Government Schemes

വെര്‍മി കമ്പോസ്റ്റ് നിര്‍മാണ പരിശീലനം

കോഴിക്കോട്: കാര്‍ഷിക നൈപുണ്യ വികസന കൗണ്‍സില്‍ കര്‍ഷകര്‍ക്കും കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്കും വെര്‍മി കമ്പോസ്റ്റ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയുടെ ഭാഗമായ പരിശീലനം കോഴിക്കോട് ചെലവൂരിലുള്ള കേന്ദ്ര സുഗന്ധ വിള കേന്ദ്രത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെയാണ്  പരിശീലനം. 30 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തിന് ഭക്ഷണവും 1000 രൂപ യാത്ര ബത്തയും നല്‍കുന്നതാണ്. പരിശീലനം പൂര്‍ത്തിയാക്കുന്ന ഒരോരുത്തര്‍ക്കും വെര്‍മിക്കമ്പോസ്റ്റ് നിര്‍മാണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണന്ന് അധികൃതര്‍ അറിയിച്ചു. താല്‍പര്യമുള്ളവര്‍ക്ക് ഈ മാസം 14 മുന്‍പ് കോഴിക്കോട് സുഗന്ധവിള കേന്ദ്രവുമായി ബന്ധപ്പെടക. ഫോണ്‍ - 8304069502, 8589902677

Share your comments