കേരളത്തിൽ ഏറ്റവും അനുയോജ്യമായ കൃഷിയിറക്കുന്ന പുല്ലിനമാണ് സങ്കര നേപ്പിയർ. ധാന്യ വിളയായ ബജ്റയും പുല്ലിനമായ നേപ്പിയറും സങ്കരണം നടത്തി വികസിപ്പിച്ചെടുത്തതാണ് സങ്കര നേപ്പിയർ പുല്ലിനം. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളരുന്ന ഇവയ്ക്ക് ഉത്പാദനശേഷി കൂടുതലാണ്. ഉയർന്ന ഉൽപാദനം ലഭ്യമാക്കുവാൻ നല്ല ജലസേചനം ഉറപ്പുവരുത്തിയാൽ മതി.
നട്ട് ഏകദേശം 60 മുതൽ 75 ദിവസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് സാധ്യമാക്കാം. അതുകഴിഞ്ഞ് വളർച്ചയ്ക്ക് അനുസരിച്ച് 45 ദിവസത്തെ ഇടവേളയിൽ മുറിക്കാവുന്നതാണ്. ഇനമനുസരിച്ച് 250 മുതൽ 400 വരെ പച്ചപ്പുല്ല് ലഭ്യമാകും.
കൃഷി രീതി
സെന്റിന് 110 വരെ നടാവുന്നതാണ്. മൂന്നു മാസത്തിൽ കൂടുതൽ ഉള്ള ചെടിയിൽ നിന്നു മുറിച്ചെടുക്കുന്ന രണ്ടോമൂന്നോ മുട്ടുകളാണ് നടീൽവസ്തു. നടുമ്പോൾ ഒരു മൂട് മണ്ണിനടിയിൽ പോകാൻ പ്രത്യേകം ശ്രദ്ധിക്കണം. വരികൾക്കും ചെടികൾക്കും ഇടയിൽ 60 സെൻറീമീറ്റർ വീതം അകലം ഉറപ്പുവരുത്തണം. ഹെക്ടറൊന്നിന് 25 ടൺ ചാണകം നടുന്നതിനു മുൻപ് മണ്ണിൽ ചേർത്തു കൊടുക്കണം.
കൂടാതെ 435 കിലോ യൂറിയ, 250 കിലോ രാജഫോസ്, 80 കിലോ പൊട്ടാഷ് തുടങ്ങിയവ മണ്ണിൽ ചേർത്തു കൊടുത്താൽ നല്ല വിളവ് ലഭ്യമാകും. ഇതിൽ രാജഫോസ്, പൊട്ടാഷ് നടുന്നതിനു മുൻപ് ആയും 5-6 തുല്യ തവണകളായി ഓരോ പ്രാവശ്യം വിളവെടുപ്പിനുശേഷവും ചേർത്തുകൊടുക്കണം. ഈ രീതിയിൽ വളപ്രയോഗം നടത്തിയാൽ നല്ല രീതിയിൽ വിളവ് ലഭ്യമാകും.
പശുവിനൊപ്പം സങ്കര നേപ്പിയർ പുല്ല് വളർത്തൂ, തീറ്റച്ചെലവും ലാഭിക്കാം, മേൻമയേറിയ പാലും കുടിക്കാം
Share your comments