ആരോഗ്യദായകമായ ചെടിയിൽനിന്ന് അതായത് എല്ലാ പോഷകങ്ങളും തത്തുല്യമായ അളവിൽ ഉള്ള ചെടിയിൽ നിന്നു മാത്രമേ നല്ല രീതിയിലുള്ള കായ്ഫലം ഉണ്ടാകുകയുള്ളൂ. അതുകൊണ്ടുതന്നെ ചെടികളുടെ വളർച്ച വേഗത്തിലാക്കാനും, നല്ല രീതിയിൽ കായ്ഫലം ലഭിക്കാനും അടിവളമായി ചേർക്കാൻ ചില ജീവ വളങ്ങളുണ്ട്. അത്തരത്തിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട മികച്ച ജൈവവളങ്ങൾ കുറിച്ചാണ് താഴെ പറയുന്നത്.
ചാരം കമ്പോസ്റ്റ്
ഒരു പ്ലാസ്റ്റിക് ബാഗിൽ അല്പം മേൽമണ്ണും നിറക്കുക. അതിനുമുകളിൽ കാൽ ഭാഗം വരെ വെണ്ണീർ നിറയ്ക്കുക. ഇങ്ങനെ ചാക്ക് നിറയുന്നതുവരെ ചെയ്യുക. അതിനുശേഷം അതിന് വായ്ഭാഗം എടുത്തതിനുശേഷം കമിഴ്ത്തി വയ്ക്കുക. നനവ് ഇല്ലാത്ത സ്ഥലത്തെ രണ്ടുമാസം വച്ചതിനുശേഷം എടുക്കുക. ഒന്നാന്തരം കമ്പോസ്റ്റ് തയ്യാറാക്കാം. ചെടികൾക്ക് നേരിട്ട് ഉപയോഗിക്കാം.
വെജ് കമ്പോസ്റ്റ്
നിങ്ങളുടെ വീട്ടിൽ വേസ്റ്റ് ആയി വരുന്ന പച്ചക്കറി അവശിഷ്ടങ്ങളും പഴത്തോലുകളും ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് ഇ എം ലായനി തളിച്ച് ചകിരിച്ചോറ് വിതറുക. നിറയുമ്പോൾ പാത്രം മാറ്റി കൊടുക്കാം. ഏകദേശം ഒരു മാസം കൊണ്ട് കമ്പോസ്റ്റ് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.
ചാണക ലായനി
100 ഗ്രാം പച്ചച്ചാണകവും 10 ഗ്രാം സ്യൂഡോമോണസും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ലഭിച്ചതിൽ ഒരു നാളികേരത്തിന്റെ വെള്ളം ചേർത്ത് ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് അതിനുശേഷം നന്നായി കലക്കി ചെടികളിൽ സ്പ്രേ ചെയ്താൽ അവരുടെ വളർച്ച വേഗത്തിലാകും.
മീൻ മിശ്രിതം
ഒരു പാത്രത്തിൽ 12 മുട്ട അടക്കി വെച്ച് മുട്ട മുങ്ങി നിൽക്കത്തക്ക രീതിയിൽ ചെറുനാരങ്ങനീര് ഒഴിക്കുക. അതിനു ശേഷം വായു കടക്കാത്ത രീതിയിൽ അടച്ച് 15 ദിവസം നിഴലിൽ വെക്കുക. പത്താം ദിവസം മുട്ടത്തോട് മുഴുവൻ ദ്രവിച്ചിട്ടുണ്ടാകും. ഈ മിശ്രിതം നന്നായി ഇളക്കി ഇതിലേക്ക് 300 ഗ്രാം ശർക്കരപ്പൊടി ചേർത്തിളക്കുക. 10 ദിവസം കൂടി അടച്ചു സൂക്ഷിക്കുക. ചെടികളിൽ പൂക്കൾ ഉണ്ടാകുന്നതിനും കൂടുതൽ കായ് പിടിക്കാനും ഈ പ്രയോഗം ഉത്തമമാണ്. 150 മില്ലി ലിറ്റർ വെള്ളത്തിൽ അഞ്ച് ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് ആണ് ഉപയോഗിക്കേണ്ടത്.
ഇ എം കമ്പോസ്റ്റ്
100 മില്ലി ഗ്രാം വീതം ഇ എം ലായനി, ശർക്കര ലായനി എന്നിവയും ഒരു കിലോ വീതം കടലപ്പിണ്ണാക്ക്, എല്ലുപൊടി എന്നിവയും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ നന്നായി ഇളക്കി ചേർക്കുക ചാണകപ്പൊടി രണ്ട് സെന്റീമീറ്റർ കനത്തിൽ ഇടുക പിന്നീട് ഒരു ലിറ്റർ ലായനി എന്നിങ്ങനെ ഒഴിച്ച് അരമീറ്റർ കൂമ്പാരം ഉണ്ടാക്കുക. ഈ കൂമ്പാരം ഒരു ഷീറ്റ് ഉപയോഗിച്ച് മൂടുക ഇടയ്ക്ക് അല്പം ഈർപ്പം നൽകണം. 45 ദിവസത്തിനകം ഏകദേശം ഇ എം കമ്പോസ്റ്റ് നമുക്ക് തയ്യാറാക്കാവുന്നതാണ്.
Good yields can be obtained only from a healthy plant, ie a plant with all the equivalent amounts of nutrients. Therefore, there are some bio-fertilizers that can be added as basal fertilizers to speed up the growth of the plants and give good yields.
മീൻ മിശ്രിതം
ഒരു പ്ലാസ്റ്റിക് പാത്രത്തിൽ 250 ഗ്രാം മീൻ ചതച്ച് ഇടുക. ഇതിലേക്ക് 250 ഗ്രാം ശർക്കര കൂടി ചേർത്ത് നന്നായി ഇളക്കി വായു കടക്കാത്ത രീതിയിൽ അടച്ച് സൂക്ഷിക്കാം. ഇത് അടച്ചു നിഴലിൽ വെക്കുക. ദിവസങ്ങൾക്കുശേഷം ഇതിന് അരിച്ചെടുത്ത് ഉപയോഗിക്കാം. കുപ്പിയിൽ വായു കടക്കാതിരിക്കാതെ അടച്ച് സൂക്ഷിക്കാം. ഏകദേശം മൂന്നു മാസം വരെ ഇങ്ങനെ ഉപയോഗിക്കാം.
Share your comments