<
  1. Farm Tips

ബീജാമൃതവും ജീവാമൃതവും എങ്ങനെ നിർമ്മിക്കാം?

നമ്മുടെ ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ ആവശ്യമായ ചില ജൈവവള കൂട്ടുകളുടെ നിർമ്മാണ രീതിയാണ് ഇവിടെ പറയാൻ പോകുന്നത്

Priyanka Menon
ബീജാമൃതവും ജീവാമൃതവും എങ്ങനെ നിർമ്മിക്കാം?
ബീജാമൃതവും ജീവാമൃതവും എങ്ങനെ നിർമ്മിക്കാം?

നമ്മുടെ ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ ആവശ്യമായ ചില ജൈവവള കൂട്ടുകളുടെ നിർമ്മാണ രീതിയാണ് ഇവിടെ പറയാൻ പോകുന്നത്

ബീജാമൃതം

ആവശ്യമായ വസ്തുക്കൾ
വെള്ളം-20 ലിറ്റർ
പുതിയ ചാണകം-അഞ്ചു കിലോ
ഗോമൂത്രം-5 ലിറ്റർ
ചുണ്ണാമ്പ്-50 ഗ്രാം
കന്നി മണ്ണ്-ഒരുപിടി

ഉണ്ടാക്കുന്ന വിധം

20 ലിറ്റർ വെള്ളത്തിൽ ഓരോന്നായി ചേർത്ത് നന്നായി യോജിപ്പിക്കുക. അത് ശേഷം 24 മണിക്കൂർ അടച്ചു സൂക്ഷിക്കുക. മൂന്നു തവണയായി രണ്ടുമിനിറ്റ് നേരം വലത്തോട്ട് ഇളക്കുക.
100 കിലോഗ്രാം വിത്ത് പരത്തി ഇടുക. ഇതിനു മുകളിൽ ബീജാമൃതം നൽകുക. ശേഷം വിത്ത് കൈകൊണ്ട് നല്ലവണ്ണം തിരിഞ്ഞു ബീജാമൃതം ഇതിനു പുറത്ത് പിടിപ്പിക്കുക ഒരു ദിവസം തണലിൽ പരത്തി ഇടുക.

ജീവാമൃതം

ആവശ്യമുള്ള സാധനങ്ങൾ
ശുദ്ധജലം-200 ലിറ്റർ
ഗോമൂത്രം- 5-10 ലിറ്റർ
ചാണകം-10 കിലോ
ശർക്കര ഒരു കിലോ
പയറുപൊടി രണ്ട് കിലോ
ഒരുപിടി മണ്ണ്

ഉണ്ടാക്കുന്ന വിധം

ഒരു വലിയ പാത്രത്തിൽ വെള്ളം എടുത്ത് ഓരോ വസ്തുക്കളും ഉടച്ചു യോജിപ്പിക്കുക. മൂടി ചണച്ചാക്ക് കൊണ്ട് അടയ്ക്കുക. ദിവസം മൂന്ന് നേരം 2മിനിറ്റ് വലത്തോട്ട് ഇളക്കുക. 48 മണിക്കൂറിനു ശേഷം ഉപയോഗിക്കാം. ഏഴു ദിവസം വരെ നന വെള്ളത്തിലൂടെ നൽകാം.

Here's how to make some organic manure compounds needed to accelerate the growth of our plant. Take water in a large bowl and mix each item together. Cover and cover with jute sack. Stir to the right for 2 minutes three times a day. Can be used after 48 hours. Irrigation can be given for up to seven days.

ഇതിനുപുറമേ വിതച്ച ഒരുമാസത്തിനുശേഷം നൂറു ലിറ്റർ വെള്ളത്തിൽ അഞ്ച് ലിറ്റർ ജീവാമൃതം തളിക്കാം. (പുളിച്ച മോര് കുമിൾനാശിനി യും ഹോർമോണാണ്) ഏഴു ദിവസം വരെ സൂക്ഷിച്ചു വച്ച ഉപയോഗിക്കുക.

English Summary: How to make spermicide and biodegradable beejamritham and jeevamritham

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds