വേനൽചൂട് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരിക്കുകയാണ് , ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥ പ്രവചന കേന്ദ്രങ്ങളും വരാനിരിക്കുന്ന കൊടും ചൂടിനെകുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു
വേനൽചൂട് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരിക്കുകയാണ് , ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥ പ്രവചന കേന്ദ്രങ്ങളും വരാനിരിക്കുന്ന കൊടും ചൂടിനെകുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു. മനുഷ്യർക്കും നാൽക്കാലികൾക്കും വേനൽ ചൂടിനെ പ്രതിരോധിക്കാനുള്ള വിവിധ മാര്ഗങ്ങളും നൽകിക്കഴിഞ്ഞു. എന്നാൽ കാർഷിക വിളകൾ വേനല്ച്ചൂടിനെ പ്രതിരോധിക്കാനും വിളകൾക്ക് നാശം വരാതെയും കർഷകനെ വൻ നഷ്ടത്തിൽ നിന്നും രക്ഷിക്കേണ്ടതുണ്ട് ഇതിനായി ചില മാര്ഗങ്ങള് പരീക്ഷിക്കാം.
സാധാരണ നനയിൽ കൂടുതൽ വെള്ളം പാഴായി പോകുന്നത് തടയാൻ തിരിനന, ഡ്രിപ് ഇറിഗേഷൻ എന്നിവ പരീക്ഷിക്കാം അങ്ങനെ നഷ്ടമാകുന്ന വെള്ളം ലാഭിക്കാം. ചെറിയ ചെറിയ തടങ്ങളിൽ പച്ചക്കറികളും മറ്റും നടുന്നരീതിയാണ് നല്ലതു അങ്ങനെയാകുമ്പോൾ തടത്തിൽ മാത്രം നനച്ചാൽ മതിയാകും അല്ലെങ്കിൽ തടങ്ങളിൽ പ്ലാസ്റ്റിക് പുത ഉപയോഗിക്കുന്നത് കൂടുതലുള്ള ജലനഷ്ടത്തെ ചെറുക്കും
മണ്ണിൽ പുതയിടുന്നത് ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം കുറയ്ക്കും ഉണങ്ങിയ പുല്ലോ വൈക്കോലോ കൊണ്ട് പുതയിടാം ഇത് മേല്മണ്ണിലെ നനവ് നഷ്ടപ്പെടാതെ കാക്കുന്നു പച്ചക്കറികൾക്ക് നനയ്ക്കുന്നത് വൈകുന്നേരങ്ങളിൽ വേണം ഇങ്ങനെ നനയ്ക്കുന്ന സമയം ക്രമീകരിക്കുന്നതും ചൂടുമൂലമുള്ള ബാഷ്പീകരണം തടയാൻ നന്നാണ്.
കൃഷിയിടത്തിൽ തൊണ്ട് ( ചകിരി) അല്ലെങ്കിൽ ചകിരിച്ചോറ് ഇടുന്നത് വെള്ളത്തെ കൂടുതൽ സമയം സംഭരിച്ചു നിർത്താൻ സഹായിക്കും. ഗ്രോ ബാഗ് കൃഷി ചെയ്യുന്നവർ ഉണങ്ങിയ ചകിരി മണ്ണിനടയിലായി ബാഗിൽ ഇട്ടു കൊടുത്താൽ വെള്ളത്തെ സ്പോഞ്ച് പോലെ സംഭരിച്ചു നിർത്തി ആവശ്യാനുസരണം ഉപയോഗിക്കാൻ സഹായിക്കും.
English Summary: how to protect crops from scorching heat
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments