തോരൻ, മെഴുക്കുപുരട്ടി , മസാലക്കറി, വറ്റൽ, കൊണ്ടാട്ടം എന്നിങ്ങനെ പല രൂപത്തിൽ ഭാവത്തിൽ നമ്മുടെ മുന്നിൽ എത്തുന്ന ഒരിക്കലും മടുപ്പുതോന്നിപ്പിക്കാത്ത ഒരു പച്ചക്കറിയാണ് കോവൽ.
തോരൻ, മെഴുക്കുപുരട്ടി , മസാലക്കറി, വറ്റൽ, കൊണ്ടാട്ടം എന്നിങ്ങനെ പല രൂപത്തിൽ ഭാവത്തിൽ നമ്മുടെ മുന്നിൽ എത്തുന്ന ഒരിക്കലും മടുപ്പുതോന്നിപ്പിക്കാത്ത ഒരു പച്ചക്കറിയാണ് കോവൽ. ഷുഗറിനെതിരെ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നൊരു വിശേഷണവും കോവിലിനു നാം കൊടുത്തിട്ടുണ്ട്. അടുക്കളത്തോട്ടത്തിലെ ഒരു സ്ഥിരം താരമാണ് കോവൽ,അധികം പരിചരനാം ഒന്നും ഇല്ലാതെ തന്നെ നല്ല വിളവ് തരുന്നു എന്നൊരു ഗുണവും കോവലിലെ പ്രിയപെട്ടതാക്കുന്നു. കോവലിന്റെ ഇളം ഇലകൾ പോലും ചിലർ തൊറമ്പ ഉണ്ടാക്കി കഴിക്കാറുണ്ട്.ഏതുസമയത്തും വിളവ് തരുന്ന ഒന്നാണ് കോവൽ എങ്കിലും നടാൻ പറ്റിയ സമയം മഴക്കാലമാണ്.
സാധാരണയായി കോവലിന്റെ തണ്ട് മുറിച്ചാണ് നടുന്നത്. നല്ല കായ്ഫലമുള്ള കോവലിന്റെ അഞ്ചുമുട്ടുകൾ ഉള്ള വള്ളിയാണു നടീലിനു എടുക്കേണ്ടത് നിലം നന്നായി കിളച്ചു കട്ടയും കല്ലും മാറ്റി കോവലിന്റെ തണ്ട് നടാം, നടുമ്പോള്‍ കോവല്‍ തണ്ടിന്റെ മൂന്നു മുട്ട് മണ്ണിനു താഴെയും രണ്ടു മുട്ട് മണ്ണിനു മുകളിലും വരാൻ ശ്രദ്ധിക്കണം. മഴയില്ലാത്ത സമയത്താണ് നടുന്നതെങ്കിൽ കരിയില കൊണ്ട് പുതയിടുകയും തുടക്കത്തിൽ ആവശ്യത്തിനു മാത്രം നനച്ചു കൊടുക്കുകയും ചെയ്യുക അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ വേണമെങ്കില്‍ ഇടാം. വള്ളി പടര്‍ന്നു തുടങ്ങിയാല്‍ പന്തലിട്ടു കയറ്റിവിടാം. ഉണങ്ങിയ ചാണകപ്പൊടി മാത്രം വിട്ടുകൊടുത്താൽ പോലും വളരെ നല്ല വിളവ് ലഭിക്കും. . മാസത്തിലൊരിക്കല്‍ തടത്തില്‍ മണ്ണ് കൂട്ടികൊടുക്കണം.
കോവല്‍ ചെടിയുടെ ഇലകളില്‍ ചെറിയ പുഴുക്കുത്തുകള്‍ പോലെയുള്ള കീടാക്രമണമാണ് സാധാരണ കണ്ടുവരുന്ന പ്രശ്നം. ഇവയെ നശിപ്പിക്കാന്‍ വേപ്പെണ്ണ ചേര്‍ന്ന ജൈവ കീടനാശിനികള്‍ ആഴ്ചയിലൊരിക്കല്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ രാവിലെയൊ വൈകിട്ടോ സ്പ്രേ ചെയ്യണം. നന്നായി പരിപാലിച്ചാല്‍ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി കോവലില്‍ നിന്ന് വിളവ് കിട്ടും. പിന്നീട് സ്ഥലം മാറ്റി കൃഷി ചെയ്യുന്നതാണ് ഉത്തമം.
English Summary: how to plant ivy gourd in kitchen garden
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments