<
  1. Farm Tips

ഗ്രോബാഗ് കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തണല്‍വിരിച്ചിരിക്കുന്ന നമ്മുടെ പറമ്പില്‍നിന്ന് പച്ചക്കറി എന്നേ അപ്രത്യക്ഷമായിരിക്കുന്നു. ടെറസിലേക്ക് വഴിമാറിയ പച്ചക്കറിക്കൃഷിക്ക് ഏറ്റവും ഉത്തമം ഗ്രോബാഗുകള്‍തന്നെ.

KJ Staff
തണല്‍വിരിച്ചിരിക്കുന്ന നമ്മുടെ പറമ്പില്‍നിന്ന് പച്ചക്കറി എന്നേ അപ്രത്യക്ഷമായിരിക്കുന്നു. ടെറസിലേക്ക് വഴിമാറിയ പച്ചക്കറിക്കൃഷിക്ക് ഏറ്റവും ഉത്തമം ഗ്രോബാഗുകള്‍തന്നെ. പോട്ടിങ് മിശ്രിതം നിറയ്ക്കുന്നതുമുതല്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗിലെ പച്ചക്കറിക്കൃഷി വിജയിപ്പിക്കാം. വളക്കൂറുള്ള ചുവന്ന മണ്ണ്,മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് പോട്ടിങ് മിശ്രിതം തയ്യാറാക്കേണ്ടത്. മണലിനുപകരം ഉമി കരിച്ചതായാല്‍ ഏറെ നന്ന്. മണ്ണിന്റെ പുളിരസം കളയാനായി 100 ഗ്രാം കുമ്മയംകൂടി ചേര്‍ക്കണം. 

ഈ രീതിയില്‍ തയ്യാറാക്കിയ മിശ്രിതം ഗ്രോബാഗിന്റെ മുക്കാല്‍ഭാഗത്തോളം മാത്രമേ നിറയ്ക്കാവൂ. 40 സെന്റീമീറ്റര്‍ നീളവും 24 സെന്റീമീറ്റര്‍ വീതം വീതിയും ഉയരവുമുള്ള ഗ്രോബാഗാണ് പച്ചക്കറിക്കൃഷിക്ക് നല്ലത്. ഇനി പച്ചക്കറിയെ രോഗങ്ങളില്‍നിന്നു പ്രതിരോധിക്കാനായി ഓരോ ബാഗിലും 50 ഗ്രാം ട്രൈക്കോഡെര്‍മ എന്ന മിത്രകുമിള്‍ ചേര്‍ക്കണം. ഇടയ്ക്ക് നനച്ചുകൊടുത്ത് ഇളക്കി തണലില്‍ രണ്ടാഴ്ച വച്ചശേഷം മാത്രമേ പച്ചക്കറി നടാവൂ.

തണല്‍വിരിച്ചിരിക്കുന്ന നമ്മുടെ പറമ്പില്‍നിന്ന് പച്ചക്കറി എന്നേ അപ്രത്യക്ഷമായിരിക്കുന്നു. ടെറസിലേക്ക് വഴിമാറിയ പച്ചക്കറിക്കൃഷിക്ക് ഏറ്റവും ഉത്തമം ഗ്രോബാഗുകള്‍തന്നെ.

how to fill grow bag

ടെറസും ഗ്രോബാഗ് പച്ചക്കറിക്കൃഷിക്ക് ഒരുക്കേണ്ടതുണ്ട്. ലീക്ക് പ്രൂഫ് കോമ്പൌണ്ട് ഒരുകോട്ട് ടെറസില്‍ അടിച്ചുകൊടുക്കണം. ടെറസില്‍ ഇഷ്ടികനിരത്തി അതിനു മുകളിലായി ഗ്രോബാഗ് വയ്ക്കാം. രണ്ടു വരികള്‍ തമ്മിലും രണ്ട് ബാഗുകള്‍ തമ്മിലും രണ്ടടി അകലം നല്‍കണം. കരിയിലകൊണ്ട് ഗ്രോബാഗില്‍ പുത നല്‍കാം.

മിക്ക പച്ചക്കറിവിളകളും മൂന്നും നാലും മാസം വിളദൈര്‍ഘ്യമുള്ളവയാണ്. 10 ദിവസത്തിലൊരിക്കല്‍ ജൈവവളക്കൂട്ടുകള്‍ തയ്യാറാക്കി നല്‍കണം. ഒരേ വളംതന്നെ ചേര്‍ക്കാതെ പലതരം വളം പ്രയോഗിക്കാന്‍ ശ്രദ്ധിക്കണം. ജീവാണുവളങ്ങളായ പിജിപി.ആര്‍ മിക്സ് 1, വാം, അസോള തുടങ്ങിയവ മാറിമാറി ചേര്‍ക്കുന്നത് വിളയുടെ വളര്‍ച്ചയും ആരോഗ്യവും മുന്നോട്ടു നയിക്കും.

കാന്താരി മുളക്ഗോമൂത്ര മിശ്രിതം നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ തളിക്കുന്നത് കീടങ്ങളെ അകറ്റാന്‍ സഹായിക്കും. രോഗങ്ങളെ മിത്രകീടങ്ങളെ ആകര്‍ഷിക്കാനും സ്ഥിരമായി പച്ചക്കറി തോട്ടത്തില്‍ നിലനിര്‍ത്താനും  വിവിധ സ്വഭാവസവിശേഷതകളുള്ള ചെണ്ടുമല്ലി, മുള്ളങ്കി, പുതിന, തുളസി തുടങ്ങിയ ചെടികള്‍ ഇടയ്ക്കുള്ള ഗ്രോബാഗില്‍ വളര്‍ത്തണം.
English Summary: how to fill grow bag

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds