തേങ്ങയുടെ വിലയിടിവിന് പുറമേ തേങ്ങ ഉൽപ്പാദനത്തിലുള്ള കുറവും തേങ്ങുകർഷകരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. തെങ്ങിൻ കുല വിരിഞ്ഞ് മച്ചിൽ പ്രായം ആകുമ്പോഴേക്കും ഇതിൽ വിരിഞ്ഞതിന്റെ 50ശതമാനവും കൊഴിഞ്ഞ് പോകുന്ന കാഴച കാണാറുണ്ട്. നിരവധി കാരണങ്ങളാണ് ഇതിന് ഇടയാക്കുന്നത്. ശരിയായ പരിചരണം ഉണ്ടെങ്കിൽ ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാം .തേങ്ങിൻ തടങ്ങളിലെ മണ്ണ് ശേഖരിച്ച് പരിശോധിച്ച് ഇത് അമ്ലത കൂടിയ മണ്ണാണോ എന്ന് ഉറപ്പ് വരുത്തണം
അമ്ലതയുള്ള മണ്ണാണെങ്കിൽ വർഷത്തിൽ രണ്ട് പ്രാവശ്യം തടങ്ങളിൽ കുമ്മായം ഇട്ട് കൊടുക്കാം ഇത് മണ്ണിന്റെ അമ്ലത കുറയ്ക്കും .വരൾച്ച മൂലവും മച്ചിൽ കൊഴിച്ചിൽ വരാനുണ്ട് .കഠിന വേനലിൽ ഒന്നിടവിട്ട് 500 ലിറ്റർ വെള്ളമെങ്കിലും തടത്തിൽ ഒഴിച്ച് കൊടുക്കണം . ഇത് കുലകൾക്ക് വാട്ടം വരാതെ നിലനിർത്തുന്നു .മൂലകങ്ങളുടെ കുറവ് നികത്തുന്നതിന് വേണ്ടി മെയ്യ് മാസങ്ങളിൽ ഒന്നേകാൽ കിലോ യൂറിയ 2 കി ലോ ഫോസ്ഫറസ് 2 കി ലോ പൊട്ടാസ്യം ഇവ തടങ്ങിൽ ഇട്ട് നനക്കുക . ജൂൺ-ജൂലായ് മാസങ്ങളിൽ തടം തുറന്ന് ജൈവവളങ്ങളും വേപ്പിൻ പിണ്ണാക്കും പച്ചില തുകലും ഇട്ട് കൊടുത്ത് മഴ അവസാനിക്കുമ്പോൾ തടം മൂടാം. കൊമ്പൻ ചെല്ലി ചെമ്പൻ എന്നീ കീടങ്ങളുടെ ആക്രമണമാണ് തെങ്ങിൽ ഏറ്റവും കൂടിയ തോതിൽ ഉണ്ടാകുന്നത് .കൊമ്പൻ ചെല്ലി കൂമ്പിനെ ആക്രമിക്കുന്ന കീടമാണ് .ഇവയുടെ ആക്രമത്തെ തുടക്കം തന്നെ കണ്ടെത്തി ബോർഡോ മിശ്രിതവും വേപ്പിൻ കഷായവും കൂമ്പിൻ പ്രയോഗിക്കാം .ചെമ്പൻ ചെല്ലി തെങ്ങിൽ വേരുകി കളിലൂടെ തടിയിലേക്ക് കയറി തടി കാർന്ന് തിന്നുന്നു .ഇതിന് വേരുകളിൽ ജൈവ കീടനാശിനികൾ പ്രയോഗിക്കണം .ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യ്താൽ തേങ്ങയുടെ ഉൽപാദനം വർദ്ധിപ്പിക്കാം.
Share your comments