കൂടുതൽ വിളവിനും, ജല ലഭ്യതയ്ക്കും ഹൈഡ്രോജെൽ ക്യാപ്സ്യൂൾ
ഇന്ന് കേരളത്തിലെ ഒട്ടേറെ കർഷകർ കൂടുതൽ വിളവിനും, കൂടുതൽ ജലലഭ്യതയ്ക്കും വേണ്ടി ഉപയോഗപ്പെടുത്തുന്ന ന്യൂതന സാങ്കേതിക വിദ്യയുടെ പേരാണ് ഹൈഡ്രോജൽ ക്യാപ്സ്യൂൾ. മണ്ണിൽ ഈർപ്പം നിലനിർത്തുവാൻ ഏറ്റവും മികച്ച രീതിയാണ് ഹൈഡ്രോജെൽ ക്യാപ്സ്യൂളിന്റെത്.
ഇന്ന് കേരളത്തിലെ ഒട്ടേറെ കർഷകർ കൂടുതൽ വിളവിനും, കൂടുതൽ ജലലഭ്യതയ്ക്കും വേണ്ടി ഉപയോഗപ്പെടുത്തുന്ന ന്യൂതന സാങ്കേതിക വിദ്യയുടെ പേരാണ് ഹൈഡ്രോജൽ ക്യാപ്സ്യൂൾ. മണ്ണിൽ ഈർപ്പം നിലനിർത്തുവാൻ ഏറ്റവും മികച്ച രീതിയാണ് ഹൈഡ്രോജെൽ ക്യാപ്സ്യൂളിന്റെത്.
ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനം 2012 മുതൽ 'പൂസ ഹൈഡ്രോജെൽ' എന്ന പേരിൽ ഇത് ഉൽപാദിപ്പിച്ച കർഷകർക്ക് നൽകുന്നു.
പക്ഷേ സാധാരണ കർഷകരിൽ ഇതിൻറെ ഉപയോഗരീതിയെ കുറിച്ചോ, ഉല്പാദനക്ഷമത യെക്കുറിച്ചോ കാര്യമായ ഒരു അവബോധം ഉണ്ടായിട്ടില്ല. പോളിമർ ഉപയോഗിച്ച് നിർമ്മിക്കുന്ന ജെൽ സ്വാഭാവികമായി വിഘടിച്ചു മണ്ണുമായി ചേർന്നതാണ് ഇതിൻറെ പ്രവർത്തനതത്വം. ചെടികളുടെ വേരുപടലത്തിൽ ചേർന്നിരിക്കുന്ന ഇവ മണ്ണിൽനിന്ന് ജലാംശം വലിച്ചെടുത്തു അതിൻറെ ഇരട്ടിയോളം വലുപ്പത്തിൽ വലുതാകുന്നു. ജലാംശം കുറയുന്ന സന്ദർഭങ്ങളിൽ ഇവ മണ്ണിൽ നനവ് ഉറപ്പ് വരുത്തുകയാണ് ചെയ്യുന്നത്.
Hydrogel capsules are the name of the latest technology used by many farmers in Kerala today for higher yields and greater water availability. Hydrogel capsules are the best way to retain moisture in the soil.
കേരളത്തിൽ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം ഹൈഡ്രോജൽ ക്യാപ്സ്യൂൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്. ഒരു ക്യാപ്സ്യൂളിന് മൂന്നു രൂപ എന്ന കണക്കിലാണ് വിൽക്കുന്നത്.
ഉപയോഗരീതി
ഒരു ഗ്രോബാഗിന് രണ്ട് ക്യാപ്സ്യൂൾ വീതം ഉപയോഗിക്കാം. ഒരു ക്യാപ്സ്യൂൾ അതിൻറെ തൂക്കത്തിന്റെ 400 ഇരട്ടിയോളം വെള്ളം സംഭരിക്കുന്നു. തെങ്ങുകൃഷിയിൽ 20 സ്ഥലങ്ങളിലായി 20 എണ്ണമെങ്കിലും ഇട്ടു നൽകണം. കുരുമുളക്, ജാതി, കമുങ്ങ് പോലുള്ളവയ്ക്ക് നാലു മുതൽ 10 ക്യാപ്സൂൾ വരെ നൽകാം.
മൂന്നുമാസക്കാലം ഇത് മണ്ണിൽ പ്രവർത്തിക്കും. ഹൈഡ്രജൻ ക്യാപ്സ്യൂൾ ആവശ്യമുള്ളവർക്ക് താഴെക്കാണുന്ന പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ നമ്പറിൽ വിളിച്ച് ബന്ധപ്പെടാം.
English Summary: Hydrogel capsule for higher yield and water availability
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Share your comments