ഇടവപ്പാതി തുടങ്ങുന്നതോടെയാണ് വിത്തുതേങ്ങകൾ പാകേണ്ടത്. വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ തറനിരപ്പിൽ നിന്നുയർത്തി തവാരണകൾ ഉണ്ടാക്കി വിത്തുതേങ്ങകൾ പാകാം. മണ്ണിലെ അമ്ലത ക്രമീകരണം തെങ്ങുകൃഷിയിൽ പ്രധാനമാണ്. രണ്ട് മൂന്ന് തവണ കനത്ത മഴ ലഭിച്ചതിനുശേഷം തെങ്ങിൻ തടം തുറന്ന് ഒരു തെങ്ങിന് ഒരു കിലോഗ്രാം വീതം കുമ്മായം എന്ന രീതിയിൽ വിതറുക.
തെങ്ങിൻറെ വളപ്രയോഗ രീതി
തെങ്ങിന് ചുറ്റും രണ്ട് മീറ്റർ വ്യാസത്തിൽ തടം തുറന്ന് വേണം വളം ഇടാൻ. കുമ്മായം ഇട്ടതിനുശേഷം രണ്ടാഴ്ച കഴിഞ്ഞ് ജൈവവളങ്ങളും രാസവളങ്ങളും തെങ്ങിന് ചേർത്തു നൽകാം. വിവിധതരം ജൈവവളങ്ങൾ ആയ ചാണകം, എല്ലുപൊടി, ചാരം, മീൻവളം, ബയോഗ്യാസ് സ്ലറി, മണ്ണിരക്കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങൾ ചേർത്തു കൊടുക്കുന്നത് ഉത്തമമാണ്.
കായ്ക്കുന്ന ഒരു തെങ്ങിന് ഒരു വർഷം 25.50 ജൈവവളം നൽകിയിരിക്കണം. വേണ്ടത്ര ജൈവവളം നൽകിയതിനുശേഷം രാസവളം ചേർക്കുന്നതാണ് നല്ലത്. തെങ്ങൊന്നിന് ഒരു കിലോഗ്രാം യൂറിയ, രണ്ട് കിലോഗ്രാം റോക്ക് ഫോസ്ഫേറ്റ്, 2 കിലോ ഗ്രാം പൊട്ടാഷ് എന്നിവ ഒരുവർഷം ചേർത്തു കൊടുക്കേണ്ട രാസവളങ്ങൾ ആണ്. ഇത് രണ്ട് ഗഡുക്കളായി കൊടുക്കുന്നതാണ് നല്ലത്.
അതായത് മൊത്തം വെള്ളത്തിൻറെ മൂന്നിലൊരുഭാഗം മഴക്കാലത്തും, മൂന്നിൽ രണ്ടു ഭാഗം
സെപ്റ്റംബർ - ഒക്ടോബർ മാസത്തിലും ചേർത്തുകൊടുക്കണം. കൂടാതെ മഞ്ഞളിപ്പ് ഉള്ള തെങ്ങുകൾക്ക് തെങ്ങൊന്നിന് അര കിലോഗ്രാം എന്ന തോതിൽ മഗ്നീഷ്യം സൾഫേറ്റ് എന്ന വളവും ചേർത്തു നൽകണം. മഴക്കാലത്ത് അര കിലോഗ്രാം എന്ന തോതിൽ കറിയുപ്പ് തെങ്ങിന് ഇട്ടു നൽകുന്നതും നല്ലതാണ്.
Seedlings should be sown at the beginning of mid-season. Seedlings can be planted by raising the ground level so that the water does not stagnate.
തെങ്ങിന്റെ രോഗകീട നിയന്ത്രണത്തിനായി 5 ശതമാനം വീര്യമുള്ള കാലിക്സിൻ വർഷത്തിൽ മൂന്നു തവണ അതായത് ഏപ്രിൽ -മെയ്, സെപ്റ്റംബർ-ഒക്ടോബർ, ജനുവരി -ഫെബ്രുവരി മാസങ്ങളിലും വേരിൽ കൂടി നൽകണം.
Share your comments