ഏറ്റവും വലിയ സമസ്യകളിൽ ഒന്നായി ഇന്ന് കാർഷിക മേഖലയിൽ നാം നേരിട്ടു കൊണ്ടിരിക്കുന്ന പ്രത്യുല്പാദന ശേഷിയും ഗുണനിലവാരമുള്ളതുമായ വിത്തിന്റെ ലഭ്യതയാണ് .
ഇത്തരുണത്തില്‍ നമ്മുക്ക് ലഭ്യമായ വിത്തുകളെ ശേഖരിക്കാനും ശേഖരിച്ച വിത്തുകൾ അതാതു കാലങ്ങളില്‍ നടുന്നത് വരെ സംരക്ഷിക്കാനും നാം പ്രത്യേകമായ് അറിയേണ്ടതുണ്ട് .
സസ്യങ്ങളുടെ പ്രത്യുൽപാദന പ്രക്രിയയുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് അവയിൽ നിന്നും ലഭിക്കുന്ന വിത്തുകൾ. ബീജാന്നം എന്ന ആഹാരകോശത്താൽ ചുറ്റപ്പെട്ട ഭ്രൂണവും അതിനെ പോതിഞ്ഞു നേർത്ത അവരണത്താൽ കട്ടിയുള്ള പുറന്തോടും ചേർന്നാണ് വിത്തുണ്ടാകുന്നത്. നമുക്ക് പരിചിതമായ ചില ആശയങ്ങൾ ചുവടെ ചേർക്കാം.
വിത്തുകളിൽ കുടുതലായ് മധ്യകാല വിളവെടുപ്പിൽ ശേഖരിക്കുന്ന വിത്തുകള്‍ക്കാണ് ആരോഗ്യവും ആയുസും ഏറ്റവും കൂടുതല്‍ ഉണ്ടാവുക. ആയതിനാൽ ഇത്തരം വിത്തുകൾ കൃഷിക്ക് വളരെയേറെ പ്രാധാന്യം കൽപ്പിക്കുന്നു.
വിത്ത് ശേഖരണവും പ്രധാനമാണ്. കായ്‌കൾ മൂത്തശേഷം സാധാരണയായ് അതിന്റെ 60-80 ശതമാനം വരെ പഴുത്ത ഫലങ്ങളില്‍ നിന്നും മാത്രമാണ് വിത്തുകള്‍ ശേഖരിച്ചുവരുന്നത് . കൂടാതെ ചില വിത്തുകളിൽ അണുക്കൾ കാണാൻ സാധ്യത ഉണ്ട്. വൈറസ് രോഗബാധയുള്ള ചെടികളില്‍ നിന്നും പരമാവധി വിത്തുകൾ ശേഖരിക്കരുത് .
ഒന്നാം തലമുറ സങ്കരയിനങ്ങളില്‍ നിന്നും വിത്തുകളെടുക്കരുത് കാരണം ഒന്നാം ഒന്നാംതലമുറയിൽ നിന്നും കിട്ടിയ ഗുണഗണങ്ങൾ അടുത്ത സന്തതികള്‍ നല്ലൊരു ശതമാനവും മാതൃഗുണം പ്രകടിപ്പികില്ല .
കേടുപാട് കൂടാതെ ഫലങ്ങളെ സൂക്ഷിക്കുക എന്നതാണ് അടുത്ത കാര്യം. പഴുത്താല്‍ ചീയാത്ത ഫലങ്ങളായ വെണ്ട, പീച്ചില്‍, പയര്‍, എന്നിവ അതേപടി കടലാസിലോ അല്ലെങ്കിൽ തുണിയിലോ നിരത്തി വെയിലത്ത് വച്ച് രണ്ടുദിവസം ഉണക്കുക. വിത്ത് നന്നായി ഉണങ്ങിക്കഴിഞ്ഞാൽ അതിന്റെ അടുത്ത തലമുറ വളർന്നു വരാൻ എളുപ്പമാണ്. വെണ്ട, പയർ തുടങ്ങിയവയിൽ നിന്നും വിത്തുകള്‍ പുറത്തെടുക്കാതെ തന്നെ സൂക്ഷിക്കാവുന്നതാണ്. എന്നാൽ പഴുത്ത ഫലങ്ങളില്‍ നിന്നും ശേഖരിച്ച വിത്തുകളെ വെയിലില്‍ ഒരു ദിവസം ഉണക്കിയശേഷം അവയെ തണലില്‍ ഒരു ദിവസം കൂടി നിരത്തിവെക്കുന്നതാണ് ഉചിതം .
