റബ്ബർ മരമല്ല, റബ്ബര്‍ ചെടി അല്ലെങ്കിൽ റബ്ബര്‍ പ്ലാന്റിനെ കുറിച്ചാണ് പറയുന്നത്. ഈ ചെടിയുടെ ഇലകളിലും തണ്ടുകളിലും കാണപ്പെടുന്ന ലാറ്റക്‌സ് സാപ് എന്ന വസ്‍തു റബ്ബര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതിനാൽ ഈ ചെടിയെ റബ്ബർ ചെടി എന്ന് വിളിക്കുന്നു. ഇന്ത്യ, ചൈന, നേപ്പാള്‍ മ്യാന്‍മാര്‍, മലേഷ്യ എന്നി സ്ഥലങ്ങളിൽ ഈ ചെടി വളരുന്നുണ്ട്. നല്ല വെളിച്ചത്തിൽ, ഈ ചെടി വളരെ എളുപ്പത്തില്‍ വളരുന്നു. എന്നാൽ മങ്ങിയ വെളിച്ചമുള്ള മുറികൾ ഈ ചെടി വളർത്താൻ അനുയോജ്യമായ സ്ഥലമല്ല.
ബന്ധപ്പെട്ട വാർത്തകൾ: കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?
കുറഞ്ഞത് ആറ് ഇഞ്ച് നീളമുള്ളതും നാല് ഇലകളുള്ളതുമായ തണ്ട് മുറിച്ചെടുത്ത് വേനല്‍ക്കാലങ്ങളിൽ നടുകയാണ് നല്ലത്. നല്ല നീര്‍വാര്‍ച്ചയുള്ള പോട്ടിങ്ങ് മിശ്രിതത്തില്‍ തണ്ടുകള്‍ കുഴിച്ചിടണം. പ്ലാസ്റ്റിക് കപ്പോ ഗ്ലാസ് ജാറോ ഉപയോഗിച്ച് ഇത് മൂടിവെക്കണം. ഇലകള്‍ ഈ കവറില്‍ സ്‍പര്‍ശിക്കാത്ത രീതിയിലായിരിക്കണം മൂടേണ്ടത്. ഈ തണ്ട് നല്ല വെളിച്ചമുള്ള സ്ഥലത്ത് വെക്കുക. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. മണ്ണ് കൃത്യമായി നനയ്ക്കുക. കുറച്ച് ആഴ്‍ചകള്‍ക്കുള്ളില്‍ വേര് പിടിച്ച് വന്നാല്‍ പ്ലാസ്റ്റിക് കവര്‍ മാറ്റാം. എയര്‍ ലെയറിങ്ങ് രീതിയിലും പുതിയ ചെടി വളര്‍ത്താം.
ബന്ധപ്പെട്ട വാർത്തകൾ: Summer Best Plants: വീടിനെ തണുപ്പിക്കുന്ന ഈ ചെടികൾ അകത്ത് വളർത്തൂ, ചൂടിൽ നിന്നും ആശ്വാസമേകും
മിതമായ രീതിയിലുള്ള നനവ് മാത്രമേ ഈ ചെടിക്ക് വളരാൻ ആവശ്യമുള്ളു. വളരെ പെട്ടെന്ന് വളരുന്ന സ്വഭാവമുള്ളതിനാല്‍ വളര്‍ച്ചാഘട്ടത്തില്‍ നന്നായി നനയ്ക്കണം. എന്നാല്‍, വെള്ളം കെട്ടിക്കിടക്കുന്ന രീതിയില്‍ നനയ്ക്കരുത്. ചെടിയുടെ ഇലകള്‍ വരണ്ട പോലെ കാണപ്പെടുമ്പോള്‍ വെള്ളം സ്‌പ്രേ ചെയ്‍തുകൊടുക്കാം. ഉയര്‍ന്ന താപനിലയിലും കുറഞ്ഞ താപനിലയിലും വളരും. കുറഞ്ഞ താപനിലയിലും അതിജീവിക്കും. താഴ്ന്ന താപനിലയില്‍ കൂടുതല്‍ അളവില്‍ നനച്ചാല്‍ ചെടി നശിച്ചുപോകും. ചെടിയുടെ വേരുകള്‍ ചട്ടിയില്‍ മുഴുവന്‍ വളര്‍ന്ന് നിറയുമ്പോള്‍ പുതിയ ചട്ടിയിലേക്ക് നിറയ്ക്കണം. അല്‍പം കൂടി വലിയ ചട്ടിയില്‍ പുതുതായി മണ്ണ് നിറച്ച് നനച്ച് ചെടി മാറ്റി നടുക.
ബന്ധപ്പെട്ട വാർത്തകൾ: വീടിനുള്ളിലെ വായു ശുദ്ധമാക്കാൻ ഈ അത്ഭുത ചെടികൾ!
കൃത്യമായ വളപ്രയോഗം ആവശ്യമില്ലെങ്കിലും വലുതും മിനുസമുള്ളതുമായ ഇലകളാണ് ആവശ്യമെങ്കില്‍ തീര്‍ച്ചയായും വളം നല്‍കണം. സാധാരണ ജൈവവളം തന്നെ രണ്ടാഴ്‍ച ഇടവിട്ട് നല്‍കിയാല്‍ മതി. മണ്ണ് മാറ്റിനിറച്ച് പുതിയ ചട്ടിയിലേക്ക് പറിച്ചുനടുമ്പോള്‍ ആദ്യത്തെ മൂന്ന് മാസം വളം ആവശ്യമില്ല. മണ്ണില്‍ ആവശ്യത്തിനുള്ള പോഷകമുണ്ടായിരിക്കും.
വേരുകളുടെ വളര്‍ച്ചയ്ക്കും നല്ല ആരോഗ്യമുള്ളതും ശക്തിയുള്ളതുമായ രീതിയില്‍ ചെടി വളരാനും ഫോസ്ഫറസ് അടങ്ങിയ വളങ്ങള്‍ ആവശ്യമാണ്. അതുപോലെ വളര്‍ച്ചയെത്തുമ്പോള്‍ ഇലകളുടെ വികാസത്തിനായി നൈട്രജന്‍ ആവശ്യമാണ്. തണുപ്പുകാലത്ത് വളം നല്‍കിയാല്‍ മറ്റേതൊരു ചെടിയെയും പോലെ റബ്ബര്‍ച്ചെടിയുടെയും വളര്‍ച്ച മന്ദഗതിയിലാകും.പ്രൂണിങ്ങ് ആവശ്യമില്ല. സാധാരണ പലരും ഇന്‍ഡോര്‍ ആയി വളര്‍ത്തുന്ന ഈ ചെടിയില്‍ പൂക്കളുണ്ടാകാറില്ല. പൂക്കളുണ്ടാകുമെന്ന് തോന്നാമെങ്കിലും അത് യഥാര്‍ഥത്തില്‍ പൂക്കളല്ല. പുതിയ ഇലകളുണ്ടാകാനുള്ള തയ്യാറെടുപ്പാണ് പലരും പൂക്കളുടെ സാധ്യതയായി തെറ്റിദ്ധരിക്കുന്നത്.
വെളുത്ത ദ്രാവകരൂപത്തിലുള്ള പദാര്‍ഥം ഇലകളിലും തണ്ടുകളിലുമുള്ളത് കാരണം വിഷാംശമുള്ള ചെടിയാണിത്. തൊലി, കണ്ണ്, വായ എന്നിവയ്ക്ക് അസ്വസ്ഥതയുണ്ടാക്കും. ശരീരത്തിലെ മുറിവുകളില്‍ ഈ പദാര്‍ഥം തട്ടിയാല്‍ വേദന കൂടുതലാകും. അതുകാരണം കുട്ടികളും വളര്‍ത്തുമൃഗങ്ങളും ഈ ചെടി സ്പര്‍ശിക്കാതിരിക്കുന്നതാണ് നല്ലത്.
കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments