എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള സസ്യമാണ് കറ്റാർ വാഴ. ഇലകൾക്ക് പലവിധ ഉപയോഗങ്ങളുണ്ട്. ഇലകളിലെ ജെല്ലിൽ mucopolysaccharides, ജീവകങ്ങൾ, amino acid, iron, manganese, calcium, zinc, എന്നിവ അടങ്ങിയിട്ടുണ്ട്.
കറ്റാർ വാഴ അടങ്ങിയ പല ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ആരോഗ്യ പാനീയങ്ങൾ, moisturizer കൾ cleanser കൾ, സോപ്പ്, ലേപനങ്ങൾ, സ്കിൻ ടോണറുകൾ, sunscreen ലോഷനുകൾ, മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ എന്നിങ്ങനെ പോകുന്നു കറ്റാർ വാഴയുടെ ഉപയോഗങ്ങളുടെ ലിസ്റ്റ്.
ചർമ്മ സംരക്ഷണത്തിന് ഉത്തമ ഔഷധമാണിത്. സൂര്യതാപമേറ്റ ചർമ്മത്തെ സംരക്ഷിക്കാൻ കറ്റാർ വാഴ നീരും മഞ്ഞളും ചേർത്ത് യോജിപ്പിച്ച് പുരട്ടാം. സൂര്യപ്രകാശം മൂലമുണ്ടാകുന്ന കരുവാളിപ്പ് മാറ്റാൻ കറ്റാർ വാഴ നീര് ഉപയോഗിക്കാം. പല ആയുർവേദ ഹോമിയോ ഔഷധങ്ങളിലും കറ്റാർ വാഴ ജെൽ ചേരുവയായി ഉപയോഗിക്കുന്നുണ്ട്.
Diabetes, Arthritis, Cholesterol, കുഴിനഖം, തുടങ്ങിയ അസുഖമുള്ളവർക്ക് കറ്റാർ വാഴ നീര് അത്യന്തം ഗുണകരമാണ്. ബാക്ടീരിയ, പൂപ്പൽ, എന്നിവയെ ചെറുക്കന്നതിനോടൊപ്പം രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള കഴിവും കറ്റാർവാഴയ്ക്കുണ്ട്. ഒരു നല്ല antioxidant കൂടിയാണിത്.
കൃഷിരീതി
കറ്റാർ വാഴയുടെ ചുവട്ടിൽ നിന്നും മുളച്ചു വരുന്ന സക്കറുകൾ നടനായി ഉപയോഗിക്കാം. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ ഇടങ്ങളിലാണ് കറ്റാർ വാഴ നടേണ്ടത്, വരികൾ തമ്മിൽ 45cms ഉം ചെടികൾ തമ്മിൽ 30cm ഉം അകലം പാലിക്കാം. നന്നായി ജൈവവളം ചേർത്ത മണ്ണിൽ നട്ടാൽ കറ്റാർ വാഴ തഴച്ചു വളരും.
ഒരു മാസം കഴിയുമ്പോൾ മുതൽ വിളവെടുക്കാം. ചെടിച്ചുവട്ടിൽ നിന്നാണ് പോളകൾ ശേഖരിക്കേണ്ടത്. ഓരോ വിളവെടുപ്പിനു ശേഷം ചുവട്ടിൽ കമ്പോസ്റ്റോ, ചാണകപ്പൊടിയോ ചേർത്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ മൂന്നു കൊല്ലം വരെ രണ്ടു മാസത്തെ ഇടവേളകളിൽ വിളവെടുക്കാനാകും.
Share your comments