<
  1. Farm Tips

പയറിലയിൽ കാണുന്ന പുഴുക്കളേയും പ്രാണികളെയും ചീരയിൽ കാണുന്ന മുഞ്ഞയും എങ്ങനെ നിയന്ത്രിക്കാം.

പയർ മുഞ്ഞഎന്ന് പറയുന്നത് പയറിന്റെ ഇളംതണ്ടിലും പൂവിലും ഞെട്ടിലും കൈയിലും കൂട്ടംകൂടി പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുന്നഒരു തരം പ്രാണിയാണ്.

K B Bainda
രാവിലെ ചെടികളിൽ ചാരം തൂകുന്നത് മുഞ്ഞകളെ നിയന്ത്രിക്കും.
രാവിലെ ചെടികളിൽ ചാരം തൂകുന്നത് മുഞ്ഞകളെ നിയന്ത്രിക്കും.

പയറിലെ മുഞ്ഞഎന്ന് പറയുന്നത് പയറിന്റെ ഇളംതണ്ടിലും പൂവിലും ഞെട്ടിലും കൈയിലും കൂട്ടംകൂടി പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുന്നഒരു തരം പ്രാണിയാണ്.

കറുത്തനിറത്തിലാണ് ഇവ പറ്റിപ്പിടിച്ചിരിക്കുക. അതിവേഗം ഇവ പെറ്റുപെരുകും. തുടർന്ന് പൂവ് കൊഴിയും, കായ്കൾ ഉണങ്ങി കേടാകും. മുഞ്ഞയോടൊപ്പം ധാരാളം ഉറുമ്പുകളും പതിവുകാഴ്ചയാണ്. ഉറുമ്പുകളാണ് ഇവയെ ഒരു ചെടിയിൽനിന്ന് മറ്റൊന്നിലേക്ക് എത്തിക്കുന്നത്.

ഇവയെ നിയന്ത്രിക്കാൻ ദോഷരഹിതമായ വിവിധ മാർഗങ്ങളുണ്ട്. കഞ്ഞിവെള്ളം നേർപ്പിച്ച് (ഒരു ലിറ്റർ കഞ്ഞിവെള്ളം മൂന്നുലിറ്റർ വെള്ളത്തിൽ കലർത്തിയത്) ചെടിയിൽ നന്നായി തളിക്കുക.

തളിച്ച കഞ്ഞിവെള്ളം ഉണങ്ങിക്കഴിയുമ്പോൾ കഞ്ഞിവെള്ളത്തിന്റെ പാട തട്ടിക്കളഞ്ഞശേഷം വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കണം. ഇതിനുപുറമേ നാറ്റപ്പൂച്ചെടി-സോപ്പ് മിശ്രിതം ഫലപ്രദമാണ്. രാവിലെ ചെടികളിൽ ചാരം തൂകുന്നത് മുഞ്ഞകളെ നിയന്ത്രിക്കും. 150 ഗ്രാം കാന്താരി മുളക് 10 ലിറ്റർ വെള്ളത്തിൽ അരച്ചുകലക്കി അരിച്ച് ചെടിയിൽ തളിക്കാം.

വെർട്ടിസീലിയം എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 10 ദിവസം ഇടവിട്ട് തളിക്കുന്നതും നല്ലതാണ്. വേപ്പധിഷ്ഠിത കീടനാശിനികൾ ഏതെങ്കിലും നാലുമില്ലി ഒരുലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ചും തളിക്കാം. കുറച്ചുചെടികളേ ഉള്ളൂവെങ്കിൽ ഒരു പഴയ ടൂത്ത് ബ്രഷോ പെയിന്റ് ബ്രഷോകൊണ്ട് വള്ളികളിൽ പറ്റിയിരിക്കുന്ന മുഞ്ഞമൂട്ടകൾ തൂത്തു കളയാം. സ്പ്രേ ജെറ്റ് വഴി ശക്തിയായി വെള്ളം ചീറ്റുന്നതും മുഞ്ഞകളെ അകറ്റും. പയർചെടിയിൽ പുളിയുറുമ്പുകളെ കയറ്റിവിട്ടും മുഞ്ഞകളെ അകറ്റാം. വേപ്പിൻകുരുസത്ത് അഞ്ചുശതമാനം വീര്യത്തിൽ തളിക്കുന്നതും മുഞ്ഞനിയന്ത്രണത്തിന് ഉപകരിക്കും.

ചീരയിൽ രണ്ടുതരം പുഴുക്കളെ കാണാം. ഇലകൾ കൂട്ടിയോജിപ്പിച്ച് അതിനുള്ളിലിരുന്ന് ഇലകൾ തിന്നുനശിപ്പിക്കുന്ന കൂടുകെട്ടിപ്പുഴുക്കളും ഇലകൾ തിന്നുനശിപ്പിക്കുന്ന ഇലതീനിപ്പുഴുക്കളും. പുഴുക്കളോടുകൂടി ഇലക്കൂടുകൾ നീക്കി നശിപ്പിക്കുക. തുടക്കത്തിൽത്തന്നെ അഞ്ചുശതമാനം വീര്യമുള്ള വേപ്പിൻകുരുസത്ത് തളിക്കുക. അല്ലെങ്കിൽ രണ്ടുശതമാനം വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ വേപ്പധിഷ്ഠിത കീടനാശിനികൾ എന്നിവയിലൊന്ന് നാല്-അഞ്ച് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ തളിക്കുക. വിളവെടുപ്പിനുശേഷമാണെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ തളിച്ചുകൊടുക്കണം. ജൈവകീട നാശിനികൾ ആയതിനാൽ ഒട്ടും ഹാനികരമാണ് എങ്കിലും മരുന്നടിച്ചു കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞേ പയറും അല്ലെങ്കിൽ പയറിലേയും നുള്ളിയെടുക്കാവൂ.

English Summary: How to control worms and insects found in pea leaves and aphids found in lettuce.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds