ഫിഷ് അമിനോ ആസിഡ് (Fish Amino Acids-FAA) ഫലപ്രദമായ ജൈവ ദ്രാവക വളമാണ്. ഇതിന്റെ നിർമ്മാണം അനായാസകരമായി ചെയ്യാം, നമുക്ക് ഇത് കുറഞ്ഞ വിലയ്ക്ക് ഉണ്ടാക്കാം എന്നതാണ് പ്രത്യേകത. മത്സ്യം, ശർക്കര എന്നിവയിൽ നിന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിനായി ദ്രവരൂപത്തിലുള്ള ശർക്കര ഉപയോഗിക്കരുത്, സോളിഡ് മാത്രം ഉപയോഗിക്കുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മത്സ്യവും ശർക്കരയും തുല്യ അളവിൽ എടുക്കണം.
ഉദാഹരണത്തിന്, ഒരു കിലോ മത്സ്യത്തിന്, നിങ്ങൾക്ക് ഒരു കിലോ ശർക്കര ആവശ്യമാണ്. ഇവ രണ്ടും മാത്രമാണ് ഈ വിലകുറഞ്ഞ ദ്രാവക വളത്തിന്റെ ചേരുവകൾ. ചെറിയ ഇനം മത്സ്യങ്ങൾ, പ്രത്യേകിച്ച് സാർഡിൻ പോലുള്ള കടൽ മത്സ്യങ്ങൾ ഉപയോഗിക്കുക. അല്ലെങ്കിൽ മത്തി/ ചാള എന്നിവയുടെ വേസ്റ്റ് ( തല, കുടൽ മുതലായവ) നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. മീൻ അല്ലെങ്കിൽ മീൻ അവശിഷ്ടങ്ങൾ ചെറിയ കഷണങ്ങളായി മുറിക്കുക.
ഇത് 14 ദിവസത്തെ ഇടവേളയിൽ പച്ചക്കറികളിലും പൂച്ചെടികളിലും ഉപയോഗിക്കാം, 1 ലിറ്റർ വെള്ളത്തിൽ 2-4 മില്ലി എന്നത് ആണ് അളവ്.
ദ്രാവക വളങ്ങളിൽ നിന്ന് സസ്യങ്ങൾക്ക് പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയും, ഇത് ഖര രൂപത്തേക്കാൾ മികച്ച ഫലം നൽകുന്നു എന്നതും പ്രത്യേകം ശ്രദ്ധിക്കുക.
FAA യുടെ ചേരുവകൾ
1. സാർഡിൻ - 1 KG
2. സോളിഡ് ശർക്കര - 1 KG
സോളിഡ് ശർക്കര അരിഞ്ഞത്, മത്സ്യം ചെറിയ കഷണങ്ങളായി മുറിക്കുക. വായു കടക്കാത്ത പ്ലാസ്റ്റിക് ജാർ/കുപ്പി എടുത്ത് അതിൽ മിശ്രിതം ഇടുക. ഇത് നന്നായി ഇളക്കി തണുത്ത ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കുക. നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് അകറ്റി നിർത്തുക. നിങ്ങൾ ഇത് 30 ദിവസത്തേക്ക് സൂക്ഷിക്കേണ്ടതുണ്ട്. ശേഷം നിങ്ങൾക്ക് വേസ്റ്റ് ഫിൽട്ടർ ചെയ്ത് നീക്കം ചെയ്യാം, ലിക്വിഡ് പോർഷൻ എടുത്ത് സേവ് ചെയ്യുക. നിങ്ങൾക്ക് ഫിഷ് അമിനോ ആസിഡ് വളം 3 മാസം വരെ സൂക്ഷിക്കാം. അരിച്ചെടുത്ത ലായനിയിൽ നാൽപ്പത് ഇരട്ടി വെള്ളം ഒഴിച്ചാണ് പിന്നീട് ഉപയോഗിക്കേണ്ടത്.
ചെടികളുടെ ചുവട്ടിൽ അല്ലെങ്കിൽ ഇലകളിൽ ഇത് തളിക്കാവുന്നതാണ്. ശ്രദ്ധിക്കുക: ഇലകളിൽ തളിക്കുമ്പോൾ അൽപ്പം കൂടി വീര്യം കുറയ്ക്കാവുന്നതാണ്. വൈകുന്നേരങ്ങളിൽ തളിക്കുന്നതാണ് ചെടികളുടെ ആരോഗ്യത്തിന് നല്ലത്.
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇത്തരത്തിലുള്ള ജൈവ വളങ്ങൾ നിങ്ങൾക്ക് സാമ്പത്തിക ലാഭം മാത്രമല്ല മറിച്ച് നല്ല വിളവ് കിട്ടുന്നതിനും കാരണമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വിളവ് കൂടാൻ ‘എയർ പോട്ടുകൾ’ തെരഞ്ഞെടുക്കാം
കൃഷി പൊടിക്കൈകൾ എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Farm care tips'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments