1. News

ശ്രുതിയില്‍ രുദ്രാക്ഷം കായ്ച്ചു

നിലമേല് ശ്രുതിയില് രുദ്രാക്ഷം കായ്ച്ചു. കോവിഡ് കാലമായതിനാല് സന്ദര്ര്ശകരില്ല, ഇല്ലെങ്കില് സ്കൂള് കുട്ടികളുള്പ്പെടെ സന്ദര്ശകരുണ്ടാകുമായിരുന്നു. വിളിച്ചവര്ക്കെല്ലാം വാട്ടസ് ആപ്പിലൂടെ ചിത്രം അയച്ചുകൊടുക്കുകയാണ് ശശിധരന് നായര്. കോവിഡ് കഴിയട്ടെ, കായ തരാം എന്ന സമാധാനിപ്പിക്കലും. നാലു വര്ഷത്തിനു മുമ്പ് തിരുവനന്തപുരം വെള്ളായണി കാര്ഷിക കോളേജില് നിന്നാണ് രുദ്രാക്ഷ തൈ വാങ്ങിയത്.അത് വീട്ടു പുരയിടത്തില് നട്ടു.ഇപ്പോള് കന്നി കായ്ച്ചു .പഞ്ചമുഖ രുദ്രാക്ഷമാണ് ഇതുവരെ കിട്ടിയത്.

Ajith Kumar V R

നിലമേല്‍ ശ്രുതിയില്‍ രുദ്രാക്ഷം കായ്ച്ചു. കോവിഡ് കാലമായതിനാല്‍ സന്ദര്‍ര്‍ശകരില്ല, ഇല്ലെങ്കില്‍ സ്‌കൂള്‍ കുട്ടികളുള്‍പ്പെടെ സന്ദര്‍ശകരുണ്ടാകുമായിരുന്നു. വിളിച്ചവര്‍ക്കെല്ലാം വാട്ടസ് ആപ്പിലൂടെ ചിത്രം അയച്ചുകൊടുക്കുകയാണ് ശശിധരന്‍ നായര്‍. കോവിഡ് കഴിയട്ടെ, കായ തരാം എന്ന സമാധാനിപ്പിക്കലും. നാലു വര്‍ഷത്തിനു മുമ്പ് തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്നാണ് രുദ്രാക്ഷ തൈ വാങ്ങിയത്.അത് വീട്ടു പുരയിടത്തില്‍ നട്ടു.ഇപ്പോള്‍ കന്നി കായ്ച്ചു .പഞ്ചമുഖ രുദ്രാക്ഷമാണ് ഇതുവരെ കിട്ടിയത്. കുട്ടിക്കാലത്തൊക്കെ രുദ്രാക്ഷം ഹരിദ്വാറില്‍ നിന്നൊക്കെ ചിലര്‍ കൊണ്ടുവരുമ്പോള്‍ അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട്. ഇപ്പോള്‍ സ്വന്തം പറമ്പിലും കായ പഴുത്ത് നീലനിറത്തില്‍ നില്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു, ശശിധരന്‍ നായര്‍ പറയുന്നു.

(Rudraksham generally grow in Himalayan regions. In Kerala, Rudraksham trees grow in certain places like Ilaveesha poonchira. sasidharan Nair, Nilamel, Kollam brought one sapling 4 yers ago from Vellayani Agriculture college and it beared fruits this year)

വിവിധയിനം രുദ്രാക്ഷങ്ങള്‍( Kinds of Rudrakshams)

ഹിന്ദു വിശ്വാസികള്‍ക്ക്, പ്രത്യേകിച്ചും ശിവഭക്തന്മാര്‍ക്ക് അതിദിവ്യ വസ്തുവാണ് രുദ്രാക്ഷം. രുദ്രന്റെ(ശിവന്‍) അക്ഷം അഥവ കണ്ണാണ് രുദ്രാക്ഷം. ചിലര്‍ക്കത് കണ്ണീരുമാണ്. രുദ്രാക്ഷം പഞ്ചമുഖിയാണ് സാധാരണ കിട്ടുന്നത് അത് തന്നെയാണ് വലിയ പ്രശ്‌നമില്ലാതെ ഉപയോഗിക്കാന്‍ പറ്റുന്നത്,മറ്റേതൊക്കെ ധരിക്കാന്‍ ചിട്ടകളുണ്ടെന്നും വിശ്വാസികള്‍ പറയുന്നു. Elaeocarpus ganitrus എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന രുദ്രാക്ഷം 60-80 അടിവരെ ഉയരത്തില്‍ വളരും. ഹിമാലയന്‍ ചരുവികളിലാണ് ഇവ സ്വാഭാവികമായി വളരുക.തുറന്ന ഇടങ്ങളേക്കാള്‍ ഇടുങ്ങിയ പ്രദേശങ്ങലാണ് വളര്‍ച്ചയ്ക്ക് അനുകൂലമായ ഇടങ്ങള്‍.ഇലകള്‍ നീളമുള്ളതും ുയര്‍ന്നു നില്‍ക്കുന്ന ഞരമ്പുകലോട് കൂടിയതുമാണ്. ഏറ്റവും മികച്ച രുദ്രാക്ഷങ്ങളുള്ളത് നേപ്പാളിലെ Dingla മേഖലയിലാണ്. നിത്യഹരിത മരമായ രുദ്രാക്ഷം 3-4 വര്‍ഷം പ്രായമാകുമ്പോള്‍തന്നെ കായ്ച്ചു തുടങ്ങും. ഒരു വര്‍ഷം 1000-2000 കായകള്‍ വരെയുണ്ടാകും. ഇതിന്റെ നീലനിറമുള്ള കായകള്‍ക്ക് അമൃത്ഫലം(Fruit of nectar) എന്നും Blue berry beads എന്നും പേരുണ്ട്. ഒന്നു മുതല്‍ 21 മുഖങ്ങള്‍ വരെയുള്ള രുദ്രാക്ഷങ്ങളുണ്ട്. നേപ്പാളില്‍ 27 മുഖമുള്ള ഒരു രുദ്രാക്ഷവും കണ്ടെത്തിയിട്ടുണ്ട്. എണ്‍പത് ശതമാനം രുദ്രാക്ഷങ്ങളും 4,5,6 മുഖങ്ങളുള്ളവയാണ്. ഏകമുഖി അപൂര്‍വ്വമാണ്. പൊതുവെ തവിട്ടു നിറമുളള ഇനമാണ് കാണപ്പെടുന്നതെങ്കിലും വെള്ളയും ചുവപ്പും മഞ്ഞയും കറുപ്പും രുദ്രാക്ഷം പിടിക്കുന്ന മരങ്ങളുമുണ്ട്. രണ്ട് രുദ്രാക്ഷം ഒന്നു ചേര്‍ന്ന രീതിയില്‍ ലഭിക്കുന്നതാണ് ഗൗരിശങ്കരം. തുമ്പിക്കൈ രൂപമുള്ള രുദ്രാക്ഷത്തെ ഗണേശ എന്നു വിളിക്കുന്നു.

(Elaeocarpus ganitrus, is a large evergreen broad-leaved tree whose seed is traditionally used for prayer beads in Hinduism. The seeds are known as rudraksha, ('Rudra's eyes'). It grows in the area from the Gangetic plain in the foothills of the Himalayas to South-East Asia, Nepal, Indonesia, New Guinea to Australia, Guam, and Hawaii.Rudraksha seeds are covered by an outer husk of blue colour when fully ripe, and for this reason are also known as blueberry beads. The blue colour is not derived from pigment but is structural. It is an evergreen tree that grows quickly. The rudraksha tree starts bearing fruit in three to four years.)

ഔഷധഗുണങ്ങള്‍ (Medicinal benefits)

