തുളസിയിനത്തില്‍ പെട്ട ഒരിനം ചെടിയുടെ അരിയാണ് കസ്കസ്. അതുകൊണ്ടുതന്നെ രോഗ പ്രതിരോധത്തിന്നും, ആന്തരിക ശുചീകരണത്തിന്നും ചെറുതല്ലാത്ത ഒരു പങ്ക് വഹിക്കുവാന്‍ ഈ ചെറിയ അരിമണികള്‍ക്ക് കഴിയും.
കസ്കസ് ചെടിയുടെ ഇലകളും തുളസിയിലയുടെ എല്ലാ ഗുണങ്ങളും അടങ്ങിയതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ധാരാളം പ്രോട്ടീനും കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, മാംഗനീസ്, മഗ്‌നീഷ്യം, സിങ്ക് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട് .
തുളസിയിനത്തിൽപെട്ട ഈ ചെടിയിൽ നിന്ന് കസ്‌കസ് എങ്ങനെയാണ് വേർതിരിക്കുന്നതെന്ന് എന്ന് നോക്കാം. ചെടിയുടെ ഉണങ്ങിയ കുറച്ച് പൂവ് അടര്‍ത്തി എടുത്ത ശേഷം അമര്‍ത്തി തിരുമ്മുക അപ്പോൾ കറുത്ത വളരെ ചെറിയ മണികള്‍ ലഭിക്കുന്നു. ഇവ ഒരു അരിപ്പ ഉപയോഗിച്ച് അതിലെ പൊടിയെല്ലാം കളഞ്ഞ ശേഷം കറുത്ത കുഞ്ഞന്‍ കുരുക്കള്‍ വേര്‍തിരിച്ചെടുത്ത് ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഇടുക. അപ്പോൾ കാണാം കുഞ്ഞൻ കസ്‌കസ് മണികൾ ഗ്ലാസിനടിയിൽ കിടക്കുന്നത്. ഉണങ്ങിയ മണികൾ എള്ള് പോലെ തോന്നിക്കും. അവ കുതിർത്തെടുക്കുമ്പോൾ മാത്രമാണ് നാം കാണുന്ന രൂപത്തിൽ കിട്ടുക.
കസ്‌കസ് എന്ന് വിളിപ്പേരുള്ള പോപ്പീ സീഡ്‌സിനെകുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും അറിഞ്ഞിട്ടുണ്ട്. Papavar somniferum എന്നതാണ് കസ്‌കസിന്റെ ശാസ്ത്രീയ നാമം. ഡെസര്‍ട്ടുകളിലും പാനീയങ്ങളിലും മറ്റ് വിഭവങ്ങളിലും രുചി കൂട്ടാനായി വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ കസ്‌കസ് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കറുപ്പു ചെടിയുടെ വിത്തുകളാണിവ. ഫലൂദ സീഡുകള്‍ എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. കറുപ്പിനു ചുറ്റും വെളുത്ത പാട പോലുളള ഈ ചെറു വിത്തുകള്‍ ഫലൂദയിലും ഉപയോഗിക്കാറുണ്ട് .
ഒരു വെറൈറ്റി എന്നതിലുപരി ഈ കറുത്ത എള്ള് പോലെ അരിയുടെ ഗുണങ്ങള്‍ നിരവധിയാണ്. ധാരാളം മൂലകങ്ങൾ അടങ്ങിയ കസ്‌കസ് പല അസുഖങ്ങള്‍ക്കും ഉത്തമമാണ്. അതിനാൽ ദിവസവും കുതിർത്ത കസ്‌കസ് കഴിച്ചാൽ വളരെ നല്ലത് . ഇതിൽ ആരോഗ്യത്തിന് ഗുണകരമായ ആന്റി ഓക്സിഡന്‍സ് ധാരാളം അടങ്ങിയിട്ടുണ്ട്. പ്രത്യേകമായ രുചി ഒന്നുമില്ലെങ്കിലും ഏതു ഭക്ഷണത്തിനൊപ്പവും, പ്രത്യേകിച്ച് ജ്യൂസിനൊപ്പം കസ്കസ് ചേര്‍ത്തു കഴിക്കാം.
Share your comments