ച് രണ്ട് ലിറ്ററിന്റെ 4 ബോട്ടിൽ കൃഷി ചെയ്യാം. ഒരു ബോട്ടിൽ നിന്ന് 21 ദിവസം കൊണ്ട് ഏകദേശം 200 ഗ്രാം കൂൺ ലഭിക്കുന്നതാണ്. സ്ഥലപരിമിതി നേരിടുന്നവർക്കും ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും വൈക്കോലിന് പകരം നീയോപീറ്റ് ഉപയോഗിക്കാം.
Many people today grow mushrooms. There are more than 20,000 species of mushrooms. More than 3,000 mushrooms are edible.
കേരള കാർഷിക സർവകലാശാലയും കൃഷി വിജ്ഞാന കേന്ദ്രങ്ങളും ഈ കൃഷിയിൽ പരിശീലനം നൽകുന്നുണ്ട്. ഇത് പഠിച്ചതിനു ശേഷം ഈ രംഗത്തേക്ക് ഇറങ്ങിയാൽ ധാരാളം വരുമാനം ഉണ്ടാക്കാവുന്നതാണ്.
Share your comments