പയർ കൃഷിയിൽ വ്യാപകമായി കണ്ടുവരുന്ന കീടങ്ങളാണ് കായ്തുരപ്പൻ പുഴുക്കൾ, മുഞ്ഞ, ചാഴി തുടങ്ങിയവ. ഇവയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളാണ് ഇനി പറയുന്നത്.
The most common pests in bean cultivation are nematodes, aphids and weevils. The following are the ways to prevent these.
കായ്തുരപ്പൻ പുഴുക്കൾ
വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ പുഴുക്കൾ ഇലകൾ തിന്നു തീർക്കുന്നു. കായ്കളിൽ പുഴുക്കൾ വൃത്താകൃതിയിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നു. പുഴു അതിൻറെ തല പയറിന്റെ അകത്തേക്ക് ഇട്ടു ബാക്കി ശരീരഭാഗം പുറത്തേക്കിട്ടു ആണ് കാണപ്പെടുന്നത്. ചില അവസരങ്ങളിൽ കീടബാധയേറ്റ കായ്കളും പൂക്കളും ഒട്ടിപ്പിടിച്ചു കാണപ്പെടുന്നത് കായ്തുരപ്പൻ പുഴുക്കളുടെ ആക്രമണത്തിന് ലക്ഷണങ്ങളാണ്. ചില സമയങ്ങളിൽ കായ്കളും, പൂക്കളും പൊഴിയുന്നതായും കാണാം
അനുബന്ധ വാർത്തകൾ: പയർ കൃഷിക്കൊരു ആമുഖം...
നിയന്ത്രണ മാർഗങ്ങൾ
കൃത്യമായ അകലം പാലിച്ച് നടീൽ നടത്തുക. വേപ്പിൻകുരു സത്ത് 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. ബിവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. അല്ലെങ്കിൽ 20 ഗ്രാം കാന്താരിമുളക് ഒരു ലിറ്റർ ഗോമൂത്രത്തിൽ കലക്കി അത് 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് നേർപ്പിച്ച് തളിച്ചാൽ മതി. രൂക്ഷമായ ആക്രമണം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഫ്ലൂബെൻഡിമൈഡ് 20WG ( 3 ഗ്രാം 10 ലിറ്റർ വെള്ളത്തിൽ) ചേർത്ത് തളിക്കുക.
മുഞ്ഞ ശല്യം
പയറിൽ കാണപ്പെടുന്ന മറ്റൊരു കീടമാണ് മുഞ്ഞ ശല്യം. ഇല, പൂങ്കുല, ചെറുകായ്കൾ എന്നിവയിൽ കറുത്തനിറത്തിൽ കൂട്ടത്തോടെ ഇവയെ കാണാൻ സാധിക്കുന്നു. മുഞ്ഞ നീരൂറ്റിക്കുടിക്കുന്നത് കാരണം ചെടികൾ മുരടിക്കുന്നു, കീടബാധയേറ്റ തൈകൾ നശിച്ചുപോകുന്നു. ഇവയുടെ മധുരമുള്ള വിസർജ്യം ഭക്ഷിക്കുന്നതിനായി എത്തുന്ന ഉറുമ്പുകളെ ധാരാളമായി പയറിൽ കാണാം. മൊസ്സെയ്ക്ക് രോഗത്തിന് വാഹകർ കൂടിയാണ് ഇവർ.
അനുബന്ധ വാർത്തകൾ: വെള്ളീച്ച, മുഞ്ഞ, ഇലപ്പേൻ, പച്ചത്തുള്ളൻ തുടങ്ങി ചെറു കീടങ്ങളെ അകറ്റാൻ അഞ്ച് വിദ്യകൾ
നിയന്ത്രണ മാർഗങ്ങൾ
പുകയില കഷായം അല്ലെങ്കിൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം (20 മില്ലി വേപ്പെണ്ണ, 20 ഗ്രാം വെളുത്തുള്ളി, 5 ഗ്രാം ബാർസോപ്പ് ഒരു ലിറ്റർ വെള്ളത്തിൽ )ചേർത്ത് തളിക്കാവുന്നതാണ്. അല്ലാത്തപക്ഷം നാറ്റപ്പൂച്ചെടി എമൽഷൻ 100 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തു തളിക്കുക. അല്ലെങ്കിൽ വെർട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തു തളിക്കുക. രൂക്ഷമായ ആക്രമണം ഉണ്ടായാൽ ഡൈമേത്തയേറ്റ് 30 Ec തളിച്ച് കൊടുക്കാവുന്നതാണ്.
ചാഴി ശല്യം
പയറിൽ കാണപ്പെടുന്ന മറ്റൊരു പ്രശ്നമാണ് ചാഴികളുടെ ആക്രമണം. ഇതുമൂലം കായ്കൾ ചുരുങ്ങി ഇല്ലാതാകുന്നു. ഇതു പരിഹരിക്കുവാൻ 20 ഗ്രാം കാന്താരിമുളക് ഒരു ലിറ്റർ ഗോമൂത്രത്തിൽ കലക്കി അത് 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് തളിച്ചാൽ മതി.
അനുബന്ധ വാർത്തകൾ: ചെലവില്ലാതെ പയർ കൃഷി ചെയ്യാം ലാഭം നേടാം
Share your comments