മണ്ണിൽ നിന്ന് ഉണ്ടാകുന്ന രോഗങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്ന സൂക്ഷ്മാണുവളം ആണ് ട്രൈക്കോഡർമ എന്ന മിത്ര കുമിൾ. കുരുമുളകിൻറെ ദ്രുതവാട്ടവും, ഇഞ്ചിയുടെയും ഏലത്തിന്റെയും ചീയൽ തുടങ്ങിയവയ്ക്ക് ഇത് ഫലപ്രദമായി പ്രയോഗിക്കാം. ട്രൈക്കോഡർമ ജനുസ്സിന്റെ വംശ വർദ്ധനവിന് വേപ്പിൻപിണ്ണാക്കും ചാണകവും ചേർന്ന മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
വംശ വർദ്ധനവിന് ചെയ്യേണ്ട കാര്യങ്ങൾ
ഉണങ്ങിയ വേപ്പിൻപിണ്ണാക്കും ചാണകവും പൊടിച്ച് യോജിപ്പിച്ചതിനുശേഷം വെള്ളം തളിച്ച് നനയ്ക്കുക. ഈർപ്പമുള്ള ഈ മിശ്രിതത്തിലേക്ക് കമ്പോളത്തിൽ ലഭിക്കുന്ന ട്രൈക്കോഡർമ(100 കിലോഗ്രാം മിശ്രിതത്തിന് 1-2 കിലോഗ്രാം എന്ന തോതിൽ) ചേർത്ത് നന്നായി യോജിപ്പിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ട്രൈക്കോഡർമ, സുഡോമോണസ്, ബ്യുവേറിയ വെർട്ടിസീലിയം എന്നിവയെ കുറിച്ച് കൂടുതൽ അറിയാം
അതിനു ശേഷം ഈ മിശ്രിതം ദ്വാരമുള്ള പോളിത്തീൻ ഷീറ്റ് കൊണ്ടോ സാധാരണ ന്യൂസ് പേപ്പർ കൊണ്ടോ മൂടി തണലിൽ അഞ്ചുദിവസം സൂക്ഷിക്കുക. കുമൾ പെരുകുന്നതിന് വീണ്ടും ഇവ നന്നായി ഇളക്കി മൂന്നു ദിവസം കൂടി അതേപോലെ സൂക്ഷിച്ച് അതിനുശേഷം മണ്ണിൽ ചേർക്കാവുന്നതാണ്. ചാണകം മാത്രം ഉപയോഗിക്കുന്നതിനേക്കാൾ വേപ്പിൻപിണ്ണാക്കും ചാണകവും 1:9-തൂക്കത്തിന് അടിസ്ഥാനത്തിൽ ഒന്നിച്ച് ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്.
Trichoderma is a friendly fungus that fights against soil borne diseases. It can be used effectively for quick peeling of pepper and peel of ginger and cardamom.
ചാണകം ഉപയോഗിക്കുമ്പോൾ അഞ്ചുദിവസം കൂടുമ്പോൾ ഇളക്കി കൊടുക്കണം മാത്രമല്ല 15 ദിവസത്തിനുശേഷം ഉപയോഗിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. പോട്ടിങ് മിശ്രിതത്തിലും നഴ്സറി തടങ്ങളിലും ഈ ട്രൈക്കോഡർമ മിശ്രിതം ഉപയോഗിക്കുന്നത് കുമിൾ രോഗങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കും.
ഏതെല്ലാം വിളകൾക്ക്?
കുരുമുളകിന്റെ ദ്രുതവാട്ടത്തിന് 50 കിലോ ജൈവവളം/ വേപ്പിൻപിണ്ണാക്ക് ഒരു കിലോ ട്രൈക്കോഡർമയുമായി യോജിപ്പിച്ച് 15 ദിവസം വരെ സൂക്ഷിച്ച് അതിനുശേഷം ഓരോ കിലോ വീതം ഒരു കുരുമുളക് വള്ളിയുടെ തടത്തിൽ ഉപയോഗിക്കാവുന്നതാണ്.
20 കിലോഗ്രാം അണുവിമുക്തമായ കൊയർ പീറ്റ് കമ്പോസ്റ്റിന് ഒരു ലിറ്റർ ദ്രാവകരൂപത്തിലുള്ള ട്രൈക്കോഡർമ എന്നതോതിൽ യോജിപ്പിച്ചതിനുശേഷം വള്ളിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്. നെല്ലിന്റെ പോള കരിച്ചിലിനെതിരെ മുൻകരുതൽ എന്ന രീതിയിൽ ട്രൈക്കോഡർമ വളരെ ഫലപ്രദമാണ്. ട്രൈക്കോഡർമ വിത്തിൽ പുരട്ടുകയും, പറിച്ചുനട്ട് ഒരാഴ്ചയ്ക്കുശേഷം മണ്ണിൽ ചേർത്തു കൊടുക്കുകയും, പിന്നീട് പറിച്ചുനട്ട് ഒരുമാസത്തിനുശേഷം തളിച്ചു കൊടുക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: മണ്ണിനെ ജൈവസമ്പുഷ്ടമാക്കാൻ ട്രൈക്കോഡർമ എന്ന മിത്രകുമിൾ
Share your comments