തുടർച്ചയായ മഴ കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതുപോലെ കൃഷിയിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സമയമാണ്. പകൽ സമയങ്ങളിലെ മഴ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും അതുപോലെ മറ്റു ചെറു മരങ്ങളിലും ചെടികളും പിടിച്ചു കായ് ഫലം കുറയ്ക്കുകയും കേടുപിടിച്ച കായ്കൾ ഉണ്ടാവുകയും ചെയ്യുന്നത് എല്ലാവരിലും മടുപ്പുളവാക്കുണ്ട്. ഓരോ ദിവസവും എന്തെകിലും കേടുപാടുകൾ ചെടികളിൽ തുടർച്ചയായി കാണുമ്പോൾ കൃഷിയോട് വിരക്തി തോന്നുക സ്വാഭാവികം . എന്നാൽ ക്ഷമയോടെ ചില പരിഹാരങ്ങൾ ചെയ്തു നോക്കിയാൽ നല്ല മാറ്റം ലഭിക്കും. ഈ കാലത്ത് സ്ഥിരമായി ഉണ്ടാകാറുള്ള ചില രോഗാവസ്ഥകളും അതിന്റെ പ്രതിവിധികളും.
വഴുതനയിൽ നിറയെ പൂവിടുന്നുണ്ട്, പക്ഷെ കായ്ക്കുന്നില്ല. കൂടാതെ മഞ്ഞ കളറിൽ ഇലകൾ ഉണ്ടാകുന്നു. പെട്ടന്ന് വാടി വീഴുകയും ചെയ്യുന്നു എങ്കിൽ എല്ലുപൊടി വെള്ളത്തില്‍ കുതിര്‍ത്തു തെളിയൂറ്റി ഒഴിക്കാം.ഇങ്ങനെ കുറച്ചു ദിവസം ആവര്‍ത്തിച്ചാല്‍ നല്ല വ്യത്യാസം ഉണ്ടാകും. .മീലി മൂട്ടയുടെ ആക്രമണമാണ് ഇല പൊഴിയാന്‍ കാരണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 1.5 മില്ലി ലിറ്റര്‍ Rigor കലര്‍ത്തി സ്േ്രപ ചെയ്യുക..The leaf fall is caused by the attack of the weevil. Mix 1.5 ml of Rigor in one liter of water and spray.
മഴക്കാലത്തു സ്ഥിരമായി കാണുന്നതാണ് പയറിന്റെ ഇലയിലും തണ്ടിലും കറുത്ത പൊടിപോലെ എന്തോ ഒന്ന് പറ്റിപിടിച്ചിരിക്കുന്നത്. ഇതിനുള്ള പ്രതിവിധിയായി രാവിലെ ചാരം വിതറുന്നത് നല്ലതാണ്. കൂടാതെ 20 ഗ്രാം ബിവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യാം.malathion രണ്ടു മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി സ്്രേപ ചെയ്യുന്നതും ഉപകരിക്കും.പയര്‍ ഇലകളില്‍ മുഞ്ഞ ബാധിച്ചതാണ് പ്രശ്നം. കൂടാതെ പയറിന്റെ ഇലകള്‍ മഞ്ഞ നിറമായി പൊഴിഞ്ഞു പോവുകയും തുടര്‍ന്ന് ചെടിയും ഉണങ്ങുകയും ചെയ്യുന്നു. ഇതിനുള്ള പ്രതിവിധിയായി .mancozeb മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ സ്്രേപ ചെയ്യുക . തണ്ട് തവിട്ടു നിറമായി ഇല പൊഴിയുന്നുണ്ടെങ്കില്‍ അത് വാട്ടരോഗത്തിനെ ലക്ഷണമാണ്. Coppe oxy chloride (coc) നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയുടെ ചുവട്ടിത്തില്‍ ഒഴിച്ചു കൊടുക്കുന്നത് ഫലപ്രദമാണ്.
പേരയിലയിൽ ഉണ്ടാകുന്ന വെള്ള ചാരം പോലുള്ള ഫംഗസ് ഒഴിവാക്കാനായി എന്ത് ചെയ്യണം
പുകയിലക്കഷായം തളിച്ചാൽ മതി. . പുകയില കഷായം ഉണ്ടാക്കുന്നതിനായി 100 ഗ്രാം പുകയില എടുക്കുക. ഒരു പത്തു മണിക്കൂർ പുകയില വെള്ളത്തിൽ കുതിർത്തി ഇടുക. അതിന്റെ നീര് പിഴിഞ്ഞെടുക്കാം. അതിനായി ചെറിയ ഇടികല്ലിൽ വച്ച് ഇടിച്ചു പിഴിഞ്ഞെടുത്താൽ അതിൽ ഉള്ള അത്രയും നീര് ലഭിക്കും. ഈ നീര് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. ഇനി കുറച്ചു സോപ്പ് വെള്ളം വേണം.അതിനായി സോപ്പ് വെള്ളം തന്നെ വേണമെന്നില്ല. പാത്രം കഴുകുന്ന എന്തെങ്കിലും ലായനി ആയാലും മതി. ഒരു ലിറ്റർ ലായനി ഉണ്ടാക്കുമ്പോൾ രണ്ടു ടീ സ്പൂൺ സോപ്പ് വെള്ളം എടുക്കുക. ഇതിലേക്ക് കുറച്ചു വെള്ളം ചേർക്കുക. ലായനി നന്നായി ഇളക്കാം. ഇനി ഈ ലായനി ഒരു സ്പ്രേയറിലേക്ക്ക് മാറ്റാം. അരിച്ചുവേണം ഒഴിക്കാൻ. കരട് ഒട്ടും തന്നെ പാടില്ല. സ്പ്രേ ചെയ്യാൻ കഴിയാതെ വരും. ഈ ലായനി പേര മരത്തിൽ ഇലകൾക്കടിയിലും മുകളിലുമായി നന്നായി തളിക്കുക. ആഴ്ചയിൽ മൂന്നു തവണ ചെയ്യാം. നല്ല മാറ്റം ലഭിക്കും. പേരയിൽ കായ് പിടുത്തം കുറയുകയുകയും ഉണ്ടാകുന്ന കായ്കൾ കേടായവ ആയിത്തീരുകയും ചെയ്യും
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പഴങ്ങളിലെ ഫംഗൽ രോഗങ്ങൾക്ക് പരിഹാരമായില്ലേ ? വേപ്പെണ്ണ മിശ്രിതം ഉപയോഗിച്ചു നോക്കു
#Vegetable#Farmer#Agriculture#Krishijagran
Share your comments