നാം ഒരിക്കലെങ്കിലും ഉണക്കിയെടുത്ത വിത്തുകളെ വീണ്ടും കഴുകുവാനോ അവയെ നനഞ്ഞ പ്രതലത്തില്‍ വയ്‌ക്കുവാനോ , ഒരു തരത്തിലും ഈര്‍പ്പം കൊള്ളാനോ ഇടയാകരുത്. വീണ്ടും നനഞ്ഞാൽ അതിന്റെ ഗുണമേന്മ നഷ്ടപ്പെടുന്നതായി കാണുന്നു.We should never wash the dried seeds again, put them on a damp surface or let them get wet in any way. When it gets wet again, it loses its quality
വിത്ത് ശേഖരിക്കുമ്പോൾ അവയിലുള്ള അന്യവസ്തുക്കള്‍, പൊടി, അഴുക്ക് ഇവയെല്ലാം നീക്കം ചെയ്തശേഷം വിത്തുകള്‍ സൂക്ഷിച്ചു വയ്‌ക്കേണ്ടത് വായു കടക്കാത്ത അടക്കാവുന്ന പാത്രങ്ങളില്‍ വേണം .
നാം ശേഖരിച്ച വിത്തുകള്‍ സൂക്ഷിക്കുന്ന പൊതികളില്‍ ചെടിയില്‍നിന്നും വിത്തെടുത്ത തീയതി, അവയുടെ ഇനം, മറ്റ് വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കുന്നത് ഉത്തമമാണ് .
കുറഞ്ഞത് 0-4 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ നാം സൂക്ഷിക്കുന്ന വിത്തുകള്‍ക്ക് ഇരട്ടിയോളം കാലം അതിന്റെ അംഗുരണശേഷി നിലനില്‍ക്കും ഇവയെ ശീതീകരിണിയുടെ മധ്യത്തിലായി വേണം നാം ഈ വിത്തുകള്‍ സംരക്ഷിക്കേണ്ടത് . കാരണം നാലുഭാഗത്തും ഒരേപോലെ ചൂട് ലഭ്യമാക്കണം. ഉലുവ, മഞ്ഞള്‍, വേപ്പിന്‍കുരു എന്നിവയുടെ ഈര്‍പ്പമില്ലാത്ത പൊടി ചേര്‍ത്തുവേണം വിത്തുകള്‍ സൂക്ഷിച്ചു വയ്ക്കുവാൻ .കാരണം വിത്തുകളെ നശിപ്പിക്കുന്ന കീടങ്ങളുടെ ആക്രമണമുണ്ടെങ്കില്‍ അവയെ പരമാവതി പ്രതിരോധിക്കുവാൻ സാധിക്കും .
എല്ലാറ്റിനും ഉപരിയായ് നാം വിശ്വസ്തമായ സ്രോതസ്സുകളില്‍ നിന്ന് മാത്രം വിത്തുകള്‍ കൈപ്പറ്റുക. വിത്ത് വാങ്ങുമ്പോൾ അതിന്റെ കവറിൽ തീയതി ഉണ്ടോ എന്ന് ഉറപ്പു വരുത്തുക. അതിനു ശേഷം മാത്രം വാങ്ങുന്നതാണ് ഉത്തമo.
കടപ്പാട് കാർഷിക കൂട്ടായ്മ
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ദേ ചട്ടീം കലോം’ ചലഞ്ച്...!
Share your comments