കീടശല്യം ആണ് പച്ചക്കറി കർഷകരെ ഒരു പരിധിവരെ കൃഷിയിൽ നിന്ന് അകറ്റുന്നത്. കൃഷി കൂട്ടായ്മകളിൽ ഷെയർ ചെയ്തു കിട്ടിയ അറിവുകൾ ആണ് ഇത്. പരീക്ഷിച്ചു വിജയിച്ച ഈ പൊടിക്കൈകൾ മറ്റു കർഷകർക്കും പ്രയോജനപ്പെടട്ടെ.
ഒരു കുപ്പിയിൽ അല്പം ആവണക്കെണ്ണ എടുത്ത് അടച്ച ശേഷം,കുപ്പി ചുറ്റിച്ചു എണ്ണ കുപ്പിയുടെ എല്ലാഭാഗത്തും എത്തിക്കണം.ശേഷം അടപ്പ് തുറന്നു മിച്ചം ഉള്ള എണ്ണ മാറ്റിയ ശേഷം മൂന്നോ,നാലോ തുളസിയില പറിച്ച് ഞെരടി കുപ്പിയില്‍ ഇട്ട് കൃഷിയിടത്തില്‍ വെച്ചാല്‍ കുറെയൊക്കെ കീടശല്യംഒഴിവായി കിട്ടും.
പഞ്ചസാര വളരെ നേര്‍മയായി പൊടിച്ചു എടുത്തിട്ട് അതിന്റെ കൂടെ അത്രയും തന്നെ baking soda (Sodium bicarbonate) ചേര്‍ത്ത് ഉറുമ്പിന്റെ വഴിയില്‍ വക്കുക. പഞ്ചസാര തിന്നുന്ന കൂട്ടത്തില്‍ കുറച്ചു baking soda യും അവയുടെ വയറ്റില്‍ ആകും. കുറെ അവരുടെ കോളനിയിലേക്ക് കൊണ്ടുപോയി എല്ലാവർക്കും കൊടുക്കും. താമസിയാതെ എല്ലാം ചാകും. ചിലര്‍ ഈ കൂടെ ഇന്‍സ്റ്റന്റ് യീസ്റ്റ് കൂടി ചേര്‍ക്കാനും പറയാറുണ്ട്. എല്ലാം നന്നായി പൊടിച്ചു മിക്സ് ചെയ്യണം (ഉറുമ്പിനെ അകറ്റാന്‍.)
നമ്മള്‍ കൃഷി ചെയ്യുമ്പോള്‍ അടിവളം ആയിഉണക്കചാണകംചേര്‍ക്കാറുണ്ട്.ചാണകം വെയിലില്‍ ഇട്ട് ഉണക്കരുത് എന്നാണ് പല പഴയകര്‍ഷകരും പറയുന്നത്.വെയിൽ കൊണ്ടാല്‍ ചാണകത്തിലെ ഉപകാരികളായ പല അണുക്കളും നശിച്ചുപോകാന്‍ സാധ്യത ഉണ്ടത്രേ.പച്ചചാണകം ശേഖരിച്ച് വലിയ മരങ്ങളുടെ തണലില്‍ കൂട്ടിയിട്ട് അതിനുമുകളില്‍ ചൂട്ടോ മറ്റോ വെട്ടിയിട്ട് ചാണകം അഴുകാന്‍ അനുവദിക്കണമത്രേ.അങ്ങനെ അഴുകി പൊടിഞ്ഞ് കിട്ടുന്ന ചാണകത്തിന് ഗുണം കൂടുതലായിരിക്കും എന്നും അവര്‍ പറയുന്നു.
നമ്മള്‍ എന്ത് പച്ചക്കറി കൃഷി ചെയ്യുമ്പോഴും അതിന്നു വളമായിതൊണ്ണൂറു ദിവസത്തിലധികം മൂപ്പുള്ള മുരിങ്ങയില നന്നായി അരച്ചെടുത്ത് അത് നന്നായി അരിച്ചു ആ കിട്ടുന്ന നീരു എടുത്തു അതിന്‍റെ മുപ്പത്തിരണ്ട് ഇരട്ടി വെള്ളവും ചേര്‍ത്തു നന്നായി കൂട്ടിയോജിപ്പിച്ചു ചെടിയില്‍ സ്പ്രേ ചെയ്തു കൊടുക്കുക.ഇത് നന്നായി വിളവു കിട്ടുന്നതിനു സഹായകമാവും. ഇങ്ങനെ നാം ഉണ്ടാക്കുന്ന ലായിനി അഞ്ചു ദിവസം വരെ സൂക്ഷിച്ചു വെച്ചു ഉപയോഗിക്കാവുന്നതാണ് .ഈ പ്രയോഗം ഒരു മാസത്തില്‍ രണ്ടു തവണ ചെയ്യുക.
തക്കാളിയും വഴുതിനയും ഒരേ ഇനത്തിൽ പെട്ടതാണ്. അതായത് തക്കാളിക്ക് വരുന്ന വാട്ട രോഗം പോലുള്ള അസുഖം വഴുതിനക്കും വരാം. അതുകൊണ്ട് ചാണകമോ കടലപ്പിണ്ണാക്കിൻ വെള്ളമോ മറ്റെന്തെങ്കിലും വളമോ ഇടുമ്പോള്‍ നല്ലവണ്ണം നേർപിച്ചേ ഇടാവു . കാരണം അത് അടിയില്‍ ചെന്ന് കട്ടിയാകുമ്പോള്‍ വേര് അതിനുള്ളില്‍ എത്തുമ്പോള്‍ nematode അതായത് നിമാ വിര വന്നു വേരിന്‍റെ പുറത്തുള്ള മാംസളമായ ഭാഗം തിന്നും. പിന്നെ വേര് വെറും ചകിരി നാരു പോലെയാവും. വേരിന്‍റെ പുറത്തുള്ള മാംസളമായ ഭാഗമാണ് മണ്ണില്‍നിന്നും വെള്ളവും മറ്റും വലിച്ചെടുത്ത് ചെടിയുടെ എല്ലാ ഭാഗത്തേക്കും എത്തിക്കുന്നത്. ഈ നിമാവിര എന്ന parasite വരാതിരിക്കണമെങ്കില്‍ മുകളില്‍ എഴുതിയത് ശ്രദ്ധിക്കുക .
തക്കാളിയിലും മറ്റും കായ ഉണ്ടാകാന്‍ തുടങ്ങുമ്പോള്‍ ഭാരം താങ്ങാന്‍ കോലുകൊണ്ടു താങ്ങ് വെയ്ക്കണം. കായ വന്നു പറിച്ചു കഴിഞ്ഞാല്‍ trim ചെയ്ത് കൊടുത്താലേ വീണ്ടും പൂവിടൂ . സന്ധ്യക്ക് ശേഷം കായ പറിക്കരുത് , ചെടി ഉറങ്ങുന്ന സമയമായതു കൊണ്ട് .
ആഴ്ചയിലൊരിക്കല്‍ ദ്രവ രൂപത്തിലുള്ള എന്തെങ്കിലും വളം കൊടുക്കണം. ഇലയുടെ അടിയില്‍ മറ്റു കീടങ്ങള്‍ മുട്ടയിടുന്നുണ്ടോ എന്ന് രണ്ടു ദിവസത്തിലൊരിക്കല്‍ നിരീക്ഷിക്കണം. പുകയില കഷായം spray ചെയ്യുമ്പോള്‍ ഇലയുടെ താഴെ ഭാഗത്താണ് spray ചെയ്യേണ്ടത് . വെള്ളം അധികം ഒഴിക്കരുത് . നാം മുകളിലെ മണ്ണ് മാത്രമല്ലേ കാണുന്നുള്ളൂ . താഴെ നീര്‍ക്കെട്ട് ഉണ്ടെങ്കില്‍ വേര് ചീഞ്ഞു പോകും.
വഴുതിനയില്‍ തക്കാളിയുടെ കൊമ്പ് ഗ്രാഫ്റ്റ് ചെയ്യാം. മറ്റൊന്ന്, വഴുതിനക്കൊമ്പ് ചുണ്ടങ്ങ യുടെ കൊമ്പില്‍ ഗ്രാഫ്റ്റ് cheythal ചുരുങ്ങിയത് ഒരു പത്തു കൊല്ലം ചെടിക്ക് ആയുസ്സ് ഉണ്ടാകും, അത്രയും കാലം വഴുതിന കിട്ടും, ചെടിക്ക് അസുഖം വരികയും ഇല്ല.
പാവല്‍ ,പടവലം കൃഷികളിലെ ഒരു വില്ലന്‍ ആണ് ഇലതീനിപ്പുഴു.ചെടികളുടെ ഇലകള്‍ക്ക് അടിയില്‍ സൂക്ഷിച്ചു നോക്കിയാല്‍ കാണാം പച്ചനിറമുള്ള പുഴുക്കളെ.ഇവയെ തുരത്താന്‍ ഒരു എളുപ്പമാര്‍ഗ്ഗം ആണ് പപ്പായനീര്‍ പ്രയോഗം.പപ്പായയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര്100മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകള്‍ക്ക് അടിയില്‍ നന്നായി സ്പ്രേ ചെയ്തുകൊടുക്കണം. ജൈവകീടനാശിനി ആയതിനാല്‍ രണ്ടുമൂന്ന് ദിവസം അടുപ്പിച്ചു പ്രയോഗിക്കുക
Share your comments