നമ്മുടെ കൃഷിയിടത്തിൽ ചെയ്യേണ്ട പരമ പ്രധാനമായ കാര്യമാണ് മണ്ണിൻറെ പോഷകാംശങ്ങൾ തിരിച്ചറിയുക എന്നത്. 45 % ധാതു മൂലകങ്ങൾ, 25% വായു, 25 % ജലം 5% ജൈവാംശം എന്നിങ്ങനെയാണ് മികച്ച മണ്ണിൻറെ ഘടനയായി കണക്കുകൂട്ടുന്നത്. ഫലപുഷ്ടി കൂടുതലുള്ള മണ്ണിലെ എക്കലിന്റെ സാന്നിധ്യം കൂടുതലായിരിക്കും. മണൽ മണ്ണിൽ വെള്ളം പെട്ടെന്ന് വാർന്നു പോകുകയും ചെയ്യും. കളിമണ്ണിൽ ആകട്ടെ ജലം പതുക്കെ മാത്രമേ പോവുകയുള്ളൂ.
വെട്ടിയുണ്ടാക്കിയ കുഴിയിൽ മുകളറ്റം മുതൽ താഴെ വരെ 5 സെൻറീമീറ്റർ കനത്തിൽ മണ്ണ് വെട്ടിയെടുത്തു തണലത്ത് ഉണക്കിയെടുക്കണം. ഉണക്കിയെടുത്ത മണ്ണ് നിരത്തി നാലായി ഭാഗിച്ചു കോണോടു കോൺ വേരുന്ന ഭാഗങ്ങൾ ശേഖരിക്കാം. അര കിലോഗ്രാം മണ്ണ് ആകുന്നതുവരെ ഇതു തുടരണം. വിസ്തീർണ്ണം അനുസരിച്ച് എട്ടു മുതൽ 16 വരെ സ്ഥലങ്ങളിൽ നിന്ന് മണ്ണ് ശേഖരിച്ച് പ്രാതിനിധ്യ സാമ്പിൾ ഉണ്ടാക്കാം. വളക്കുഴികൾ, വളം ചേർത്ത തടങ്ങൾ, വെള്ളം കെട്ടി കിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽനിന്ന് സാമ്പിൾ ശേഖരിക്കരിക്കരുത്.
പരിശോധന കൊണ്ട് മണ്ണിൻറെ പ്രാഥമിക പോഷകമൂലകങ്ങൾ ആയ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും സൂക്ഷ്മ മൂലകങ്ങൾ ആയ ഇരുമ്പ്, സിങ്ക്, കോപ്പർ, ബോറോൺ എന്നിവയുടെ നിലവാരവും അമ്ല ക്ഷാര ഗുണനിലവാരവും മനസ്സിലാക്കാൻ സാധിക്കും. അതിൻറെ അടിസ്ഥാനത്തിൽ മാത്രമേ എത്ര മാത്രം എത്ര അളവിൽ വളങ്ങൾ ചേർക്കണം എന്ന് അറിയാൻ സാധിക്കും. കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടെ ആണെങ്കിൽ പരിശോധന സൗജന്യമാണ്. കേരളത്തിൽ 14 ജില്ലാ മണ്ണ് പരിശോധന ലാബുകൾക്ക് പുറമേ 10 സഞ്ചരിക്കുന്ന മണ്ണുപരിശോധന ലാബുകളുണ്ട്.
മണ്ണിനെ അറിയുവാൻ ആപ്പ്
മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് തയ്യാറാക്കിയ മണ്ണ് ആപ്ലിക്കേഷൻ ഇന്ന് പ്ലേസ്റ്റോറിൽ ലഭ്യമാണ്. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം കൃഷിയിടത്തിൽ പോയി ജിപിഎസ് ഓൺ ആക്കി മണ്ണിൻറെ പോഷകാംശം തിരിച്ചറിയാൻ സാധിക്കും.
The most important thing to do in our farm is to identify the nutrients in the soil. The best soil composition is 45% mineral, 25% air, 25% water and 5% organic matter.
ഇങ്ങനെ ചെയ്യുന്നപക്ഷം മണ്ണിൽ ഉള്ള ഓരോ മൂലകത്തിന്റെയും പോഷക നില മനസ്സിലാക്കാൻ സാധിക്കും. ഇതിനുശേഷം വിള ശുപാർശ എന്നത്തിൽ ക്ലിക്ക് ചെയ്താൽ കൃഷി ചെയ്യുവാൻ സാധിക്കുന്ന വിളയും, ചെയ്യേണ്ട വളപ്രയോഗവും അറിയാൻ സാധിക്കും.
Share your comments