മണ്ണിരകളെ ഉപയോഗിച്ച് നിർമ്മിക്കുന്ന വളമാണ് മണ്ണിര കമ്പോസ്റ്റ്. ഒരു മാലിന്യ നിർമ്മാർജ്ജന (pollution) രീതി കൂടിയാണ് ഇത്. ജൈവ കൃഷിക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വളം കൂടിയാണ് മണ്ണിര കമ്പോസ്റ്റ്.
തയ്യാറാക്കുന്ന വിധം
തണലുള്ള ഭാഗത്ത് 3 അടി വീതിയും 2 അടി താഴ്ചയും 10 അടി നീളവുമുള്ള കുഴി തയ്യാറാക്കുക. കുഴിയുടെ അടിഭാഗം നന്നായി ഉറപ്പിച്ച ശേഷം തൊണ്ട് മലർത്തി അടുക്കുക. അതിന് മുകളിലായി അഴുകി തുടങ്ങിയ ഖരമാലിന്യങ്ങൾ ഇടുക. എരിവ്, പുളി, തുടങ്ങിയ ഖരാവസ്തുക്കൾ, പ്ലാസ്റ്റിക് കുപ്പികൾ, ഗ്ലാസ്സുകൾ, എന്നിവ ഉപയോഗിക്കാതിരിക്കുക. അഴുകിയ ഖരമാലിന്യങ്ങൾ ഇട്ട ശേഷം അതിന് മുകളിലായി ചാണകം ഇട്ടുകൊടുക്കുക. അതിന് മുകളിൽ വീണ്ടും ഖരമാലിന്യം എന്ന രീതിയിൽ അടുക്കടുക്കായി ഇട്ടുകൊടുക്കുക. ഇതിനിടയ്ക്ക് Eudrilus eugeniae എന്ന African മണ്ണിരയേയും ഇട്ടുകൊടുക്കുക. 1 Kg മണ്ണിരയ്ക്ക് 700 രൂപയാണ് വില. ഈകുഴിയിലേക്ക് ഏകദേശം 500 എണ്ണം അതായത് അരകിലോ മണ്ണിരയെ വേണ്ടിവരും.
കുഴിയുടെ ഏകദേശം ഒരടി ഉയരത്തിൽ വേണം ഈ കുഴി അടുക്കടുക്കായി നിറയ്‌ക്കേണ്ടത്. അതിന് മുകളിലായി ഉണങ്ങിയ ഓലയോ മറ്റോ ഉപയോഗിച്ച് മറയ്ക്കുക. എലിശല്യം ഒഴിവാക്കാനായി ഏറ്റവും മുകളിൽ കമ്പിവല വെക്കുന്നതും നല്ലതാണ്. ഉറുമ്പിന്റെ ശല്യം ഇല്ലാതിരിക്കാൻ കുഴിയുടെ നാല് ചുറ്റും PVC pipe പകുതിയോളം മുറിച്ച് അതിൽ വെള്ളം നിറച്ച് ചേർത്ത് വെച്ചിരുന്നാൽ മതി.
ഏകദേശം 2 മാസമാകുമ്പോഴേക്കും നല്ല മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കിയെടുക്കാൻ സാധിക്കും. ഇത്തരത്തിൽ തയ്യാറാക്കിയ മണ്ണിര കമ്പോസ്റ്റ് പുറത്തെടുത്ത് കൂന കൂട്ടിവെക്കുക. മണ്ണിരകൾ താഴേക്ക് പോവുകയും മുകൾ ഭാഗത്തുള്ള മണ്ണിര കമ്പോസ്റ്റ് മാറ്റിയെടുത്ത് അരിച്ച് സൂക്ഷിക്കാവുന്നതുമാണ്.
മണ്ണിര കമ്പോസ്റ്റിന് ഏകദേശം ഒരു കിലോയ്ക്ക് 20 രൂപയാണ് വില. ഇത് നേരിട്ട് കൃഷിയിടങ്ങളിൽ ഉപയോഗിക്കുകയോ ഉണക്കി വില്പനക്ക് ഉപയോഗിക്കുകയോ ചെയ്യാം.
How to make Vermicompost?
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കുറച്ചു സമയം മാറ്റിവച്ചാൽ നല്ലൊരു അടുക്കളത്തോട്ടമൊരുക്കാം
Share your comments