രുദ്രാക്ഷ മരം വീട്ടിലും വളർത്താം; അറിയേണ്ടത് ഇത്രമാത്രം
ഹിന്ദുവിശ്വാസകിൾക്ക് പ്രിയപ്പെട്ട മരങ്ങളിൽ ഒന്നാണ് രുദ്രാക്ഷ മരം. സംസ്കൃതത്തിൽ നിന്നാണ് രുദ്രാക്ഷം എന്ന വാക്കിന്റെ ഉത്ഭവം. ശിവഭഗവാന്റെ കണ്ണുനീരാണ് രുദ്രാക്ഷമെന്നാണ് വിശ്വാസം. വിശ്വാസികൾ രുദ്രാക്ഷം കൊണ്ട് നിർമിക്കുന്ന മാലകളും കൈചെയിനുകളൊക്കെ ധരിക്കാറുണ്ട്.
നോർത്ത് ഇന്ത്യയിൽ കൂടുതലായും കാണുന്ന രുദ്രാക്ഷമരം നമ്മുടെ വീട്ടിലും കൃഷി ചെയ്യാൻ സാധിക്കും. ഹിമാലയൻ സംസ്ഥാനങ്ങളിലാണ് രുദ്രാക്ഷം വളർത്താൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ളത്. എന്നിരുന്നാലും നമ്മുടെ നാട്ടിൽ ചില പൊടിക്കൈകൾ ഉപയോഗിച്ചാൽ നമുക്ക് വളർത്താവുന്നതേയുള്ളൂ. 35 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനിലയുള്ള സ്ഥലങ്ങളിലും തണലുള്ള സ്ഥലങ്ങളിലുമാണ് ഇത് കൂടുതലായും വളരുന്നത്.
ഹിന്ദുവിശ്വാസകിൾക്ക് പ്രിയപ്പെട്ട മരങ്ങളിൽ ഒന്നാണ് രുദ്രാക്ഷ മരം. ശിവഭഗവാന്റെ കണ്ണുനീരാണ് രുദ്രാക്ഷമെന്നാണ് വിശ്വാസം. വിശ്വാസികൾ രുദ്രാക്ഷം കൊണ്ട് നിർമിക്കുന്ന മാലകളും കൈചെയിനുകളൊക്കെ ധരിക്കാറുണ്ട്. നോർത്ത് ഇന്ത്യയിൽ കൂടുതലായും കാണുന്ന രുദ്രാക്ഷ മരം നമ്മുടെ വീട്ടിലും കൃഷി ചെയ്യാൻ സാധിക്കും. ഹിമാലയൻ സംസ്ഥാനങ്ങളിലാണ് രുദ്രാക്ഷം വളർത്താൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ളത്. എന്നിരുന്നാലും നമ്മുടെ നാട്ടിൽ ചില പൊടിക്കൈകൾ ഉപയോഗിച്ചാൽ നമുക്ക് വളർത്താവുന്നതേയുള്ളൂ. 35 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനിലയുള്ള സ്ഥലങ്ങളിലും തണലുള്ള സ്ഥലങ്ങളിലുമാണ് ഇത് കൂടുതലായും വളരുന്നത്.
ചട്ടിയിലാണ് നടാൻ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് തണലുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ എളുപ്പമാണ്. മണ്ണിലാണ് നടുന്നതെങ്കിൽ വലിയ മരത്തിന്റെ ചുവട്ടിൽ ഒരു സ്ഥലം തെരഞ്ഞെടുക്കാം. തൈകൾക്ക് നന്നായി വെള്ളം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. തുറസായ സ്ഥലത്താണ് രുദ്രാക്ഷം നട്ടുവളർത്തുന്നതെങ്കിൽ തൈകൾക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ നോക്കണം. വേനൽക്കാലത്ത് രണ്ട് തവണയെങ്കിലും നനയ്ക്കണം. രാസവളങ്ങൾ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് ഉത്തമം. ചെടി പൂക്കുകയും കായ്ക്കുകയും ചെയ്യുമ്പോൾ പതിവായി നല്ല അളവിൽ ഗോബർ കി ഖാദ് നൽകുക. കൂടാതെ പൊട്ടാഷ് അടങ്ങിയ വളങ്ങളും നൽകുന്നത് ഉത്തമമാണ്.
ഉഷ്ണമേഖലാ കാലാവസ്ഥകളിൽ രുദ്രാക്ഷം കീടങ്ങളിൽ നിന്നും മറ്റു രോഗങ്ങളിൽ നിന്നും പൊതുവെ മുക്തമാണ്. പക്ഷേ ഇത് വെള്ളം വേഗത്തിൽ ആഗിരണം ചെയ്യുന്നതിനാൽ ഇത് വേരുകളിൽ ചെഞ്ചീയൽ, ഫംഗസ് അണുബാധ എന്നിവയ്ക്ക് കാരണമാകും. രോഗങ്ങൾ അകറ്റാൻ നിങ്ങൾ ഇലകൾ നനയ്ക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. 8-12 അടി ഉയരത്തിൽ വളർന്നതിന് ശേഷം പ്രൂൺ ചെയ്യണം. ഇത് പുതിയ ശാഖകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും വിശാലമായി വളരാൻ സഹായിക്കുകയും ചെയ്യും. കൂടാതെ ശാഖകളുടെ എണ്ണം കൂടുന്തോറും വൃക്ഷത്തിന്റെ ഫല ഉത്പാദനം വർധിക്കും. ശരാശരി ഒരുമരത്തിൽ നിന്ന് 60 കിലോ വരെ കായ ലഭിക്കാറുണ്ട്. 41 ദിവസം എണ്ണയിലിട്ടതിന് ശേഷമാണ് രുദ്രാക്ഷം ഉപയോഗിക്കാറുള്ളത്
☛ രക്തശുചീകരത്തിനും ഓക്സിജൻ വ്യാപനത്തിനും ഇത് മികച്ചതാണ്
☛ രുദ്രാക്ഷത്തിന്റെ ഇലകൾക്ക് വിവിധ ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. പുരാതന കാലത്ത് മുറിവുകൾ ഉണക്കാൻ ഇതിന്റെ ഇലകൾ ഉപയോഗിക്കാറുണ്ടായിരുന്നു.
☛ അപസ്മാരം, മൈഗ്രെയ്ൻ, തലവേദന തുടങ്ങിയവ ചികിത്സിക്കാൻ ഉത്തമമാണ്
☛ രുദ്രാക്ഷ പൊടിയും പനിനീരും ചേർത്ത് ഉണ്ടാക്കുന്ന പേസ്റ്റ് ചർമ്മത്തിന് വളരെനല്ലതാണ്.
☛ രക്തത്തിലെ മാലിന്യങ്ങളുടെ എണ്ണം കുറയ്ക്കുകയും രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും
English Summary: How to grow rudraksha tree at home
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments