തേനീച്ച വളർത്തൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് തേൻ സംഭരണം. തേൻ ഉൽപ്പാദന കാലത്ത് വേലക്കാരി ഈച്ചകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് അനുസരിച്ചായിരിക്കും നമുക്ക് കിട്ടുന്ന തേനിൻറെ അളവ്. പെട്ടിയുടെ താഴത്ത് റാണിക്ക് മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്താൻ പൂമ്പൊടിയും തേനും വേണ്ടത്ര ലഭിച്ചാൽ പ്രതിദിനം നമുക്ക് ആയിരം വേലക്കാരി ഈച്ചകൾ വരെ വിരിഞ്ഞു ഇറങ്ങും.
കോളനിയുടെ അടിത്തട്ടിൽ വേലക്കാരികളെ പുഴു അറയ്ക്കു മുകളിൽ തേൻ തട്ട് വെച്ച് അതിലേക്ക് ആകർഷിക്കണം. ഇതിനായി അടിത്തട്ടിലെ വലതുവശത്തുള്ള അട എടുത്ത് ചട്ടത്തിൽ നിന്ന് വേർപെടുത്തി ഒരു ഇഞ്ച് വീതിയിൽ, നീളത്തിൽ മുറിക്കുക. ഒരു കഷണം മുകൾത്തട്ടിലെ ചട്ട ത്തിൻറെ അടിഭാഗത്ത് വെച്ച് വാഴനാരുകൊണ്ട് കെട്ടി ഉറപ്പിച്ച ശേഷം മുകൾത്തട്ടിൽ വയ്ക്കുക. വേലക്കാരികൾ തേൻ തട്ടിൽ കയറി അതിവേഗം അട കെട്ടി പൂർത്തിയാകും.
തുടർന്ന് വീണ്ടും ഇങ്ങനെ അടകളുടെ കഷണം വച്ചുകെട്ടി കൊടുത്തു തേൻ അറയിൽ അടകൾ നിറയ്ക്കാം. ഒരു തവണ ഒരു ചട്ടത്തിൽ മാത്രമേ അട മുറിച്ച് കെട്ടിക്കാൻ പാടുള്ളൂ. ഒരു തേൻ തട്ട് പൂർത്തിയായാൽ പുതിയൊരു തട്ട് വച്ച് കെട്ടാം. ഇത് പുഴു അറയ്ക്ക് തൊട്ടുമുകളിൽ ആണ് വയ്ക്കേണ്ടത്. ആദ്യത്തെ തട്ട് തേൻ അറയ്ക്ക് മുകളിൽ ആകണം. രണ്ടാമത്തെ തട്ടിലും തേനട നിർമാണം പൂർത്തിയാകുമ്പോൾ മൂന്നാമത്തെ തട്ട് വയ്ക്കാം. ഇങ്ങനെ വേലക്കാരികളുടെ എണ്ണം അനുസരിച്ച് തട്ടുകൾ വച്ചാൽ ഒരു സീസണിൽ ഒരു കൂട്ടിൽ നിന്ന് ഏകദേശം 10-15 കിലോ വരെ തേൻ ലഭിക്കുന്നതാണ്. അറകളിലെ തേൻ നിറയുമ്പോൾ വേലക്കാരി ഈച്ചകളുടെ ഉദരത്തിലെ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന മെഴുകുപയോഗിച്ച് അറ ഭദ്രമായി അടയ്ക്കും. ഇങ്ങനെ തേനീച്ച മൂടിക്കെട്ടിയ അറകളിൽനിന്നും മാത്രം തേൻ എടുത്താൽ തേനിൻറെ ഗുണം വർദ്ധിക്കും.
Honey storage is one of the most important aspects of beekeeping. The amount of honey we get depends on the increase in the number of worker bees during the honey production period.
ഒരിക്കലും അടിത്തട്ടിൽനിന്ന് തേൻ എടുക്കരുത് മുകളിൽ നിന്നും മാത്രം എടുക്കണം. സംഭരണികളിലേക്ക് മാറ്റുന്നതിനു മുൻപ് തേൻ അരിക്കണം.
Share your comments