സാധാരണയായി തുടക്കക്കാരും മറ്റും വളരെ ചോദിക്കുന്ന ഒരു ചോദ്യം ആണ് എങ്ങനെ ഒരു കന്നുകാലിയുടെ പ്രായം തിരിച്ചറിയാം. പ്രത്യക്ഷത്തിൽ 3 രീതിയിൽ പ്രായം തിരിച്ചറിയാം.
- പല്ലുകൾ നോക്കി (Dentition Method)
- കൊമ്പുകൾ (Horn Method)
- വാലിന്റെ രോമം നോക്കി (Tail Brush Method )
ഇതിൽ പല്ലുകളുടെ എണ്ണം നോക്കി പറയുന്നതാണ് ഏറ്റവും വ്യക്തവും കൃത്യതയാർന്നതും. എങ്ങനെ പല്ലുകളുടെ എണ്ണവും അവയുടെ സ്ഥാനവും നോക്കി പ്രായം പറയാം എന്ന് നോക്കാം. പക്ഷെ ഇത് 100% പൂർണം അല്ല. ചിലപ്പോൾ മാസങ്ങളുടെ വ്യത്യാസം കൂടുകയോ കുറയുകയോ ചെയ്യാം. ഭക്ഷണ രീതി ഇതിനെ കാര്യമായി ബാധിക്കുന്ന ഒരു ഘടകം ആണ്.
മുൻപല്ലുകളുടെ (incisors) എണ്ണം നോക്കി ആണ് പ്രായനിർണയം. ഒരു കിടാവ് ജനിച്ചു 1 മാസത്തിനുള്ളിൽ മുൻപല്ലുകൾ മുഴുവനും രൂപപ്പെടും. ഇവ പാൽ പല്ലുകൾ(milk teeth) എന്ന് അറിയപ്പെടും. 1.5-2 വയസിൽ ആണ് ആദ്യത്തെ പല്ലുകൾ പൊഴിയുന്നത്. 2 വീതം പല്ലുകൾ ആണ് ഒരേ സമയത്തു പൊഴിയുക.
-
2 പല്ലുകൾ (Two Teeth) 2 വയസ്
ഒന്നര വയസിൽ (18) മാസത്തിൽ ആണ് സാധാരണയായി ആദ്യ 2 (നാടുവിലത്തെ )പല്ലുകൾ പൊഴിയുന്നത്. രണ്ട് (24 മാസം) വയസാവുമ്പോൾ പൂർണ വളർച്ച എത്തുകയും ചെയ്യും. പുതിയതായി വരുന്ന പല്ലുകൾ വീതി ഉള്ളവയാവും, അതിനാൽ തിരിച്ചറിയാൻ എളുപ്പം ആണ്.
-
4 പല്ലുകൾ (Four Teeth) 3 വയസ്
രണ്ടര വയസിൽ രണ്ടാമത്തെ സെറ്റ് incisors പൊഴിഞ്ഞു തുടങ്ങും. 3 വയസാവുമ്പോൾ അവ പൂർണ വളർച്ച എത്തുന്നു. ഇങ്ങനെ പല്ലുകൾ കണ്ടാൽ നമുക്ക് 3 വയസു എന്ന് അനുമാനിക്കാം.
-
6 പല്ലുകൾ (Six Teeth) 4 വയസ്
മൂന്നര വയസിൽ പൊഴിയുകയും 4 വയസിൽ പൂർണ വളർച്ച എത്തുകയും ചെയ്യും. 4 വയസാവുമ്പോൾ പൂർണ വളർച്ച എത്തിയ 6 വലിയ permanent പല്ലുകൾ ഉണ്ടാവും.
-
8 പല്ലുകൾ ( Eight Teeth) 5 വയസ്
നാലര (54 മാസം) വയസിൽ അവസാനത്തെ milk teeth പൊഴിയും (corner incisors) ശേഷം 5 വയസാവുമ്പോൾ ഇവ പൂർണമായി വളർന്നു 8 പല്ലുകളും ഒരേ നിര ആവും. ഇങ്ങനെ കാണുമ്പോൾ 5 വയസായി എന്ന് കണക്കാക്കാം.
അഞ്ചുവയസിനു ശേഷം പല്ലുകളുടെ തേയ്മാനം നോക്കി പ്രായം കണക്കാക്കുന്നത്. ഇത് തിരിച്ചറിയാൻ തുടക്കക്കാർക്ക് ബുദ്ധിമുട്ടാണ്. പിന്നെ കഴിക്കുന്ന തീറ്റ അനുസരിച്ചു ഇരിക്കും പല്ലിന്റെ തേയ്മാനം. തൊഴുത്തിൽ കെട്ടി ഇട്ടു ചാഫ് cutter ഉപയോഗിച്ച് മുറിച്ചു പുല്ല് കൊടുക്കുന്നവക്ക് തേയ്മാനം കുറവായിരിക്കും.
കൊമ്പുകൾ നോക്കി പ്രായം പറയുന്നതും ഏകദേശം ഇങ്ങനെ തന്നെ. കൊമ്പുകളിൽ ഉണ്ടാവുന്ന വളയങ്ങൾ നോക്കി ആണ് ഇത് നിർണയിക്കുന്നത്. എന്നാൽ ഇത് വളരെ കഷ്ടം ആണ്. ഒന്നര വയസിൽ കൊമ്പിൽ ആദ്യ വളയം വരും.
വാലിന്റെ രോമവും അങ്ങനെ തന്നെ അതിന്റെ നീളം നോക്കി പ്രായം പറയാം. എന്നാൽ ഇവയൊക്കെ വളരെ പരിചയ സമ്പന്നർക്ക് സാധ്യമാവുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കുമ്മായം വീട്ടിൽ ഉണ്ടാക്കാം
Share your comments