കൃഷിയിടത്തിൽ നിന്ന് മികച്ച രീതിയിൽ വിളവ് ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇ എം കമ്പോസ്റ്റ്. ഇ എം കമ്പോസ്റ്റ് നിർമ്മിക്കുന്നതും, നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളും ചുവടെ ചേർക്കുന്നു.
ഇ എം കമ്പോസ്റ്റ് നിർമ്മാണം
കമ്പോസ്റ്റ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി വൃത്തിയാക്കണം. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലമാണ് കമ്പോസ്റ്റ് തയ്യാറാക്കുന്നത് തെരഞ്ഞെടുക്കേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ : ചകിരിച്ചോര്‍ കമ്പോസ്റ്റ് തയാറാക്കാം
കമ്പോസ്റ്റ് തയ്യാറാക്കുന്നതിന് ഒരു ബക്കറ്റിൽ 30 ലിറ്റർ വെള്ളം, 500 മില്ലി ആക്ടിവേറ്റഡ് ഇ എം, ശർക്കര ലായനി എന്നിവ നന്നായി കൂട്ടിയോജിപ്പിച്ച് അതിൽനിന്ന് അഞ്ച് ലിറ്റർ എടുത്ത് വൃത്തിയായ പ്രതലത്തിൽ ഈർപ്പം നിലനിർത്താൻ പാകത്തിൽ കുറച്ചു തളിച്ചു കൊടുക്കുക. അതിനുമുകളിൽ ചപ്പുചവറുകളും കളകളും കൂട്ടിയിട്ട് വീണ്ടും ലായനി തളിക്കണം. ഈ പ്രക്രിയ ഏകദേശം 135 സെൻറീമീറ്റർ ഉയരം വരുന്നതുവരെ ആവർത്തിക്കാം. അതിനുശേഷം ഈ കൂമ്പാരം ഒരു പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടണം.ഏകദേശം 20 ദിവസങ്ങൾക്കുശേഷം ഈ കൂമ്പാരത്തിലെ ഈർപ്പം പരിശോധിച്ച് കുറവാണെങ്കിൽ ചെറുതായി നന നൽകാം.
ബന്ധപ്പെട്ട വാർത്തകൾ : പൈപ്പ് കമ്പോസ്റ്റ്
സാധാരണയായി 40 ലിറ്റർ വെള്ളം ഇതിന്റെ ആവശ്യത്തിനായി വരാറുണ്ട്. താപനില അനുകൂലമാണെങ്കിൽ നാൽപത് ദിവസത്തിനുള്ളിൽ ഈ ജൈവ അവശിഷ്ടം നല്ല കമ്പോസ്റ്റ് ആയി മാറും.
EM compost is one of the best ways to get the best yield from the farm
കമ്പോസ്റ്റിംഗ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
1. കമ്പോസ്റ്റ് മണ്ണിൽ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്.
2. സസ്യ അവശിഷ്ടവും ചാണകവും 2:1 എന്ന അനുപാതത്തിൽ എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
3. അഞ്ച് കിലോഗ്രാം പിണ്ണാക്കും അഞ്ച് കിലോഗ്രാം എല്ലുപൊടിയും കമ്പോസ്റ്റ് നിർമ്മാണത്തിൽ ചേർക്കുന്നത് വളരെ ഫലം നൽകുന്നതാണെന്ന് കർഷകർ പറയുന്നു.
4. കമ്പോസ്റ്റ് മഴ വെള്ളത്തിൽ ഒലിച്ചു പോകാതെ പ്രത്യേകം ശ്രദ്ധിക്കുക. തണലിൽ വേണം കമ്പോസ്റ്റ് നിർമ്മിക്കുവാൻ.
ഇത്തരം കാര്യങ്ങൾ കമ്പോസ്റ്റ് നിർമ്മാണ പ്രക്രിയയിൽ ശ്രദ്ധിച്ചാൽ നല്ല ഗുണഫലം ലഭ്യമാകുന്ന കമ്പോസ്റ്റ് നിർമ്മിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ : മണ്ണിര കമ്പോസ്റ്റ് എങ്ങനെ നിർമ്മിക്കാം?
Share your comments