<
  1. Farm Tips

ഗ്രോ ബാഗിൽ ഗുണമുള്ള മണ്ണ് നിറയ്ക്കുന്ന വിധം

ഒരു തവണ കൃഷി ചെയ്ത് കഴിഞ്ഞാൽ ഗ്രോ ബാഗ് ഉപേക്ഷിക്കരുത്. വീണ്ടും അതിൽ മണ്ണ് നിറച്ച് ഉപയോഗിക്കാം. മണ്ണ് വെറുതെ നിറയ്ക്കുകയല്ല, ഗുണകരമായ രീതിയിൽ നിറയ്ക്കേണ്ട മണ്ണ് എങ്ങനെ തയ്യാറാക്കാം, നിറയ്ക്കാം എന്നറിയാൻ...

KJ Staff

ഒരു തവണ കൃഷി ചെയ്ത് കഴിഞ്ഞാൽ ഗ്രോ ബാഗ് ഉപേക്ഷിക്കരുത്. വീണ്ടും അതിൽ മണ്ണ് നിറച്ച് ഉപയോഗിക്കാം. മണ്ണ് വെറുതെ നിറയ്ക്കുകയല്ല, ഗുണകരമായ രീതിയിൽ നിറയ്ക്കേണ്ട മണ്ണ് എങ്ങനെ തയ്യാറാക്കാം, നിറയ്ക്കാം എന്നറിയാൻ...

ഗ്രോബാഗില്‍ മണ്ണ് നിറയ്ക്കുന്ന രീതി:-

ടെറസിലും മുറ്റത്തും ഗ്രോബാഗ് നിരന്നുവെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ പലര്‍ക്കും സാധിച്ചില്ല. അല്ലെങ്കിൽ ഒരു തവണ വിളവെടുത്തു കഴിഞ്ഞാൽ ഗ്രോ ബാഗ്വെ പലരും ഉപേക്ഷിക്കുകയും ചെയ്യും. അത് പാടില്ല. അതിൽ നിറച്ച മണ്ണ് ഒന്ന് പുതുക്കി എടുത്താൽ ഒരു ഗ്രോ ബാഗ് വീണ്ടും ഉപയോഗിക്കാം. ബാഗില്‍ നിറയ്ക്കുന്ന മണ്ണിന് ഗുണമില്ലെങ്കില്‍ കീടരോഗബാധയ്ക്കും ഉത്പാദകക്കുറവിനും കാരണമാകും.



Grow bag

മണ്ണ് നന്നാക്കാന്‍ എളുപ്പവഴികളുണ്ട്. മണ്ണില്‍ സൂര്യതാപം ഏല്പിച്ച് സസ്യരോഗങ്ങളെ നിയന്ത്രിക്കുന്നതാണ് ആദ്യപടി. ഇതിനായി കിളച്ചെടുത്ത മണ്ണ് നേര്‍ത്ത നനവില്‍ നിരപ്പാക്കണം. നല്ല വെയിലുള്ള സ്ഥലമാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ഇനി മണ്ണിനുമുകളില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കണം. 100-150 ഗേജ് കട്ടിയുള്ള പോളിത്തീന്‍ ഷീറ്റാണ് ഉത്തമം. പോളിത്തീന്‍ ഷീറ്റ് മണ്ണില്‍ നല്ലവണ്ണം ചേര്‍ന്ന് ഉറച്ചിരിക്കാനായി അരികുകളില്‍ അല്പം മണ്ണ് ഇട്ടുകൊടുക്കണം. ഈ അവസ്ഥയില്‍ മണ്ണിന്റെ ചൂട് 50-55 വരെയാകുകയും രോഗകാരികളായ കുമിളുകള്‍ നശിക്കുകയും ചെയ്യും. ഒന്നരമാസംവരെ താപീകരിച്ച മണ്ണാണ് ഗ്രോബാഗ് കൃഷിക്ക് അത്യുത്തമം.

മണ്ണിന് പുളിരസമുള്ളതിനാല്‍ ഒരുപിടി കുമ്മായം ഓരോ ഗ്രോബാഗിലും ചേര്‍ക്കണം. നനച്ച മണ്ണില്‍ കുമ്മായമിട്ട് ഇളക്കിച്ചേര്‍ത്താലേ ഗുണമുള്ളൂ. ഇനി ജൈവവളത്തിന്റെ ഊഴമാണ്. നമുക്കുതന്നെ തയ്യാറാക്കാവുന്ന മണ്ണിരക്കമ്പോസ്‌റ്റോ കളവളമോ ജൈവവള കമ്പോസ്‌റ്റോ ആട്ടിന്‍കാഷ്ഠമോ ചാണകപ്പൊടിയോ ഇതിനായി ഉപയോഗിക്കാം. ഉപയോഗിക്കുന്ന ജൈവവളത്തില്‍ 100 കിലോഗ്രാമിന് ഒരു കിലോഗ്രാം എന്ന കണക്കില്‍ ട്രൈക്കോഡര്‍മ ചേര്‍ക്കുന്നത് ഗ്രോബാഗില്‍ നിറയ്ക്കുന്ന പോട്ടിങ് മിശ്രിതത്തിന്റെ ഗുണം കൂട്ടും. ഗ്രോ ബാഗിൽ വെള്ളം നന നടത്തുമ്പോൾ ആ വ ശ്യ മായ അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. കൂടുതൽ വെള്ളം ഒഴിക്കുമ്പോൾ മണ്ണിലെ പോഷക മൂലകങ്ങൾ വെള്ളത്തോടൊപ്പം ഒഴുകിപ്പോകും. ഇത് വിളയെ പ്രതികൂലമായി ബാധിക്കും

 

English Summary: How to fill useful soil in Grow bag

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds