മണ്ണില്ലാ കൃഷി രീതിയാണ് ഹൈഡ്രോപോണിക്സ്. പരിമിതമായ സ്ഥലത്ത് നിന്ന് കൂടുതൽ വിളവ് ഉണ്ടാക്കാൻ കഴിയുമെന്നതാണ് ഹൈഡ്രോപോണിക്സ് കൃഷി രീതിയെ വ്യത്യസ്തമാക്കുന്നത്. പോഷകങ്ങളടങ്ങിയ ലായനിയിൽ പച്ചക്കറികൾ വളർത്തിയെടുക്കുന്ന രീതിയാണ് ഇത്. ഇങ്ങനെ പോഷക മൂല്യമേറിയ ലായനിയിൽ ചെടികൾ വളർത്തി എടുക്കുമ്പോൾ ഇവയുടെ വളർച്ച വേഗത്തിൽ നടത്തുന്നു.
താരതമ്യേന രോഗബാധയും ഈ രീതിയിൽ വളർത്തുന്ന ചെടികൾക്ക് കുറവാണ്. എന്നാൽ ഹൈഡ്രോപോണിക്സ് കൃഷി രീതി പലരും അവലംബിക്കുന്നില്ല. അതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഹൈഡ്രോപോണിക് കൃഷി രീതി കൂടുതൽ മുതൽമുടക്ക് വേണ്ടി വരും എന്നതാണ്. നമ്മുടെ അധ്വാനവും ചെടിയുടെ വളർച്ചയും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണമെന്തെന്നാൽ നമ്മുടെ പ്രകൃതിയുമായി ഈ കൃഷിക്ക് യാതൊരുവിധ ബന്ധവുമില്ല. വൈദ്യുതിയും വെള്ളവും പ്രയോജനപ്പെടുത്തി പലവിധ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഈ കൃഷി ചെയ്യുന്നത്.
ഹൈഡ്രോപോണിക്സ് രീതികൾ ഉപയോഗപ്പെടുത്തി വളർത്തുന്ന ചെടികൾക്ക് നമ്മുടെ കാലാവസ്ഥയുമായി യാതൊരു തരത്തിലുള്ള ബന്ധങ്ങളും ഇല്ല. അവയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് നമ്മുടെ കടമയാണ്. പൂർണ്ണമായും വൈദ്യുതി പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി നിലയ്ക്കുമ്പോൾ ഹൈഡ്രോപോണിക്സ് സിസ്റ്റവും പണി നിർത്തുന്നു.
ഇത് നമുക്ക് പല തരത്തിലുള്ള വെല്ലുവിളി ഉയർത്തുന്നു. എന്നാലും ഹൈഡ്രോപോണിക്സ് രീതിയിൽ സംബന്ധിച്ച് പലതരത്തിലുള്ള ഗുണങ്ങളുണ്ട്. അതിൽ എടുത്തു പറയേണ്ടത് ഭൂമി ഒട്ടും ഇല്ലാത്തവർക്കും നല്ല രീതിയിൽ കൃഷി ചെയ്തു വിളവ് ഉണ്ടാക്കാൻ ഹൈഡ്രോപോണിക്സ് രീതി ഉപയോഗപ്രദമാണ്. ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ വെളിച്ചവും ഈർപ്പവും പോഷകങ്ങളും നമ്മൾ തന്നെ ഒരിക്കൽ നൽകുന്നതിനാൽ ചെടികൾ നല്ല രീതിയിൽ വളരുന്നു.
പോഷകസമൃദ്ധമായ ജലത്തിൽ നിന്ന് സസ്യങ്ങൾ വേരുകളിലൂടെ പോഷകാംശങ്ങൾ വലിച്ചെടുത്ത് വളരുന്നു. ഒരു തുള്ളി വെള്ളം പോലും ഈ രീതിയിൽ നഷ്ടപ്പെടില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. നമ്മുടെ സൗകര്യാർത്ഥം ചെടികൾ അടുക്കളയിലും ബെഡ്റൂമിലും കൃഷി ചെയ്യാവുന്നതാണ്. ഇവയ്ക്ക് പ്രത്യേക സ്ഥലം തെരഞ്ഞെടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. നമ്മുടെ അധ്വാനമാണ് ഹൈഡ്രോപോണിക്സ് കൃഷി രീതിയിലെ വിജയ പരാജയസാധ്യത കളെ തീരുമാനിക്കുന്നത്.
ഈ കൃഷി രീതി സുരക്ഷിതവും പരിസ്ഥിതിക്ക് ഒരു വിധത്തിലുള്ള കോട്ടം സൃഷ്ടിക്കാത്ത തുമാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ നിഷ്പ്രയാസം ഹൈഡ്രോപോണിക്സ് കൃഷിരീതികൾ നടപ്പിലാക്കാം. ഹൈഡ്രോപോണിക്സ് കൃഷി നല്ല രീതിയിൽ നടപ്പിലാക്കാൻ സാധിച്ചാൽ 30 ശതമാനം വരെ വിളവ് അധികം ലഭിക്കുകയും ചെയ്യും.
Share your comments