രുദ്രാക്ഷപ്പഴത്തില്‍ ആല്‍ക്കലോയ്ഡ്‌സ്, ഫ്‌ളേവനോയ്ഡ്‌സ്,ടാനിന്‍സ്,സ്‌റ്റെറോയ്ഡ്‌സ്, ട്രൈടെര്‍പനിസ്,കാര്‍ബോഹൈഡ്രേറ്റ്, ഗ്ലൈക്കോസൈഡ് എന്നിവ അടങ്ങിയിട്ടുണ്ട്. കായ ആന്റി ഇന്‍ഫ്‌ലമേറ്ററിയും അനാള്‍ജസിക്കും സെഡേറ്റീവും ആന്റി ഡിപ്രസന്റുമാണ്. ആന്റി ആസ്മാറ്റികും ഹൈപ്പോഗ്ലൈസീമിക്കും ആന്റി ഹൈപ്പര്‍ടെന്‍സീവും സ്മൂത്ത് മസില്‍ റിലാക്ടന്റും ഹൈഡ്രോക്ലോറെറ്റിക്കും ആന്റി അള്‍സരോജനിക്കും ആന്റി കണ്‍വള്‍സന്റുമാണിത്. കായും ഇലയും പട്ടയും ആന്റി ഡാക്ടീരിയലാണ്. മാനസിക ചികിത്സയ്ക്കും ഉപയോഗിക്കും. തലവേദന,പനി,ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്കും ഗുണപ്രദം. എപ്പിലെപ്‌സി ചികിത്സയിലും നല്ലതാണ്. ശിരോരോഗങ്ങള്‍ക്കും മാനസിക രോഗങ്ങള്‍ക്കും ആയുര്‍വ്വേദ ചികിത്സയില്‍ രുദ്രാക്ഷത്തിന് വലിയ സ്ഥാനമാണുള്ളത്.

(Rudraksha fruits contain alkaloids, flavonoids, tannins, steroids, triterpenes, carbohydrates and cardiac glycosides.Rudraksha seeds exhibit pharmacological properties that include anti-inflammatory, analgesic, sedative, antidepressant, anti-asthmatic, hypoglycemic, antihypertensive, smooth muscle relaxant, hydrocholeretic, antiulcerogenic, and anticonvulsant. In Ayurveda, the bead, bark and leaves of the rudraksha tree, which have antibacterial effects, are used for treating mental disorders, headaches, fever, skin diseases and other ailments. The flesh or pulp of the drupe is administered for epilepsy, diseases of the head and mental illness.)

ഭക്തിബന്ധം ( Religious connections)

108 രുദ്രാക്ഷം ധരിക്കുന്നത് പരമ്പരാഗത രീതിയാണ്. ഓം നമശിവായ എന്നുരുവിട്ട് 108 രുദ്രാക്ഷം തെരുപ്പിടിപ്പിക്കുന്നത് വിശ്വാസിയുടെ ശീലമാണ്. ഇത് മെഡിറ്റേഷന് ഉപകരിക്കും.

രുദ്രാക്ഷം ധരിക്കുന്നത് മൂലം ഗ്രഹ ദോഷങ്ങള്‍ അകലുകയും സമ്പത്ത്, സമാധാനം, ആരോഗ്യം എന്നിവ ഉച്ചസ്ഥായിയില്‍ എത്തുകയും ചെയ്യുമെന്നാണ് വിശ്വാസികള്‍ അഭിപ്രായപ്പെടുന്നത്.രുദ്രാക്ഷം തെരഞ്ഞെടുക്കുന്നത് പോലെതന്നെ ധരിക്കുന്നതിനും ചില നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.രുദ്രാക്ഷം ധരിക്കുന്ന സമയത്ത് ശുദ്ധവൃത്തികള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.പ്രാര്‍ത്ഥനയും മന്ത്രോച്ചാരാണവും നടത്തി ഐശ്വര്യദായക ദിവസങ്ങളില്‍ വേണം രുദ്രാക്ഷ ധാരണം നടത്തേണ്ടത്. ധരിക്കുന്ന ആള്‍ ദിവസവും രുദ്രാക്ഷമന്ത്രം ഉരുക്കഴിക്കേണ്ടതുമുണ്ട്.ഋതുമതികളായിരിക്കുന്ന സമയത്ത് രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. ഉറങ്ങാന്‍ പോവുമ്പോള്‍ രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. രുദ്രാക്ഷം വിശുദ്ധമായ സ്ഥലത്ത് വേണം സൂക്ഷിക്കേണ്ടത്. ദിവസവും രാവിലെ സ്‌നാനം കഴിഞ്ഞ ശേഷം മന്ത്രം ഉരുക്കഴിച്ച് ധരിക്കണം. വൈകിട്ട് ഊരി വയ്ക്കുമ്പോഴും മന്ത്രോച്ചാരണം നടത്തണം.ലൈംഗിക ബന്ധം നടത്തുമ്പോള്‍ രുദ്രാക്ഷം അണിയരുത്. ശവദാഹത്തില്‍ പങ്കെടുക്കുമ്പോഴും പ്രസവം നടന്ന വീട്ടില്‍ വാലായ്മ കഴിയുന്നതിന് മുമ്പ് സന്ദര്‍ശനം നടത്തുമ്പോഴും രുദ്രാക്ഷം അണിയരുത് എന്നൊക്കെ വിശ്വാസങ്ങള്‍ ഏറെയാണ്.ഒറ്റ മുഖ രുദ്രാക്ഷം ധരിച്ചാല്‍ സംസാരദുഃഖത്തില്‍ നിന്നും മോചനം, മനസ്സിന് ദൃഢത എന്നിവയുണ്ടാകും.രണ്ടു മുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ഗ്രഹസ്ഥ ജീവിതം സുഖമമായിത്തീരും.മൂന്നുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ അഭീഷ്ടസിദ്ധിയുണ്ടാവുകയും അഗ്‌നിഭയം അകലുകയും ചെയ്യും.നാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ബുദ്ധിശക്തി വര്‍ദ്ധിക്കുകയും ചിത്തഭ്രമം അകലുകയും ചെയ്യും.അഞ്ചുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ നെഞ്ചുസംബന്ധമായ വേദനകള്‍ക്ക് ആശ്വാസമുണ്ടാകും.ആറുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ഓര്‍മ്മശക്തിവര്‍ദ്ധിക്കും.ഏഴുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ സര്‍പ്പഭയം ഇല്ലാതാകുകയും ദീര്‍ഘായുസ്സ് ലഭിക്കുകയും ചെയ്യും.എട്ടുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ വിഘ്‌നങ്ങള്‍ തീരും, സമ്പത്ത് വര്‍ദ്ധിക്കും.ഒമ്പത് മുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ രക്തസംബന്ധമായ രോഗങ്ങള്‍ മാറും.പത്തുമുഖമുള്ളരുദ്രാക്ഷം ധരിച്ചാല്‍ മാനസ്സിക സംഘര്‍ഷം അകലും, നീര്‍ദോഷം, ശ്വാസരോഗങ്ങള്‍ എന്നിവയ്ക്ക് ശമനമുണ്ടാകും.പതിനൊന്നു മുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ പകര്‍ച്ചവ്യാധികള്‍ അകലും.പന്ത്രണ്ടുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ തേജസ് വര്‍ദ്ധിക്കുകയും നേത്രസംബന്ധമായ രോഗങ്ങള്‍ അകലുകയും ചെയ്യും.പതിമൂന്ന് മുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ ആത്മശാന്തി അനുഭവപ്പെടും.പതിനാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍ രോഗങ്ങളില്‍ നിന്ന് മുക്തി കിട്ടുകയും ശരീരബലം വര്‍ദ്ധിക്കുകയും ചെയ്യും. ഇങ്ങിനെ വിശ്വാസങ്ങള്‍ ഏറെയാണ്. ഇത്തരം വിശ്വാസങ്ങളിലെ ശരിതെറ്റുകള്‍ പഠനവിധേയമാക്കാന്‍ നമ്മുടെ ശാസ്ത്രത്തിന് കഴിയേണ്ടതുണ്ട്. ആ വഴിക്ക് ശ്രമം നടക്കുന്നില്ല എന്നത് ദു:ഖകരമാണ്.

(There is a long tradition of wearing 108 rudraksha beads in India. The mantra Om Namah Shivaya is repeated using rudraksha beads.Hindus have used Rudraksha malas as rosarise for meditation purposes and to sanctify the mind, body and soul since the 10th century at the earliest. It is important to find out the mental and physical effects it can bring or to know all are mystic thoughts)

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകഔഷധമൂല്യമുളള അച്ചന്‍കോവില്‍ കാട്ടുതേന്‍ വിപണിയിൽ

English Summary: Rudraksham at Sruthi beared fruit, Sruthiyil rudraksham kaychu

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds